Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijayanandan

Middle East and Gulf

വി​ജ​യാ​ന​ന്ദ​ന് കേ​ളി​യു​ടെ യാ​ത്ര​യ​യ​പ്പ്

റി​യാ​ദ്: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ന്യൂസ​ന​യ്യ പ​വ​ർ​ഹൗ​സ് യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി​ജ​യാ​ന​ന്ദ​ന് യൂ​ണി​റ്റ് ത​ല​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യൂ​ണി​റ്റ് ട്ര​ഷ​റ​ർ മ​ധു ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ടൂ​ർ സ്വ​ദേ​ശി​യാ​യ വി​ജ​യാ​ന​ന്ദ​ൻ ക​ഴി​ഞ്ഞ 23 വ​ർ​ഷ​മാ​യി മു​നീ​ർ മു​നീം പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഏ​രി​യ​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന വി​ജ​യാ​നന്ദ​ന്‍റെ സ​മ​ർ​പ്പി​ത സേ​വ​ന​ങ്ങ​ളെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​നു​സ്മ​രി​ച്ചു.

കേ​ളി ന്യൂ ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ന്യൂസ​ന​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​യ്, ഏ​രി​യ പ്ര​സി​ഡ​ന്‍റ് നി​സാ​ർ മ​ണ്ണ​ഞ്ചേ​രി, ഏ​രി​യ ട്ര​ഷ​റ​ർ താ​ജു​ദ്ദീ​ൻ, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ൻ മ​ണ്ണ​ടി, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

യൂ​ണി​റ്റിന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി സു​വി പൈ​സ് വി​ജ​യാ​ന​ന്ദ​ന് കൈ​മാ​റി. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും യാ​ത്ര പോ​കു​ന്ന വി​ജ​യാ​ന​ന്ദ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up