Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vinesh Chandel

ബംഗാളിൽ ഐ പാക് ഡയറക്‌ടറെ ഇഡി പിടികൂടി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ രാഷ്‌ട്രീയ ഉ​പ​ദേ​ശ​ക സ്ഥാ​പ​ന​മാ​യ ഐ ​പാ​ക്കി​ന്‍റെ സ​ഹ​സ്ഥാ​പ​ക​രി​ൽ ഒ​രാ​ളും ഡ​യ​റ​ക്ട​റു​മാ​യ വി​നേ​ഷ് ച​ന്ദ​ൽ അ​റ​സ്റ്റി​ൽ.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ന്‍റെ പേ​രി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് ച​ന്ദ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ഡ​ൽ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ദ്ദേ​ഹ​ത്തെ 10 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ അ​യ​ച്ചു.

2021 മു​ത​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​രി​നും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​നും രാ​ഷ്‌ട്രീയ ഉ​പ​ദേ​ശം ന​ൽ​കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​ണ് ഐ ​പാ​ക്. ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​നു​വേ​ണ്ടി ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​ത് ഐ ​പാ​ക് ത​ന്നെ​യാ​ണ്. അ​തി​നി​ട​യി​ലാ​ണ് ക​ന്പ​നി ഡ​യ​റ​ക്ട​റെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

ജ​നു​വ​രി​യി​ൽ ഐ​പാ​കി​ന്‍റെ കോൽ​ക്ക​ത്ത ഓ​ഫീ​സി​ലും ഡ​യ​റ​ക്ട​റാ​യ പ്ര​തി​ക് ജെ​യ്നി​ന്‍റെ വ​സ​തി​യി​ലും ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. അ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി നേ​രി​ട്ടെ​ത്തി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത് വ​ലി​യ വാ​ർ​ത്ത ആ​യി​രു​ന്നു.

Latest News

Corehub Up