Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vikram-1

ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ; ആ​​​​​ദ്യ സ്വ​​​​​കാ​​​​​ര്യ ഓ​​​​​ർ​​​​​ബി​​​​​റ്റ​​​​​ൽ റോ​​​​​ക്ക​​​​​റ്റ് 'വി​​​​​ക്രം-1' റോക്കറ്റ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം ലോഞ്ച് പാ‍ഡിൽ നിന്നാണ് വിക്ഷേപിച്ചത്.

ഇൻസ്പേസിന്‍റെ പിന്തുണയോടെയാണ് വിക്ഷേപണം. അതേസമയം റോക്കറ്റ് വിക്ഷേപിക്കുന്നതിന് തൊട്ട് മുൻപ് കൗണ്ട്ഡൗൺ നിർത്തിവച്ചിരുന്നു. അഞ്ച് മിനിറ്റ് ശേഷിക്കെയാണ് കൗണ്ട്ഡൗൺ നിർത്തിയത്. മുൻകരുതൽ നടപടി എന്നായിരുന്നു സ്‌കൈറൂട്ട് വിശദീകരണം.

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന രാ​​​ജ്യ​​​ത്തെ പ്ര​​​​​മു​​​​​ഖ സ്വ​​​​​കാ​​​​​ര്യ ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റാ​​​ർ​​​ട്ട​​​പ്പാ​​​യ ‘സ്കൈ​​​​​റൂ​​​​​ട്ട് എ​​​​​യ്‌​​​​​റോ​​​​​സ്പേ​​​​​സ്’ ആ​​​​​ണ് വി​​​​​ക്രം-1 വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​ത്. ഇ​​​​​ന്ത്യ​​​​​ൻ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ പി​​​​​താ​​​​​വാ​​​​​യ വി​​​​​ക്രം സാ​​​​​രാ​​​​​ഭാ​​​​​യി​​​​​യോ​​​​​ടു​​​​​ള്ള ആ​​​​​ദ​​​​​ര​​​​​സൂ​​​​​ച​​​​​ക​​​​​മാ​​​​​യാ​​​​​ണ് റോ​​​​​ക്ക​​​​​റ്റി​​​​​ന് "വി​​​​​ക്രം' എ​​​​​ന്നു പേ​​​​​രി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഇ​​​​​ന്ത്യ​​​​​ൻ മ​​​​​ണ്ണി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​രു സ്വ​​​​​കാ​​​​​ര്യ ക​​​​​മ്പ​​​​​നി ഭ്ര​​​​​മ​​​​​ണ​​​​​പ​​​​​ഥം ല​​​​​ക്ഷ്യ​​​​​മാ​​​​​ക്കി ന​​​​​ട​​​​​ത്തു​​​​​ന്ന ആ​​​​​ദ്യ വി​​​​​ക്ഷേ​​​​​പ​​​​​ണ ദൗ​​​​​ത്യ​​​​​ത്തി​​​​​ന് ‘ആ​​​​​ഗ​​​​​മ​​​​​ൻ’ (വ​​​​​ര​​​​​വ്) എ​​​​​ന്നാ​​​​​ണു പേ​​​​​രി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

സ​​​​​വി​​​​​ശേ​​​​​ഷ​​​​​ത​​​​​ക​​​​​ൾ ഏ​​​​​റെ

ഏ​​​​​ക​​​​​ദേ​​​​​ശം 20 മീ​​​​​റ്റ​​​​​ർ (ഏ​​​​​ഴു നി​​​​​ല കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ന്‍റെ ഉ​​​​​യ​​​​​രം) നീ​​​​​ള​​​​​മു​​​​​ള്ള ഒ​​​​​രു മ​​​​​ൾ​​​​​ട്ടി സ്റ്റേ​​​​​ജ് റോ​​​​​ക്ക​​​​​റ്റാ​​​​​ണ് വി​​​​​ക്രം-1. പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും കാ​​​​​ർ​​​​​ബ​​​​​ൺ കോ​​​​​മ്പോ​​​​​സി​​​​​റ്റ് ഘ​​​​​ട​​​​​ന​​​​​യി​​​​​ൽ നി​​​​​ർ​​​​​മി​​​​​ച്ച ഈ ​​​​​റോ​​​​​ക്ക​​​​​റ്റി​​​​​ന്‍റെ ച​​​​​ല​​​​​ന​​​​​ശ​​​​​ക്തി ക​​​​​മ്പ​​​​​നി സ്വ​​​​​ന്ത​​​​​മാ​​​​​യി വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ത്ത ത്രി​​​​​ഡി പ്രി​​​​​ന്‍റ​​​​​ഡ് എ​​​​​ൻ​​​​​ജി​​​​​നു​​​​​ക​​​​​ളും ഉ​​​​​യ​​​​​ർ​​​​​ന്ന ശേ​​​​​ഷി​​​​​യു​​​​​ള്ള സോ​​​​​ളി​​​​​ഡ് ഫ്യു​​​​​വ​​​​​ൽ ബൂ​​​​​സ്റ്റ​​​​​റു​​​​​ക​​​​​ളു​​​​​മാ​​​​​ണ്.

ഭൂ​​​​​മി​​​​​യോ​​​​​ട​​​​​ടു​​​​​ത്തു​​​​​ള്ള ഭ്ര​​​​​മ​​​​​ണ​​​​​പ​​​​​ഥ​​​​​ത്തി​​​​​ലേ​​​​​ക്ക് 350 കി​​​​​ലോ​​​ഗ്രാം ​​വ​​​​​രെ​​​​​യു​​​​​ള്ള ചെ​​​​​റി​​​​​യ ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ളെ എ​​​​​ത്തി​​​​​ക്കാ​​​​​ൻ ശേ​​​​​ഷി​​​​​യു​​​​​ള്ള​​​​​താ​​​​​ണ് ഈ ​​​​​റോ​​​​​ക്ക​​​​​റ്റ്. ഇ​​​​​ന്ന​​​​​ത്തെ ആ​​​​​ദ്യ പ​​​​​രീ​​​​​ക്ഷ​​​​​ണ പ​​​​​റ​​​​​ക്ക​​​​​ലി​​​​​ൽ 450 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള ഭ്ര​​​​​മ​​​​​ണ​​​​​പ​​​​​ഥ​​​​​മാ​​​​​ണു റോ​​​​​ക്ക​​​​​റ്റ് ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്.

ഏ​​​​​ക​​​​​ദേ​​​​​ശം 1000 ആ​​​​​ളു​​​​​ക​​​​​ളു​​​​​ടെ 3000 ദി​​​വ​​​സ​​​മാ​​​യു​​​ള്ള ക​​​​​ഠി​​​​​നാ​​​​​ധ്വാ​​​​​ന​​​​​വും 400ല​​​​​ധി​​​​​കം വി​​​​​ത​​​​​ര​​​​​ണ​​​​​ക്കാ​​​​​രു​​​​​ടെ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​വും ഇ​​​​​തി​​​​​നു​​​​പി​​​​​ന്നി​​​​​ലു​​​​​ണ്ടെ​​​​​ന്ന് ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ സ​​​​​ഹ​​​​​സ്ഥാ​​​​​പ​​​​​ക​​​​​നും സി​​​​​ഒ​​​​​ഒ​​​​​യു​​​​​മാ​​​​​യ നാ​​​​​ഗ ഭ​​​​​ര​​​​​ത് ദാ​​​​​ക്ക വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ഇ​​​​​തു​​​​​വ​​​​​രെ ഐ​​​​​എ​​​​​സ്ആ​​​​​ർ​​​​​ഒ മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഉ​​​​​പ​​​​​ഗ്ര​​​​​ഹ വി​​​​​ക്ഷേ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, 2020ൽ ​​​​​കേ​​​​​ന്ദ്ര​​​​സ​​​​​ർ​​​​​ക്കാ​​​​​ർ കൊ​​​​​ണ്ടു​​​​​വ​​​​​ന്ന ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണ് സ്വ​​​​​കാ​​​​​ര്യ ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് സ്വ​​​​​ന്ത​​​​​മാ​​​​​യി റോ​​​​​ക്ക​​​​​റ്റും ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ളും നി​​​​​ർ​​​​​മി​​​​​ക്കാ​​​​​നും സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​ക്ഷേ​​​​​പ​​​​​ണ​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.

2022 ന​​​വം​​​ബ​​​ർ 18ന് ‘വി​​​​​ക്രം-​​​​​എ​​​​​സ്’ എ​​​​​ന്ന സ​​​​​ബ്-​​​​​ഓ​​​​​ർ​​​​​ബി​​​​​റ്റ​​​​​ൽ റോ​​​​​ക്ക​​​​​റ്റ് വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി വി​​​​​ക്ഷേ​​​​​പി​​​​​ച്ച് സ്കൈ​​​​​റൂ​​​​​ട്ട് ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, സ​​​​​ബ്-​​​​​ഓ​​​​​ർ​​​​​ബി​​​​​റ്റ​​​​​ൽ ദൗ​​​​​ത്യ​​​​​ങ്ങ​​​​​ളേ​​​​​ക്കാ​​​​​ൾ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​മാ​​​​​യി ഏ​​​​​റെ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ നി​​​​​റ​​​​​ഞ്ഞ​​​​​താ​​​​​ണ് ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ളെ ഭ്ര​​​​​മ​​​​​ണ​​​​​പ​​​​​ഥ​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​ക്കു​​​​​ന്ന ഓ​​​​​ർ​​​​​ബി​​​​​റ്റ​​​​​ൽ വി​​​​​ക്ഷേ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ.

ല​​​ക്ഷ്യം ചെ​​​റു​​​കി​​​ട ഉ​​​പ​​​ഗ്ര​​​ഹ വി​​​പ​​​ണി

ഒ​​​ന്നോ ര​​​ണ്ടോ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം പൂ​​​ർ​​​ണ​​​തോ​​​തി​​​ലു​​​ള്ള വാ​​​ണി​​​ജ്യ സ​​​ർ​​​വീ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് സ്കൈ​​​റൂ​​​ട്ട് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ വ​​​ള​​​രു​​​ന്ന ചെ​​​റു​​​കി​​​ട ഉ​​​പ​​​ഗ്ര​​​ഹ വി​​​പ​​​ണി​​​യെ ല​​​ക്ഷ്യ​​​മി​​​ട്ട് കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം വി​​​ക്ഷേ​​​പ​​​ണ​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കാ​​​ൻ വി​​​ക്രം-1 സ​​​ഹാ​​​യി​​​ക്കും.

നി​​​ല​​​വി​​​ൽ 1.1 ബി​​​ല്യ​​​ൺ ഡോ​​​ള​​​റി​​​ല​​​ധി​​​കം മൂ​​​ല്യ​​​മു​​​ള്ള സ്കൈ​​​റൂ​​​ട്ടി​​​ന് ജി​​​ഐ​​​സി, ടെ​​​മാ​​​സെ​​​ക്, ബ്ലാ​​​ക്ക് റോ​​​ക്ക് തു​​​ട​​​ങ്ങി​​​യ ആ​​​ഗോ​​​ള നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ വ​​​ലി​​​യ പി​​​ന്തു​​​ണ​​​യു​​​ണ്ട്. വി​​​ക്രം-1 വി​​​ക്ഷേ​​​പ​​​ണം വി​​​ജ​​​യ​​​ക​​​ര​​​മാ​​​കു​​​ന്ന​​​തോ​​​ടെ ആ​​​ഗോ​​​ള ബ​​​ഹി​​​രാ​​​കാ​​​ശ വി​​​പ​​​ണി​​​യി​​​ൽ മു​​​ൻ​​​നി​​​ര പ​​​ങ്ക് വ​​​ഹി​​​ക്കാ​​​നു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ സ്വ​​​കാ​​​ര്യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന് പു​​​തി​​​യൊ​​​രു കു​​​തി​​​പ്പേ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

Latest News

Corehub Up