തൃശൂർ: ഫിഫ ലോകകപ്പ് മത്സരങ്ങളെ വരവേൽക്കാൻ വിളംബരമത്സരങ്ങൾ സംഘടിപ്പിച്ച് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഫുട്ബോൾ അസോസിയേഷനും.
ഇന്നു വൈകീട്ട് അഞ്ചിനു കോർപറേഷൻ ഗ്രൗണ്ടിൽ കൗൺസിലർമാരുടെയും പത്രപ്രവർത്തകരുടെയും ടീമുകൾ തമ്മിലും വിക്ടർ മഞ്ഞില ഇലവനും സി.വി. പാപ്പച്ചൻ ഇലവനും തമ്മിൽ ഏറ്റുമുട്ടും. രാജൻ പല്ലൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ , ഡെപ്യൂട്ടി മേയർ എ. പ്രസാദ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ്, കെ.എഫ്. ബെന്നി, മുൻ സന്തോഷ് ട്രോഫി ഗോൾകീപ്പർ ഇട്ടി മാത്യു, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, സോളി സേവ്യർ, പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ.ആർ. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
പെനാൽട്ടി ഷൂട്ടൗട്ട് മത്സരവും ഉണ്ടാകും. വിവിധ ഫുട്ബോൾ അക്കാദമികളിലെ താരങ്ങളും പങ്കെടുക്കുമെന്നു സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി.എൻ. സ്മിതയും ഡിഎഫ്എ സെക്രട്ടറി റോയ് കുര്യനും അറിയിച്ചു.