റോയ്, അരികിൽ ഒരാൾ, ചാപ്റ്റേഴ്സ്, വൈ എന്നീ ചിത്രങ്ങൾക്കുശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ദി തേർഡ് മർഡറിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രം ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തും. സുദർശനൻ കാഞ്ഞിരംകുളമാണ് ചിത്രം നിർമിക്കുന്നത്.
സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ, മരിയ വിൻസെന്റ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ.