Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vinay Prasad

America

എ​ഫ്ഡി​എ വാ​ക്സി​ൻ മേ​ധാ​വി വി​ന​യ് പ്ര​സാ​ദ് രാ​ജി​വ​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ വാ​ക്സി​ൻ വി​ഭാ​ഗം മേ​ധാ​വി വി​ന​യ് പ്ര​സാ​ദ് സ്ഥാ​നം ഒ​ഴി​ഞ്ഞു. ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം രാ​ജി​വ​യ്ക്കു​ന്ന​ത്.

ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​ക​ളു​മാ​യു​ള്ള ത​ർ​ക്ക​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​മാ​ണ് രാ​ജി​യി​ലേ​ക്ക് ന​യി​ച്ച​ത്. എ​ഫ്ഡി​എ​യു​ടെ സെ​ന്‍റ​ർ ഫോ​ർ ബ​യോ​ള​ജി​ക്സ് ഇ​വാ​ലു​വേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നാ​ണ് അ​ദ്ദേ​ഹം പ​ടി​യി​റ​ങ്ങി​യ​ത്.

മാ​ർ​ച്ച് ആ​റി​ന് ഏ​ജ​ൻ​സി മേ​ധാ​വി മാ​ർ​ട്ടി മ​ക്കാ​രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മോ​ഡേ​ണ​യു​ടെ ഇ​ൻ​ഫ്ലു​വ​ൻ​സ വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ളെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് അ​തി​ന്‍റെ അ​നു​മ​തി അ​ദ്ദേ​ഹം ത​ട​ഞ്ഞി​രു​ന്നു. കൂ​ടാ​തെ ഹ​ണ്ടിം​ഗ്ട​ൺ​സ് രോ​ഗ​ത്തി​നു​ള്ള മ​രു​ന്നി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തും വ​ലി​യ ച​ർ​ച്ച​യാ​യി.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ൽ അ​ദ്ദേ​ഹം രാ​ജി​വെ​ച്ചി​രു​ന്നെ​ങ്കി​ലും ഓ​ഗ​സ്റ്റി​ൽ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി ജൂ​ണി​യ​ർ അ​ദ്ദേ​ഹ​ത്തെ തി​രി​കെ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. പ​ദ​വി ഒ​ഴി​ഞ്ഞ വി​ന​യ് പ്ര​സാ​ദ് ഇ​നി സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​ഫ​സ​റാ​യി തി​രി​കെ പ്ര​വേ​ശി​ക്കും.

ത​ന്‍റെ സേ​വ​ന​കാ​ല​യ​ള​വി​ൽ റി​ക്കാ​ർ​ഡ് എ​ണ്ണം മ​രു​ന്നു​ക​ൾ​ക്ക് അ​ദ്ദേ​ഹം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​ർ​ട്ടി മ​ക്കാ​രി എ​ക്സി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up