Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Violin

ത​ക​ർ​ന്ന​ടി​ഞ്ഞ ബെ​യ്റൂ​ട്ടി​ൽ സം​ഗീ​ത​ത്തി​ന്‍റെ നൊ​മ്പ​രം: അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ സെ​ല്ലോ വാ​യി​ച്ച് ലെ​ബ​നീ​സ് ക​ലാ​കാ​ര​ൻ

ബെ​യ്റൂ​ട്ട്: യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ നി​ന്നു​ള്ള ഒ​രു വീ​ഡി​യോ ഇ​പ്പോ​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള​വ​രു​ടെ ക​ണ്ണു​നി​റ​യ്ക്കു​ക​യാ​ണ്. ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​രു​ന്ന് ത​ന്‍റെ സെ​ല്ലോ​യി​ൽ വി​ഷാ​ദ​ഭ​രി​ത​മാ​യ സം​ഗീ​തം വാ​യി​ക്കു​ന്ന മെ​ഹ്ദി സ​ഹേ​ലി എ​ന്ന ക​ലാ​കാ​ര​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

‌കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ളും ത​ക​ർ​ന്ന ഇ​രു​മ്പു​ക​മ്പി​ക​ളും നി​റ​ഞ്ഞ ബെ​യ്റൂ​ട്ടി​ലെ തെ​രു​വി​ലാ​ണ് മെ​ഹ്ദി സ​ഹേ​ലി സം​ഗീ​തം ആ​ല​പി​ക്കു​ന്ന​ത്. ചു​റ്റു​മു​ള്ള നാ​ശ​ത്തി​നി​ട​യി​ലും അ​തീ​വ ശാ​ന്ത​നാ​യി സം​ഗീ​ത​ത്തി​ൽ മു​ഴു​കി​യി​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ബെ​യ്റൂ​ട്ടി​ലെ ബ​ച്ചൂ​റ മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ 22 നി​ല​ക​ളു​ള്ള ഒ​രു കെ​ട്ടി​ടം ത​ക​ർ​ന്നി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം പ​ലാ​യ​നം ചെ​യ്ത​തോ​ടെ വി​ജ​ന​മാ​യ തെ​രു​വു​ക​ളി​ലാ​ണ് ഈ ​ക​ലാ​കാ​ര​ൻ ത​ന്‍റെ സം​ഗീ​ത​വു​മാ​യി എ​ത്തി​യ​ത്.

 

 

 

Latest News

Corehub Up