Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vilangad Development

Kozhikode

വി​ല​ങ്ങാ​ട് വി​ക​സ​നം: പ്ര​വൃ​ത്തി​ക​ള്‍ വേ​ഗം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം

വി​ല​ങ്ങാ​ട്: 2024ല്‍ ​ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ വി​ല​ങ്ങാ​ട് പ്ര​ദേ​ശ​ത്തെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ.​എം. അ​ഭി​ജി​ത്ത് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​ത്യേ​ക യോ​ഗം ചേ​ര്‍​ന്നു. ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍, പാ​ല​ങ്ങ​ള്‍, ജ​ല​സേ​ച​ന പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​യ​വ പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​ല്‍ ആ​ശ​ങ്ക അ​റി​യി​ച്ച എം​എ​ല്‍​എ പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

വീ​ടു​ക​ളും ക​ട​ക​ളും കൃ​ഷി​യു​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ബാ​ക്കി ന​ല്‍​കാ​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച് എ​ത്ര​യും വേ​ഗം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി. പ്ര​ദേ​ശ​ത്ത് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​ഠ​ന​ത്തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​റി​യി​ച്ച ക​ള​ക്ട​ര്‍, സ്ഥി​രം അ​ഭ​യ​കേ​ന്ദ്രം ഒ​രു​ക്കു​ന്ന​തി​നു​ള്ള ഭൂ​മി എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്താ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യ​ട​ക്കം ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യ പ്ര​വൃ​ത്തി​ക​ളു​ടെ​യും പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള പ്ര​വൃ​ത്തി​ക​ളു​ടെ​യും റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കാ​നും പ്ര​വൃ​ത്തി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നു​മാ​യി വി​ല​ങ്ങാ​ട് നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി വ​ട​ക​ര ആ​ര്‍​ഡി​ഒ കെ.​കെ. പ്ര​സീ​ലി​നെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലേ​തൊ​ഴി​കെ​യു​ള്ള മ​റ്റു ബാ​ങ്കു​ക​ളി​ലെ ഇ​ര​ക​ളു​ടെ വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ന ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്‍​ഐ​ടി പ​ഠ​ന​റി​പ്പോ​ര്‍​ട്ട് പ​ഞ്ചാ​യ​ത്തി​ന് അ​നു​വ​ദി​ക്ക​ണ​മെ​ന്നും സോ​ണ്‍ പ​രി​ധി പു​ന​ര്‍​നി​ര്‍​ണ​യി​ച്ചു ന​ല്‍​ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു. വി​ല​ങ്ങാ​ട് പാ​രി​ഷ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കെ.​കെ. പ്ര​സീ​ല്‍, ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. സ​ജീ​ദ്, വ​ട​ക​ര ത​ഹ​സി​ല്‍​ദാ​ര്‍ എ​ല്‍.​കെ. സു​ബൈ​ര്‍, വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ​ന്‍, ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ​യു​ടെ പ്ര​തി​നി​ധി പ്ര​ദീ​പ​ന്‍, വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​വി​ല്‍​സ​ണ്‍ മു​ട്ട​ത്തു​കു​ന്നേ​ല്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up