കോട്ടയം: കെസിവൈഎം വിജയപുരം രൂപത വാര്‍ഷിക സെനറ്റ് സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി. വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ട സമ്മേളനം കോട്ടയം മുന്‍സിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് അജിത്ത് അല്‍ഫോൻസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോണ്‍ വിയാനി, ജനറല്‍ സെക്രട്ടറി അനു വിന്‍സെന്റ്, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഫെര്‍ണാണ്ടസ് കോട്ടമേട്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജ്യോതിസ്, സെക്രട്ടറി അഞ്ജന ഷാജി, ട്രഷറര്‍ പി.ബി. ബിജിന് എന്നിവര്‍ പ്രസംഗിച്ചു.
കെസിവൈഎമ്മിന് പുതുനേതൃത്വം
കെസിവൈഎം വിജയപുരം രൂപത പ്രസിഡന്റായി വി. രാജയെയും ജനറല്‍ സെക്രട്ടറിയായി അഞ്ജന ഷാജിയെയും ട്രഷററായി പി.ബി. ബിജിന് എന്നിവരെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ബ്ലെസിമോള്‍ ദേവസ്യ, ജോബിന് രാജന് (വൈസ് പ്രസിഡന്റുമാര്‍) ധന്യ മോഹന്‍രാജ്, ആല്‍ഫ്രഡ് ടി. ബിനോ (സെക്രട്ടറിമാര്‍) ജോസ് സെബാസ്റ്റ്യന്‍ (സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം).