തലശേരി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോ-ഓർഡിനേറ്ററായി തലശേരി അതിരൂപതാംഗമായ വിപിൻ ജോസഫിനെ തെരഞ്ഞെടുത്തു.
ലോകമെമ്പാടുമുള്ള കത്തോലിക്ക കോൺഗ്രസ് യുവജന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും വിവിധ രാജ്യങ്ങളിലെ യുവജന ഘടകങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുകയുമാണ് ഗ്ലോബൽ യൂത്ത് കോ-ഓർഡിനേറ്ററുടെ ചുമതല. കെസിവൈഎം സംസ്ഥാന സെക്രട്ടറി, തലശേരി അതിരൂപത പ്രസിഡന്റ് , കെസിബിസി ജാഗ്രത സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കത്തോലിക്ക കോൺഗ്രസ് സമുദായ ശക്തീകരണ സംഗമത്തിന്റെ ഭാഗമായി കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.