Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vilipuram

Kozhikode

വി​ളി​പ്പു​റ​ത്ത് ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​വും

പാ​യ, ബെ​ഡ്ഷീ​റ്റ്, കി​ട​ക്ക തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ചെ​ല​വൂ​ര്‍ പ​ള്ളി​ത്താ​ഴം മ​ദ്ര​സ സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്രാ​യ​മാ​യ​വ​ര്‍​ക്കും രോ​ഗി​ക​ൾ​ക്കു​മാ​ണ് കി​ട​ക്ക സൗ​ക​ര്യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
ദി​വ​സം ര​ണ്ടു​നേ​രം ഇ​വി​ടെ ഡോ​ക്ട​ര്‍​മാ​ര്‍ ക്യാ​ന്പി​ലെ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​ന്‍ എ​ത്തും. ചെ​ല​വൂ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്ന​ത്. ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍ വ​ഴി​യാ​ണ് മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​റ​യു​ന്നു

16, 17 വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​ല​വൂ​ര്‍ പ​ള്ളി​ത്താ​ഴം മ​ദ്ര​സ സ്‌​കൂ​ളി​ലെ ദുരിതാശ്വാസ ക്യാ​ന്പി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം ഏ​കോ​പി​പ്പി​ച്ചു മു​ന്നോ​ട്ടു​പോ​കു​ന്നുണ്ട്.
“ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മി​ല്ലാ​തെ​യാ​ണ് ഇ​വി​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. നാ​ട്ടു​കാ​രും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​രും മി​ക​ച്ച രീ​തി​യി​ലാ​ണ് ക്യാ​ന്പി​നോ​ട് സ​ഹ​ക​രി​ക്കു​ന്ന​ത്. ഒരു പ​രാ​തി​ക്കും ഇ​ട ന​ല്‍​കാ​തെ​യാ​ണ് ഈ ​ക്യാ​ന്പ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ലാ​ണ് ഇ​ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ”-16-ാംവാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സാ​ജി​ത ഗ​ഫൂ​ര്‍ പ​റ​ഞ്ഞു.

“ഇ​വി​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നൊ​പ്പം മി​ക്ക ദി​വ​സ​വും പാ​യ​സ​മ​ട​ക്കം ന​ല്‍​കു​ന്നു​ണ്ട്. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്. രോ​ഗി​ക​ള്‍​ക്കും പ്രാ​യ​മാ​യ​വ​ര്‍​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കു​ന്നു​ണ്ട് ”-17-ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഉ​ഷാ​ദേ​വി പ​റ​ഞ്ഞു.

Latest News

Corehub Up