Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Villain

ഇറാൻ - ഗൾഫിലെ ഹീറോയോ വില്ലനോ?

ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കാ​​​​നാ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് ഗ​​​​ൾ​​​​ഫ് യു​​​​ദ്ധ​​​​ത്തി​​​​ന് അ​​​​ഞ്ചുദി​​​​വ​​​​സ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ​​​​ല്ലോ. പ​​​​ക്ഷേ, അ​​​​വി​​​​ടെ ച​​​​ർ​​​​ച്ച​​​​ക​​​​ളൊ​​​​ന്നും ന​​​​ട​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് ഇ​​​​റാ​​​​ൻ പ​​​​റ​​​​യു​​​​ന്പോ​​​​ൾ, ജീ​​​​വ​​​​നോ​​​​ടെ ഉ​​​​ണ്ടോ എ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ല്ലാ​​​​ത്ത അ​​​​ത്യു​​​​ന്ന​​​​ത നേ​​​​താ​​​​വി​​​​നോ​​​​ട​​​​ല്ല ഞ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്ന​​​​ത് എ​​​​ന്ന് ട്രം​​​​പ് തി​​​​രി​​​​ച്ച​​​​ടി​​​​ക്കു​​​​ന്നു. ട്രം​​​​പ് ത​​​​ടി​​​​യൂ​​​​രാ​​​​നാ​​​​ണോ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്?

അ​​​​തി​​​​നി​​​​ട​​​​യ്ക്ക് പ​​​​ഴ​​​​യ ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​റ​​​​യ​​​​ട്ടെ. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ അ​​​​തി​​​​പു​​​​രാ​​​​ത​​​​ന സം​​​​സ്കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്തു​​​​ട​​​​ർ​​​​ച്ച​​​​ക്കാ​​​​രാ​​​​ണ് ഇ​​​​റാ​​​​നും ഇ​​​​റാ​​​​ക്കും. ഇ​​​​രു​​​​പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ന്‍റെ ആ​​​​ദ്യപ​​​​കു​​​​തി​​​​യി​​​​ൽ അ​​​​വി​​​​ടെ പ​​​​ല​​​​യി​​​​ട​​​​ത്തും എ​​​​ണ്ണനി​​​​ക്ഷേ​​​​പം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യ്ക്കു പു​​​​തു​​​​ജീ​​​​വ​​​​ൻ ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​റാ​​​​നി​​​​ൽ എ​​​​ണ്ണനി​​​​ക്ഷേ​​​​പം 1908ൽ​​​​ത​​​​ന്നെ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഇ​​​​റാ​​​​ക്കി​​​​ൽ 1927ലും ​​​​ബ​​​​ഹ​​​​റി​​​​നി​​​​ൽ 1932ലും ​​​​ഖ​​​​ത്ത​​​​റി​​​​ലും കു​​​​വൈ​​​​റ്റി​​​​ലും സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലും 1938ലും ​​​​യു​​​​എ​​​​ഇ​​​​യി​​​​ൽ 1966ലു​​​​മാ​​​​ണ് എ​​​​ണ്ണയുത്പാ​​​​ദ​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. ഇ​​​​ന്നു ലോ​​​​ക​​​​ത്തി​​​​ലു​​​​ള്ള എ​​​​ണ്ണനി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന്‍റെ 48 ശ​​​​ത​​​​മാ​​​​ന​​​​വും പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലാ​​​​ണ്. എ​​​​ണ്ണ ക​​​​യ​​​​റ്റി അ​​​​യ​​​​യ്ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ ഈ ​​​​പ്ര​​​​ദേ​​​​ശം ശാ​​​​ക്തി​​​​ക​​ ചേ​​​​രി​​​​ക​​​​ളു​​​​ടെ വി​​​​ഹാ​​​​ര​​​​കേ​​​​ന്ദ്ര​​​​മാ​​​​യിത്തീ​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

►പുതിയ രാഷ്‌ട്രം

ര​​​​ണ്ടാം ലോ​​​​ക​​​​യു​​​​ദ്ധം ക​​​​ഴി​​​​ഞ്ഞ് 1948ൽ ​​​​ഈ പ്ര​​​​ദേ​​​​ശ​​​​ത്ത് ജോ​​​​ർ​​​​ദാ​​​​ൻ ന​​​​ദി​​​​ക്ക​​​​ര​​​​യി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ എ​​​​ന്നൊ​​​​രു പു​​​​തി​​​​യ രാ​​​​ഷ്‌​​​ട്ര​​​​മു​​​​ണ്ടാ​​​​യി. ലോ​​​​ക​​​​മെ​​​​ങ്ങും ചി​​​​ത​​​​റി​​​​പ്പോ​​​​യ യ​​​​ഹൂ​​​​ദ​​​​ർ​​​​ക്ക് അ​​​​വ​​​​രു​​​​ടെ വേ​​​​രു​​​​ക​​​​ളു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ത്ത് ഒ​​​​രു മാ​​തൃ​​ഭൂ​​മി ഉ​​​​ണ്ടാ​​​​ക്കി​​​​ക്കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന പ​​​​ഴ​​​​യ വാ​​​​ഗ്ദാ​​​​നം പാ​​​​ശ്ചാ​​​​ത്യ ശ​​​​ക്തി​​​​ക​​​​ൾ നി​​​​റ​​​​വേ​​​​റ്റി​​​​ക്കൊ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​സ്‌​​​ലാം മ​​​​ത​​​​ക്കാ​​​​രാ​​​​യ അ​​​​റ​​​​ബ് രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​​​ല്ലാം ഈ ​​​​നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യി​​​​രു​​​​ന്നു. യ​​​​ഹൂ​​​​ദ​​​​രു​​​​ടെ രാ​​​​ജ്യ​​​​ത്തെ അ​​​​റ​​​​ബി​​​​ക​​​​ളു​​​​ടെ നാ​​​​ട്ടി​​​​ൽ വേ​​​​രു​​​​റ​​​​പ്പി​​​​ക്കാ​​​​ൻ ത​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന് അ​​​​വ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. അ​​​​ഞ്ച് അ​​​​റ​​​​ബിരാ​​​​ജ്യ​​​​ങ്ങ​​​​ൾ ചേ​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ യു​​​​ദ്ധം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.1969​​​ൽ ​ഇ​​​​സ്ര​​​​യേ​​​​ലാ​​​​യി​​​​രു​​​​ന്നു യു​​​​ദ്ധം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. വെ​​​​റും ആ​​​​റുദി​​​​വ​​​​സം​​കൊ​​​​ണ്ട് അ​​​​റ​​​​ബ്​​ രാ​​​​ഷ്‌​​​ട്ര​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്ന​​​​ണി​​​​യെ അ​​​​വ​​​​ർ അ​​​​ടി​​​​യ​​​​റ​​​​വു പ​​​​റ​​​​യി​​​​ച്ചു.

1973ൽ ​​​​യ​​​​ഹൂ​​​​ദ​​​​രു​​​​ടെ പു​​​​ണ്യ​​​​ദി​​​​ന​​​​മാ​​​​യ ‘യോം ​​​​കി​​​​പ്പൂർ’ ദിന​​​​ത്തി​​​​ൽ അ​​​​റ​​​​ബ്​​ രാ​​​​ഷ്‌​​​ട്ര​​​​ങ്ങ​​​​ൾ മ​​​​റ്റൊ​​​​രു മി​​​​ന്ന​​​​ൽ യു​​​​ദ്ധം തു​​​​ട​​​​ങ്ങി. ഈ ​​​​യു​​​​ദ്ധ​​​​ത്തി​​​​നി​​​​ട​​​​യ്ക്ക് എ​​​​ണ്ണയു​​​​ത്പാ​​​​ദ​​​​ക രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഒ​​​​ന്നു​​​​ചേ​​​​ർ​​​​ന്ന് എ​​​​ണ്ണ​​​​വി​​​​ല ബാ​​​​ര​​​​ലി​​​​ന് മൂ​​​ന്നു ഡോ​​​​ള​​​​ർ ആ​​​​യി​​​​രു​​​​ന്ന​​​​ത് 12 ഡോ​​​​ള​​​​ർ ആ​​​​യി ഉ​​​​യ​​​​ർ​​​​ത്തി. ഒ​​​​റ്റ​​​​യ​​​​ടി​​​​ക്ക് നാ​​​​ലു​​​​മ​​​​ട​​​​ങ്ങ് വി​​​​ല ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ എ​​​​ണ്ണ ഉ​​​​ത്പാ​​​​ദ​​​​ക​​​​രാ​​​​യ അ​​​​റ​​​​ബ് രാ​​​​ഷ്‌​​​ട്ര​​​​ങ്ങ​​​​ളു​​​​ടെ വ​​​​രു​​​​മാ​​​​നം പെ​​​​രു​​​​കി. ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ​​​​തി​​​​രാ​​​​യി നി​​​​ല​​​​പാടെ​​​​ടു​​​​ക്കാ​​​​ത്ത രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ത​​​​ങ്ങ​​​​ൾ എ​​​​ണ്ണ ന​​​​ൽ​​​​കി​​​​ല്ലെ​​​​ന്ന പ്രഖ്യാപനത്തിൽ ഭ​​​​യ​​​​പ്പെ​​​​ട്ട ജ​​​​പ്പാ​​​​ൻ (100 % ഇ​​​​റ​​​​ക്കു​​​​മ​​​​തി എ​​​​ണ്ണ​​​​യെ ആ​​​​ശ്ര​​​​യി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ർ) ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യി ന​​​​യ​​​​ത​​​​ന്ത്ര​​​​ബ​​​​ന്ധം വി​​​​ച്ഛേ​​​​ദി​​​​ച്ചു.

► മുഖഛായ മാറിയ ഗൾഫ്

ഗ​​​​ൾ​​​​ഫ് പ്ര​​​​ദേ​​​​ശ​​​​ത്ത് പ​​​​ണം കു​​​​ന്നു​​​​കൂ​​​​ടി​​​​യ​​​​പ്പോ​​​​ൾ പു​​​​തി​​​​യ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ അ​​​​വ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്തു ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി. കേ​​​​ര​​​​ളീ​​​​യ​​​​രു​​​​ടെ ഗ​​​​ൾ​​​​ഫ് സ്വ​​​​പ്ന​​​​ങ്ങ​​​​ൾ ഇ​​​​തോ​​​​ടെ വ​​​​ർ​​​​ണ​​​​ശ​​​​ബ​​​​ള​​​​മാ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​ദ​​​​ഗ്ധ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കും പ്ര​​​​ത്യേ​​​​ക വൈ​​​​ദ​​​​ഗ്ധ്യ​​​​മൊന്നുമി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കും ഗ​​​​ൾ​​​​ഫി​​​​ൽ പു​​​​തി​​​​യ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്നു​​​​കി​​​​ട്ടി.

മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ൽ എ​​​​ല്ലു​​​​മു​​​​റി​​​​യെ പ​​​​ണി​​​​യെ​​​​ടു​​​​ത്ത് സ​​​​ന്പാ​​​​ദി​​​​ച്ച പ​​​​ണം മു​​​​ഴു​​​​വ​​​​ൻ നാ​​​​ട്ടി​​​​ലേ​​​​ക്ക​​​​യ​​​​ച്ചതോടെ നാ​​​​ട്ടി​​​​ലെ പ​​​​ട്ടി​​​​ണി മാ​​​​റാ​​​​നും പു​​​​തി​​​​യ വീ​​​​ടു കെ​​​​ട്ടാ​​​​നും മ​​​​ക്ക​​​​ളെ പ​​​​ഠി​​​​പ്പി​​​​ക്കാ​​​​നു​​​​മെ​​​​ല്ലാം സ​​​​ന്പാ​​​​ദ്യമായി. ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ലെ സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്കും വി​​​​ദ​​​​ഗ്ധ മാ​​​​നേ​​​​ജ​​​​ർ​​​​മാ​​​​ർ​​​​ക്കും ഗ​​​​ൾ​​​​ഫ് ചു​​​​വ​​​​പ്പു പ​​​​ര​​​​വ​​​​താ​​​​നി വി​​​​രി​​​​ച്ച​​​​തോ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മു​​​​ഖഛാ​​​​യ മാ​​​​റാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തും മ​​​​റ്റും ഇ​​​​വി​​​​ടെ ഓ​​​​ർ​​​​മി​​​​ക്കു​​​​ന്നു.

ഇ​​​​തി​​​​നി​​​​ട​​​​യ്ക്ക് ബു​​​​ദ്ധി​​​​കൂ​​​​ർ​​​​മ​​​​ത​​​​യു​​​​ള്ള യ​​​​ഹൂ​​​​ദ​​​രു​​​​ടെ ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​വും അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ സ​​​​ജീ​​​​വ പി​​​​ന്തു​​​​ണ​​​​യും​​​​കൂ​​​​ടി ചേ​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ കൃ​​​​ഷി​​​​യി​​​​ലും വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ലു​​​​മെ​​​​ല്ലാം വ​​​​മ്പി​​​​ച്ച നേ​​​​ട്ട​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​സ്ര​​​​യേ​​​​ൽ നേ​​​​ടി​​​​യെ​​​​ടു​​​​ത്ത​​​​ത്. പ​​​​ക്ഷേ, ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ ഇ​​​​ല്ലാ​​​​യ്മ ചെ​​​​യ്യാ​​​​നു​​​​ള്ള യു​​​​ദ്ധ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്രം അ​​​​വ​​​​സാ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​ല്ല. യ​​​​ഹൂ​​​​ദ​​​​രെ ത​​​​ങ്ങ​​​​ളു​​​​ടെ നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു തു​​​​ര​​​​ത്തി​​​​യേ തീ​​​​രൂ എ​​​​ന്ന ശ​​​​പ​​​​ഥം​​​​ ചെ​​​​യ്ത അ​​​​റ​​​​ബി​​​​ക​​​​ളെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലേ​​​​ക്ക് ന​​​​യി​​​​ക്കു​​​​ന്ന​​​​ത് അ​​​​സാ​​​​ധ്യ​​​​മാ​​​​ണെ​​​​ന്ന് എ​​​​ല്ലാ​​​​വ​​​​രും ക​​​​രു​​​​തി. പ​​​​ക്ഷേ, 39-ാമ​​​​ത്തെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജി​​​​മ്മി കാ​​​​ർ​​​​ട്ട​​​​ർ, അ​​​​വി​​​​ടെ ഒ​​​​രു അ​​​​ദ്ഭു​​​​ത പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടു.

► ക്യാമ്പ് ഡേവിഡ് കരാർ

1978ൽ ​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ് കാ​​​​ർ​​​​ട്ട​​​​റു​​​​ടെ കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ക്യാ​​​​ന്പ് ഡേ​​​​വി​​​​ഡ് ക​​​​രാ​​​​റി​​​​ൽ ഈ​​​​ജി​​​​പ്തി​​​​ന്‍റെ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ൻ​​​​വ​​​​ർ സാ​​​​ദ​​​​ത്തും ഇ​​​​സ്രേ​​​​​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മെ​​​​നാഹെം ബെഗി​​​​നും ഒ​​​​പ്പു​​​​വ​​​​ച്ചു. അ​​​​ങ്ങ​​​​നെ ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ ഔ​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ച ആ​​​​ദ്യ​​​​ത്തെ അ​​​​റ​​​​ബ്​​​​ രാ​​​​ഷ്‌​​​ട്ര​​​​മാ​​​​യി​​​​ത്തീ​​​​ർ​​​​ന്ന ഈ​​​​ജി​​​​പ്തി​​​​ലെ സാ​​​​ദ​​​​ത്തിനും മെ​​​​നാ​​​​ഹെമിനും അ​​​​ക്കൊ​​​​ല്ല​​​​ത്തെ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ നൊ​​​​ബേ​​​ൽ സ​​​​മ്മാ​​​​നം ലഭിച്ചു. ഈ​​​​ജി​​​​പ്തി​​​ന്‍റെ ഈ ​​​​നി​​​​റം​​​​മാ​​​​റ്റം അ​​​​റ​​​​ബി​​​​ക​​​​ൾ​​​​ക്ക് ഇ​​​​ഷ്ട​​​​പ്പെ​​​​ട്ടി​​​​ല്ല. ഈ​​​​ജി​​​​പ്തി​​​​നെ അ​​​​റ​​​​ബ് ലീ​​​​ഗി​​​​ൽ​​​​നി​​​​ന്ന് അ​​​​വ​​​​ർ പു​​​​റ​​​​ത്താ​​​​ക്കി.

പ​​​​ക്ഷേ, സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ളി ശ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നു. ഒ​​​​രുവ​​​​ശ​​​​ത്ത് ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യി വ്യാ​​​​പാ​​​​ര​​​​ബ​​​​ന്ധം സ്ഥാ​​​​പി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ ലാ​​​​ഭം സ​​​​ന്പാ​​​​ദി​​​​ക്കാ​​​​നു​​​​ള്ള വ്യ​​​​ഗ്ര​​​​ത. മ​​​​റു​​​​വ​​​​ശ​​​​ത്ത് പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ വ​​​​ലി​​​​യ രാ​​​​ജ്യ​​​​വും വ​​​​ൻ ശ​​​​ക്തി​​​​യു​​​​മാ​​​​യ ഇ​​​​റാ​​​​നോ​​​​ടു​​​​ള്ള ഭ​​​​യം. ഈ ​​​​ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ ര​​​​ണ്ടും ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ക്യാ​​​​ന്പ് ഡേ​​​​വി​​​​ഡ് സ്പി​​​​രി​​​​റ്റ് ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​നും അ​​​​മേ​​​​രി​​​​ക്ക- ഇ​​​​സ്ര​​​​യേ​​​​ൽ കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​നോ​​​​ട് അ​​​​ടു​​​​ക്കാ​​​​നും പ്രേ​​​​ര​​​​ണ ന​​​​ൽ​​​​കി.

എ​​​​ങ്കി​​​​ലും അ​​​​ടു​​​​ത്ത ക​​​​രാ​​​​റു​​​​ണ്ടാ​​​​യ​​​​ത് നാ​​​​ല്പ​​​​തു കൊ​​​​ല്ലം ക​​​​ഴി​​​​ഞ്ഞു​​മാ​​​​ത്രം. 2020 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ-​​​​യു​​​​എ​​​​ഇ ക​​​​രാ​​​​ർ. പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ ആ​​​​ദ്യ​​​​ത്തെ ടേ​​​​മി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലും യു​​​​എ​​​​ഇ​​​​യും ന​​​​യ​​​​ത​​​​ന്ത്ര​​​​ബ​​​​ന്ധം സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​രാ​​​​ർ വ​​​​ന്ന​​​​തോ​​​​ടെ ദു​​​​ബാ​​​​യ്, അ​​​​ബു​​​​ദാ​​​​ബി, ഷാ​​​​ർ​​​​ജ, അ​​​​ജ്മാ​​​​ൻ, ഫ്യു​​​​ജൈ​​റ, റാ​​​​സ​​​​ൽ ഖൈ​​​​മ, അ​​​​ലൈ​​​​ൻ എ​​​​ന്നീ ഏ​​​​ഴ് യു​​​​എ​​​​ഇ അം​​​​ഗരാ​​​​ജ്യ​​​​ങ്ങ​​​​ൾ ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു.

ഇ​​​​തി​​​​നി​​​​ട​​​​യ്ക്ക് ജോ​​​​ർ​​​​ദാ​​​​ൻ 1994ൽ ​​​​ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. സു​​​​ഡാ​​​​ൻ, മൊ​​​​റോ​​​​ക്കോ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ 2020ലും.

► എല്ലാം അട്ടിമറിച്ച് ഹമാസ്

2023​​​​ൽ സൗ​​​​ദി അ​​​​റേ​​​​ബ്യ ഇ​​​​സ്ര​​​​യേ​​​​ലി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച തു​​​​ട​​​​ങ്ങി. സൗ​​​​ദി​​​​യു​​​​ടെ ആ​​​​കാ​​​​ശ​​സീ​​​​മ​​​​യി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​റ​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യു​​​​ടെ കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി​​​​യാ​​​​യ സ​​​​ൽ​​​​മാ​​​​ൻ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ൻ ഒ​​​​രു നി​​​​ബ​​​​ന്ധ​​​​ന മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചു. ത​​​​ങ്ങ​​​​ൾ ഇ​​​​സ്ര​​​​യേ​​​​ലി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ന്പോ​​​​ൾ ഒ​​​​രു സ്വ​​​​ത​​​​ന്ത്ര പ​​​​ല​​​​സ്തീ​​​​ൻ രാ​​​​ജ്യം​​​​കൂ​​​​ടി അ​​​​വി​​​​ടെ ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്ന്. ച​​​​ർ​​​​ച്ച​​​​ക​​​​ൾ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​ക്ഷേ, 2023 ഒ​​​​ക്‌​​ടോ​​​​ബ​​​​റി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ ഹ​​​​മാ​​​​സി​​​​ന്‍റെ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​വും ആ​​​​ക്ര​​​​മ​​​​ണ​​​​വും ഉ​​​​ണ്ടാ​​​​യ​​​​തോ​​​​ടെ ച​​​​ർ​​​​ച്ച​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​യ്ക്കേ​​​​ണ്ടി വന്നു. തു​​​ർ​​​​ക്കി, 1949ൽ​​​​ത​​​​ന്നെ ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. പ​​​​ല​​​​പ്പോ​​​​ഴും മ​​​​ധ്യ​​​​സ്ഥ​​​​ന്‍റെ റോ​​​​ളി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന ഒ​​​​മാ​​​​ൻ, ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യി തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​യ ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തു​​​​ന്നു.

► ഇറാൻ മാത്രം

ചു​​​​രു​​​​ക്ക​​​​ത്തി​​​​ൽ, ഇ​​​​പ്പോ​​​​ൾ ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​റാ​​​​ൻ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ ഇ​​​​ല്ലാ​​​​യ്മ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ൾ live and let live എ​​​​ന്ന മ​​​​നോ​​​​ഭാ​​​​വ​​​​ക്കാ​​​​രാ​​​​ണ്. നി​​​​ർ​​​​ഭാ​​​​ഗ്യ​​​​വ​​​​ശാ​​​​ൽ പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​മാ​​​​യ രാ​​​​ജ്യ​​​​വും ഇ​​​​റാ​​​​നാ​​​​ണ്. ഇ​​​​റാ​​​​ന്‍റെ വി​​​​സ്തൃ​​​​തി ഇ​​​​ന്ത്യാ മ​​​​ഹാ​​​​രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​സ്തൃ​​​​തി​​​​യു​​​​ടെ പ​​​​കു​​​​തി​​​​യി​​​​ൽ അ​​​​ല്പം കൂ​​​​ടു​​​​ത​​​​ലു​​​​ണ്ട്. അ​​​​തു​​​​പോ​​​​ലെ​​​​ത​​​​ന്നെ ശാ​​​​സ്ത്രം, സാ​​​​ങ്കേ​​​​തി​​​​ക ശാ​​​​സ്ത്രം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ മി​​​​ക​​​​ച്ച സ്ഥാ​​​​ന​​വും അ​​​​ല​​​​ങ്ക​​​​രി​​​​ക്കു​​​​ന്നു. ഇ​​​​റാ​​​​ന്‍റെ ജ​​​​ന​​​​സം​​​​ഖ്യ ഒ​​​മ്പ​​​തു കോ​​​​ടി. വി​​​​ദ്യാ​​​​ഭ്യാ​​​​സം, മ​​​​നു​​​​ഷ്യ​​​​വി​​​​ഭ​​​​വ​​​​ശേ​​​​ഷി, സാം​​​​സ്കാ​​​​രി​​​​ക നി​​​​ല​​​​വാ​​​​രം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ​​​​ല്ലാം വ​​​ലി​​​യ പു​​​​രോ​​​​ഗ​​​​തി നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും ഒ​​​​രു ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​വും ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ മ​​​​ത​​​​പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും അ​​​​ച്ച​​​​ട​​​​ക്കം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ തീ​​​​വ്ര​​​​നി​​​​ഷ്ഠ​​​​യോ​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന അ​​​​തി​​തീ​​​​വ്ര ഇ​​​​സ്‌​​​ലാ​​​​മി​​​​ക പു​​​​രോ​​​​ഹി​​​​ത​​​ന്മാ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ഭ​​​​ര​​​​ണം.

അ​​​​ത്യു​​​​ന്ന​​​​ത നേ​​​​താ​​​​വി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ലു​​​​ള്ള ആ​​​​യ​​​​ത്തൊ​​​​ള്ള​​​​മാ​​​​രു​​​​ടെ കൗ​​​​ണ്‍സി​​​​ലി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ മാ​​​​ത്രം ഭ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​സി​​​​ഡ​​​​ന്‍റും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും ജു​​​​ഡീ​​​​ഷ​​​റി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രും. അ​​​​ഞ്ചു​​​​ല​​​​ക്ഷം പേ​​​​രു​​​​ള്ള സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ സൈ​​​​ന്യം, അ​​​​തു നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന ഐ​​​​ജി​​​​ആ​​​​ർ​​​​സി എ​​​​ന്ന ഇ​​​​സ്‌​​​ലാ​​​​മി​​​​ക റ​​​​വ​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് കോ​​​​ർ.

► ഭീകരസംഘങ്ങളും ഇറാനും

ക​​​​ഴി​​​​ഞ്ഞ നാ​​​​ല്പ​​​​തു വ​​ർ​​ഷ​​ത്തെ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ ഉ​​​പ​​​രോ​​​ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ നേ​​​​രി​​​​ട്ട് ക​​​​ർ​​​​ക്ക​​​​ശ​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി അ​​​​നു​​​​സ​​​​ര​​​​ണ​​​​യോ​​​​ടെ ജീ​​​​വി​​​​ക്കാ​​​​ൻ പ​​​​ഠി​​​​ച്ച ജ​​​​ന​​​​ത. ക്രൂ​​​​ര​​​​മാ​​​​യ ഭ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന ഒ​​​​രു സ്വേ​​​​ച്ഛാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന് ത​​​​ഴ​​​​ച്ചു​​​​വ​​​​ള​​​​രാ​​​​ൻ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ. ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ ഉ​​​ന്മൂ​​​​ല​​​​നാ​​​​ശ​​​​ത്തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം ഈ ​​​​സ​​​​ർ​​​​ക്കാ​​​​ർ, മ​​​​റ്റു ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ ന​​​​ശി​​​​പ്പി​​​​ക്കാ​​​​നാ​​​​യി ചി​​​​ല ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ങ്ങ​​​​ളെ വെ​​​​ള്ള​​​​മൊ​​​​ഴി​​​​ച്ചു വ​​​​ള​​​​മി​​​​ട്ടു വ​​​​ള​​​​ർ​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

ഉ​​​​ദാ​​​​ഹ​​​​ര​​​​ണം: സി​​​​റി​​​​യ​​​​യി​​​​ലും ല​​​​ബ​​​​നനി​​​​ലും സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ ത​​​​ക​​​​ർ​​​​ക്കാ​​​​ൻ പ​​​​ട​​​പൊ​​​​രു​​​​തു​​​​ന്ന സാ​​​​യു​​​​ധ​​​​സേ​​​​ന ഹി​​​​സ്ബു​​​​ള്ള. ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ​​​തി​​​രേ സ​​​​മ​​​​രം ചെ​​​​യ്ത് 2003 ഒ​​​​ക്‌​​ടോ​​​​ബ​​​​റി​​​​ൽ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി ആ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​രെ വ​​​​ധി​​​​ച്ചും ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്കി പി​​​​ടി​​​​ച്ചും 70,000 പേ​​​​രു​​​​ടെ ജീ​​​​വ​​​​ഹാ​​​​നി​​​​ക്ക് ഇ​​​​ട​​​​യാ​​​​ക്കി​​​​യ യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ ഹ​​​​മാ​​​​സ് ഭീ​​​​ക​​​​ര​​​​വാ​​​​ദി​​​​ക​​​​ൾ, യെ​​​​മ​​​​നി​​​​ൽ താ​​​​വ​​​​ള​​​​മ​​​​ടി​​​​ച്ച് ചെ​​​​ങ്ക​​​​ട​​​​ലി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലു​​​​ക​​​​ളെ ആ​​​​ക്ര​​​​മി​​​​ച്ച് കൊ​​​​ള്ള​​​​യ​​​​ടി​​​​ക്കു​​​​ന്ന ഹൂ​​​തി​​​ക​​​​ൾ. ഈ ​​​​തീ​​​​വ്ര​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ മൂ​​​​ന്നി​​​​നും സാ​​​​ന്പ​​​​ത്തി​​​​ക​​​​സ​​​​ഹാ​​​​യ​​​​വും സൈ​​​​നി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും ന​​​​ൽ​​​​കി ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ൽ പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും അ​​​​സ്വ​​​​സ്ഥ​​​​തക​​​​ൾ ഉ​​​​ണ്ടാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​റാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രാ​​​​ണ്.

1979ൽ ​​​​ഇ​​​​സ്‌​​​ലാ​​​​മി​​​​ക് വി​​​​പ്ല​​​​വം ന​​​​ട​​​​ത്തി ആ​​​​യ​​​​ത്തൊ​​​​ള്ള​​​​മാ​​​​രു​​​​ടെ തീ​​​​വ്ര​​​​വാ​​​​ദ സം​​​​ഘം ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ എ​​​​ല്ലാ ന​​​​യ​​​​ത​​​​ന്ത്ര മ​​​​ര്യാ​​​​ദ​​​​ക​​​​ളും ലം​​​​ഘി​​​​ച്ച് ടെ​​​​ഹ്റാ​​​​നി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ എം​​​​ബ​​​​സി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന നൂ​​​​റി​​​​ൽ​​​​പ​​​​രം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്കി. 

Latest News

Corehub Up