Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Villainous Iceberg

വില്ലൻ മഞ്ഞുമല

കാ​​​​​ഠ്മ​​​​​ണ്ഡു: നേ​​​​​പ്പാ​​​​​ള്‍-​​​​​ടി​​​​​ബ​​​​​റ്റ് അ​​​​​തി​​​​​ര്‍ത്തി​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ വി​​​​​നാ​​​​​ശ​​​​​ക​​​​​ര​​​​​മാ​​​​​യ മി​​​​​ന്ന​​​​​ല്‍പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണം വ​​​​​ന്‍ ഹി​​​​​മാ​​​​​നി ത​​​​​ക​​​​​ര്‍ന്നു​​​​​വീ​​​​​ണ​​​​​താ​​​​​കാ​​​​​മെ​​​​​ന്ന് ഭൗ​​​​​മ​​​​​ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ര്‍. പ്ലാ​​​​​ന​​​​​റ്റ് ലാ​​​​​ബ്‌​​​​​സി​​​​​ല്‍നി​​​​​ന്നു​​​​​ള്ള ഉ​​​​​പ​​​​​ഗ്ര​​​​​ഹചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍ പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചാ​​​​​ണ് വി​​​​​ദ​​​​​ഗ്ധ​​​​​ര്‍ ഈ ​​​​​നി​​​​​ഗ​​​​​മ​​​​​ന​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

ഉ​​​​​പ​​​​​ഗ്ര​​​​​ഹ ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത് പ്ര​​​​​കാ​​​​​രം, സ​​​​​മു​​​​​ദ്ര​​​​​നി​​​​​ര​​​​​പ്പി​​​​​ല്‍നി​​​​​ന്ന് ഏ​​​​​ക​​​​​ദേ​​​​​ശം 5,200 മീ​​​​​റ്റ​​​​​ര്‍ ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന മ​​​​​ഞ്ഞു​​​​​മ​​​​​ല​​​​​യു​​​​​ടെ താ​​​​​ഴ​​​​​ത്തെ ഭാ​​​​​ഗം ഇ​​​​​ടി​​​​​ഞ്ഞ് 1,200 മീ​​​​​റ്റ​​​​​ര്‍ താ​​​​​ഴ്ച​​​​​യി​​​​​ലു​​​​​ള്ള താ​​​​​ഴ്‌വ​​​​​ര​​​​​യി​​​​​ലേ​​​​​ക്ക് പ​​​​​തി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തേ​​​​​ത്തു​​​​​ട​​​​​ര്‍ന്നു​​​​​ണ്ടാ​​​​​യ കൂ​​​​​റ്റ​​​​​ന്‍ ഹി​​​​​മപാ​​​​​റ ഹി​​​​​മ​​​​​പാ​​​​​തം ഭോ​​​​​ട്ടെ കോ​​​​​ശി, ത്രിശൂ​​​​​ലി ന​​​​​ദീ​​​​​ത​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് വ​​​​​ന്‍തോ​​​​​തി​​​​​ല്‍ വെ​​​​​ള്ള​​​​​വും ചെ​​​​​ളി​​​​​യും പാ​​​​​റ​​​​​ക്ക​​​​​ല്ലു​​​​​ക​​​​​ളും ഒ​​​​​ഴു​​​​​ക്കി​​​​​വി​​​​​ട്ടു. ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന് തൊ​​​​​ട്ടു​​​​​മു​​​​​മ്പു​​​​​ള്ള മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ളി​​​​​ല്‍ ഉ​​​​​യ​​​​​ര്‍ന്ന താ​​​​​പ​​​​​നി​​​​​ല കാ​​​​​ര​​​​​ണം വ​​​​​ലി​​​​​യ​​​​​തോ​​​​​തി​​​​​ല്‍ മ​​​​​ഞ്ഞു​​​​​രു​​​​​കി​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യും വി​​​​​ദ​​​​​ഗ്ധ​​​​​ര്‍ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു.

ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന് മി​​​​​നി​​​​​റ്റു​​​​​ക​​​​​ള്‍ക്കു​​​​​മു​​​​​മ്പ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ നേ​​​​​രി​​​​​യ ഭൂ​​​​​ച​​​​​ല​​​​​ന​​​​​മാ​​​​​ണോ മ​​​​​ഞ്ഞു​​​​​മ​​​​​ല ത​​​​​ക​​​​​രാ​​​​​ന്‍ ഇ​​​​​ട​​​​​യാ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്നും കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​ന​​​​​ത്തി​​​​​ന്‍റെ പ​​​​​ങ്കും വി​​​​​ദ​​​​​ഗ്ധ​​​​​ര്‍ പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്. മി​​​​​ന്ന​​​​​ല്‍പ്ര​​​​​ള​​​​​യ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ര്‍ന്ന് അ​​​​​ടി​​​​​വാ​​​​​രപ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ല്‍ അ​​​​​ര​​​​​മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ള്ളി​​​​​ല്‍ ഒ​​​​​മ്പ​​​​​ത് മീ​​​​​റ്റ​​​​​റോ​​​​​ളം (30 അ​​​​​ടി) ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് ഉ​​​​​യ​​​​​ര്‍ന്ന​​​​​താ​​​​​യാ​​​​​ണു റി​​​​​പ്പോ​​​​​ര്‍ട്ട്. ദു​​​​​ര​​​​​ന്ത മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ​​​​​ച്ച​​​​​പ്പു​​​​​ നി​​​​​റ​​​​​ഞ്ഞ മ​​​​​ല​​​​​നി​​​​​ര​​​​​ക​​​​​ള്‍ ഇ​​​​​പ്പോ​​​​​ള്‍ പൂ​​​​​ര്‍ണ​​​​​മാ​​​​​യും ചെ​​​​​ളി​​​​​യും അ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ളും മൂ​​​​​ടി​​​​​യ നി​​​​​ല​​​​​യി​​​​​ലാ​​​​​ണ്.

Latest News

Corehub Up