പാമ്പാടി: വിമലാംബിക സീനിയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം നടത്തി. ചാണ്ടി ഉമ്മൻ എംഎൽഎ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്, വാർഡ് മെംബർ ഡാർലി കുര്യൻ, എക്സൈസ് ഇൻസ്പെക്ടർ പ്രദീപ് കുമാർ വി.എൻ, സ്കൂൾ മാനേജർ ഫാ.ഡോ. പ്രദീപ് മലയിൽ, പ്രിൻസിപ്പൽ റൂബി ബെന്നി, പിടിഎ പ്രസിഡന്റ് ഷിൻസ് പീറ്റർ, പിടിഎ വൈസ് പ്രസിഡന്റ് ജെമിനി, വൈസ് പ്രിൻസിപ്പൽ അഗസ്റ്റിൻ എ.ജെ, അക്കാഡമിക് കോ-ഓർഡിനേറ്റർ സെബാസ്റ്റ്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ വിവിധ മത്സരങ്ങളും വിദ്യാർഥികളും പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ മെഗാ തിരുവാതിരയും സംഘടിപ്പിച്ചു. കുട്ടികൾക്കായി ഓണസദ്യയും ഒരുക്കി.