Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viral Memes

ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ 

സാ​ൻ ഫ്രാ​ൻ​സി​സ്കോ: എ​ൻ​വി​ഡി​യ​യു​ടെ പ്ര​സി​ഡ​ന്‍റ്, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ, ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ന്നീ പ​ദ​വി​ക​ളി​ലേ​ക്ക് ജെ​ൻ​സ​ൻ ഹു​വാം​ഗി​നെ വീ​ണ്ടും നി​യ​മി​ച്ച​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ഘോ​ഷ​വും ട്രോ​ളു​ക​ളും നി​റ​യു​ന്നു. ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വി​നെ പ്ര​ശം​സി​ച്ചും, ക​മ്പ​നി ആ​സ്ഥാ​ന​ത്തേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ട​ങ്ങി​വ​ര​വ് ഭാ​വ​ന​യി​ൽ ക​ണ്ടും നി​ര​വ​ധി ര​സ​ക​ര​മാ​യ വീ​ഡി​യോ​ക​ളും മീ​മു​ക​ളു​മാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. 

ചൈ​നീ​സ് ചാ​ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും, വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹു​വാം​ഗ് നേ​ര​ത്തെ രാ​ജി​വെ​ക്കു​ക​യും ക​മ്പ​നി അ​ത് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഹു​വാം​ഗു​മാ​യി ന​ട​ത്തി​യ തു​ട​ർ​ച്ച​യാ​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ അ​ദ്ദേ​ഹ​ത്തെ തി​രി​ച്ചെ​ടു​ക്കാ​ൻ ക​മ്പ​നി ബോ​ർ​ഡ് ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഈ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് മു​തി​ർ​ന്ന യു​എ​സ് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്ന​താ​യും എ​ൻ​വി​ഡി​യ വ്യ​ക്ത​മാ​ക്കി.

ഇ​ലോ​ൺ മ​സ്‌​ക്, യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ​ക്ക് മു​ന്നി​ൽ ജെ​ൻ​സ​ൻ ഹു​വാം​ഗ് പ്ര​സം​ഗി​ക്കു​ന്ന ഒ​രു എ​ഐ നി​ർ​മി​ത വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. "ഞാ​ൻ എ​ങ്ങോ​ട്ടും പോ​കു​ന്നി​ല്ല" എ​ന്ന് ഹു​വാം​ഗ് പ​റ​യു​ന്ന വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട്, "ജെ​ൻ​സ​ൻ ഹു​വാം​ഗ് ഔ​ദ്യോ​ഗി​ക​മാ​യി തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്നു, ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​രി​ച്ചു​വ​ര​വ്" എ​ന്നാ​ണ് ഒ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​ത്. 

ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ എ​ൻ​വി​ഡി​യ ആ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്നു​പോ​കു​ന്ന ഒ​രാ​ളു​ടെ വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് "ജെ​ൻ​സ​ൻ ഹു​വാ​ങ് ഇ​ന്ന് രാ​വി​ലെ എ​ൻ​വി​ഡി​യ ആ​സ്ഥാ​ന​ത്ത് എ​ത്തു​ന്നു"​എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ മ​റ്റൊ​രാ​ൾ രം​ഗ​ത്തെ​ത്തി. ഡോ​ക്ട​റു​ടെ യൂ​ണി​ഫോം ധ​രി​ച്ച ഒ​രു പ​ക്ഷി മാ​സ് എ​ൻ​ട്രി ന​ട​ത്തു​ന്ന ര​സ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വെ​ച്ച ഒ​രു എ​ക്സ് ഉ​പ​യോ​ക്താ​വ്, "ജെ​ൻ​സ​ൻ ഹു​വാം​ഗി​നെ ഔ​ദ്യോ​ഗി​ക​മാ​യി തി​രി​ച്ചെ​ടു​ത്തു. ഇ​ത് വ​മ്പ​ൻ തി​രി​ച്ചു​വ​ര​വാ​ണ്" എ​ന്ന് കു​റി​ച്ചു. 

ലോ​ക​ത്തെ പ്ര​മു​ഖ എ​ഐ ചി​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ എ​ൻ​വി​ഡി​യ​യു​ടെ ത​ല​പ്പ​ത്തേ​ക്കു​ള്ള ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ അ​പ്ര​തീ​ക്ഷി​ത മ​ട​ങ്ങി​വ​ര​വ് ടെ​ക് ലോ​ക​ത്തും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. 

Latest News

Corehub Up