Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vilakannur

വി​ള​ക്ക​ന്നൂ​രി​ന്‍റെ മ​ണ്ണി​ൽ ഫാ. ​തോ​മ​സ് പ​തി​ക്ക​ലി​ന് നി​ത്യ​നി​ദ്ര

വി​​​​​ള​​​​​ക്ക​​​​​ന്നൂ​​​​​ർ(​​ക​​ണ്ണൂ​​ർ): ഈ​​​​​ശോ​​​​​യു​​​​​ടെ തി​​​​​രു​​​​​മു​​​​​ഖം പ​​​​​തി​​​​​ഞ്ഞ തി​​​​​രു​​​​​വോ​​​​​സ്തി ആ​​​​​ദ്യ​​​​​മാ​​​​​യി ദ​​​​ർ​​​​ശി​​​​ച്ച ഫാ. ​​​​​തോ​​​​​മ​​​​​സ് പ​​​​​തി​​​​​ക്ക​​​​​ലി​​​​​ന് ദി​​​​​വ്യ​​​​​കാ​​​​​രു​​​​​ണ്യം അ​​​​​ട​​​​​യാ​​​​​ള​​​​​മേ​​​​​കി​​​​​യ വി​​​​​ള​​​​​ക്ക​​​​​ന്നൂ​​​​​രി​​​​​ന്‍റെ മ​​​​​ണ്ണി​​​​​ൽ നി​​​​​ത്യ​​​​​നി​​​​​ദ്ര. ദി​​​​​വ്യ​​​​​കാ​​​​​രു​​​​​ണ്യ അ​​​​​ട​​​​​യാ​​​​​ള​​​​​ത്തി​​​​​നു സാ​​​​​ക്ഷ്യം​​​​​വ​​​​​ഹി​​​​​ച്ച അ​​​​​ൾ​​​​​ത്താ​​​​​ര​​​​​യോ​​​​​ടും പ്രി​​​​​യ​​​​​ജ​​​​​ന​​​​​ത്തോ​​​​​ടും വി​​​​​ട​​​​​ചൊ​​​​​ല്ലി​​​​​യ പ​​​​​തി​​​​​ക്ക​​​​​ല​​​​​ച്ച​​​​​ന് യാ​​​​​ത്ര​​​​​മൊ​​​​​ഴി​​​​​യേ​​​​​കാ​​​​​ൻ ആ​​​​​യി​​​​​ര​​​​​ങ്ങ​​​​​ൾ ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി.

വി​​​​​ള​​​​​ക്ക​​​​​ന്നൂ​​​​​ർ ക്രി​​​​​സ്തു​​​​​രാ​​​​​ജ പ​​​​​ള്ളി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന സം​​​​​സ്കാ​​​​​ര ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ൾ​​​​​ക്ക് ത​​​​​ല​​​​​ശേ​​​​​രി ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി മു​​​​​ഖ്യ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വം വ​​​​​ഹി​​​​​ച്ചു. വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ൾ​​​​​മാ​​​​​രാ​​​​​യ മോ​​​​​ൺ. ആ​​​​​ന്‍റ​​​​​ണി മു​​​​​തു​​​​​കു​​​​​ന്നേ​​​​​ൽ, മോ​​​​​ൺ. സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ പാ​​​​​ലാ​​​​​ക്കു​​​​​ഴി, മോ​​​​​ൺ. മാ​​​​​ത്യു ഇ​​​​​ളം​​​​​തു​​​​​രു​​​​​ത്തി​​​​​പ്പ​​​​​ട​​​​​വി​​​​​ൽ, തോ​​​​​മ​​​​​സ​​​​​ച്ച​​​​​ന്‍റെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​മാ​​​​​യ ഫാ. ​​​​​ജോ​​​​​സ് പൂ​​​​​വ​​​​​ന്നി​​​​​ക്കു​​​​​ന്നേ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ സ​​​​​ഹ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​രാ​​​​​യി.

ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ ക​​​​​രു​​​​​വ​​​​​ഞ്ചാ​​​​​ൽ പ്രീ​​​​​സ്റ്റ് ഹോ​​​​​മി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സം​​​​​സ്കാ​​​​​ര ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ളു​​​​​ടെ ആ​​​​​ദ്യ​​​​​ഭാ​​​​​ഗം. തു​​​​​ട​​​​​ർ​​​​​ന്ന് രാ​​​​​വി​​​​​ലെ എ​​​​​ട്ട​​​​​ര​​​​​യോ​​​​​ടെ മൃത​​​​​ദേ​​​​​ഹം വി​​​​​ള​​​​​ക്ക​​​​​ന്നൂ​​​​​ർ പ​​​​​ള്ളി​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചു. അ​​​​​പ്പോ​​​​​ഴേ​​​​​ക്കും ആ​​​​​യി​​​​​ര​​​​​ങ്ങ​​​​​ൾ പ​​​​​ള്ളി​​​​​യ​​​​​ങ്ക​​​​​ണ​​​​​ത്തി​​​​​ൽ നി​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് വൈ​​​​​ദി​​​​​ക​​​​​രും സി​​​​​സ്റ്റേ​​​​​ഴ്സും സം​​​​​സ്കാ​​​​​ര ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ൾ​​​​​ക്ക് സാ​​​​​ക്ഷി​​​​​ക​​​​​ളാ​​​​​യി. അ​​​​​ന്ത്യാ​​​​​ഞ്ജ​​​​​ലി അ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ ആ​​​​​യി​​​​​ര​​​​​ങ്ങ​​​​​ൾ എ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ ഉ​​​​​ച്ച​​​​​യ്ക്ക് ഒ​​​​​ന്നോ​​​​​ടെ​​​​​യാ​​​​​ണ് സം​​​​​സ്കാ​​​​​ര​​​​​ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​‌​​​​യ​​​​​ത്.

മ​​​​​ന്ത്രി സ​​​​​ണ്ണി ജോ​​​​​സ​​​​​ഫ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും രാ​​​​​ഷ്‌‌​​​​​ട്രീ​​​​​യ​​​​​സാ​​​​​മൂ​​​​​ഹി​​​​​ക മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ നി​​​​​ര​​​​​വ​​​​​ധി​​​​​പേ​​​​​രും അ​​​​​ന്ത്യാ​​​​​ഞ്ജ​​​​​ലി​​​​​യ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ എ​​​​​ത്തി​​​​​യി​​​രു​​​ന്നു.

Latest News

Corehub Up