Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijesh K.V.

നാ​ട​ക ക​ലാ​കാ​ര​ൻ വി​ജേ​ഷ് കെ.​വി. അ​ന്ത​രി​ച്ചു

പ്ര​ശ​സ്ത നാ​ട​ക ക​ലാ​കാ​ര​ൻ വി​ജേ​ഷ് കെ.​വി(49) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ളം തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ൽ നാ​ട​ക പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നാ​ട​ക ര​ച​യി​താ​വ്, സം​വി​ധാ​യ​ക​ൻ, അ​ഭി​ന​യ പ​രി​ശീ​ല​ക​ൻ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​നാ​ണ് വി​ജേ​ഷ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്. ച​ല​ച്ചി​ത്ര ന​ടി​യും നാ​ട​ക​പ്ര​വ​ർ​ത്ത​ക​യു​മാ​യ ക​ബ​നി​യാ​ണ് ഭാ​ര്യ. ഏ​ക​മ​ക​ൾ സൈ​റ.

സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലെ പ​ഠ​ന​ശേ​ഷ​മാ​ണ് നാ​ട​ക മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. വി​വാ​ഹ ശേ​ഷം ഭാ​ര്യ ക​ബ​നി​ക്കൊ​പ്പം ​തി​യേ​റ്റ​ർ ബീ​റ്റ്സ് ​എ​ന്ന പേ​രി​ൽ​തു​ട​ങ്ങി​യ ഗ്രൂ​പ്പി​ലൂ​ടെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് നാ​ട​ക​പ​രി​ശീ​ല​ന​വു​മാ​യി എ​ത്തി.

നി​ര​വ​ധി സി​നി​മ​ക​ൾ​ക്കു​വേ​ണ്ടി അ​ഭി​ന​യ പ​രി​ശീ​ല​ന ക​ള​രി​ക​ളു​ടെ നേ​തൃ​ത്വം വ​ഹി​ച്ചു. അ​വി​ര റ​ബേ​ക്ക സം​വി​ധാ​നം ചെ​യ്ത ത​ക​ര​ച്ചെ​ണ്ട എ​ന്ന ചി​ത്ര​ത്തി​ൽ പാ​ട്ടെ​ഴു​തി​യാ​ണ് ആ​ദ്യ​മാ​യി സി​നി​മ രം​ഗ​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത്.

മ​ങ്കി​പെ​ൻ, മാ​ൽ​ഗു​ഡി ഡെ​യ്സ്, മൈ ​ഗോ​ഡ്, മൈ ​ഗ്രേ​റ്റ് ഫാ​ദ​ർ, ഗോ​ൾ​ഡ് കോ​യി​ൻ, പു​ള്ളി​മാ​ൻ, ആ​മി, ക്ലി​ന്‍റ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടേ​യും ഭാ​ഗ​മാ​യി.

'നി​ങ്ങ​ള് നി​ങ്ങ​ളെ മാ​ത്രം ഇ​ഷ്ട​പ്പെ​ട​ല്ല​പ്പാ.. , പെ​രു​ത്ത ഭൂ​മീ​ന്‍റെ ഉ​ള്ളി​ന്‍റു​ള്ളി​ല് ഒ​രു ചെ​റി​യ ഭൂ​മീ​ണ്ട്' തു​ട​ങ്ങി മ​ല​യാ​ളി​ക​ൾ ഏ​റ്റു​പാ​ടി​യ നി​ര​വ​ധി നാ​ട​ക ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വ് കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.​അ​ച്ഛ​ൻ: വി​ജ​യ​ൻ. അ​മ്മ : സ​ത്യ​ഭാ​മ.

Latest News

Corehub Up