Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijaypat Singhania

റെ​യ്‌​മ​ണ്ട് ഗ്രൂ​പ്പ് മു​ൻ ചെ​യ​ർ​മാ​ൻ വി​ജ​യ്‌​പ​ത് സിം​ഘാ​നി​യ അ​ന്ത​രി​ച്ചു

മും​ബൈ: വ​സ്ത്ര​വ്യാ​പാ​ര ശൃം​ഖ​ല​യാ​യ റെ​യ്‌​മ​ണ്ട് ഗ്രൂ​പ്പി​ന്‍റെ മു​ൻ ചെ​യ​ർ​മാ​ൻ വി​ജ​യ്‌​പ​ത് സിം​ഘാ​നി​യ (87) അ​ന്ത​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നും റെ​യ്‌​മ​ണ്ട് ഗ്രൂ​പ്പി​ന്‍റെ നി​ല​വി​ലെ ചെ​യ​ർ​മാ​നു​മാ​യ ഗൗ​തം സിം​ഘാ​നി​യ​യാ​ണ് മ​ര​ണ വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മും​ബൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം.

1980 മു​ത​ൽ 2015 വ​രെ റെ​യ്‌​മ​ണ്ട് ഗ്രൂ​പ്പി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ രാ​ജ്യം പ​ത്മ​ഭൂ​ഷ​ൺ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് ഹോ​ണ​റ​റി എ​യ​ർ കൊ​മ്മ​ഡോ​ർ പ​ദ​വി​യും ന​ൽ​കി​യി​രു​ന്നു. 2006ൽ ​മും​ബൈ ഷെ​രീ​ഫാ​യും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ചെ​റു​കി​ട തു​ണി​മി​ല്ലാ​യി​രു​ന്ന റെ​യ്‌​മ​ണ്ടി​നെ ലോ​ക​നി​ല​വാ​ര​മു​ള്ള വ​സ്ത്ര ബ്രാ​ൻ​ഡാ​യി വ​ള​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ബി​സി​ന​സ് രം​ഗ​ത്തെ അ​തി​കാ​യ​നാ​യി​രു​ന്നു വി​ജ​യ്‌​പ​ത്. വ്യ​വ​സാ​യ​ത്തി​ന് പു​റ​മെ വി​മാ​ന​യാ​ത്ര​ക​ളോ​ടും സാ​ഹ​സി​ക​ത​യോ​ടും വ​ലി​യ താ​ൽ​പ്പ​ര്യ​മു​ണ്ടാ​യി​രു​ന്ന സിം​ഘാ​നി​യ 67-ാം വ​യ​സി​ൽ ഹോ​ട്ട് എ​യ​ർ ബ​ലൂ​ണി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ഉ​യ​ര​ത്തി​ൽ പ​റ​ന്ന​തി ലോ​ക റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ത​ന്‍റെ സ​മ്പാ​ദ്യ​മെ​ല്ലാം മ​ക​ന് ന​ൽ​കി​യ ശേ​ഷം വാ​ട​ക​വീ​ട്ടി​ലേ​ക്ക് മാ​റി​യ വി​ജ​യ്‌​പ​ത് സിം​ഘാ​നി​യ​യു​ടെ ജീ​വി​ത​ക​ഥ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

Latest News

Corehub Up