Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ViralClaim

Viral

മരിച്ചെന്ന് കരുതിയ സ്ത്രീ ചൂളയ്ക്കുള്ളിൽ വെച്ച് നിലവിളിച്ചാലോ? ശ്മശാന വീഡിയോയിൽ ദുരൂഹത

മ​രി​ച്ചെ​ന്ന് ക​രു​തി സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​ച്ച സ്ത്രീ, ​ചൂ​ള​യ്ക്കു​ള്ളി​ൽ വെ​ച്ച് നി​ല​വി​ളി​ച്ചു​വെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ​യു​ള്ള ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ൾ മ​ര​ണം ഉ​റ​പ്പി​ച്ച് ശ്മ​ശാ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന സ്ത്രീ​യെ വൈ​ദ്യു​ത ചൂ​ള​യി​ലേ​ക്ക് ക​ട​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഉ​ള്ളി​ൽ നി​ന്നും നി​ല​വി​ളി കേ​ട്ട​താ​യും, ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ ആ​ളു​ക​ൾ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​താ​യു​മാ​ണ് ദൃ​ശ്യ​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള വി​വ​ര​ണ​ത്തി​ൽ പ​റ​യു​ന്ന​ത്.

ഈ ​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഓ​ൺ​ലൈ​നി​ൽ വ​ലി​യ ആ​ശ​ങ്ക​യും ച​ർ​ച്ച​ക​ളും സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, ഇ​ത് സ്ഥി​രീ​ക​രി​ക്കു​ന്ന യാ​തൊ​രു തെ​ളി​വു​ക​ളും ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല. ചൂ​ള​യ്ക്കു​ള്ളി​ൽ വെ​ക്കു​മ്പോ​ൾ സ്ത്രീ​ക്ക് ജീ​വ​നു​ണ്ടാ​യി​രു​ന്നു​വെ​ന്നോ, കേ​ട്ട​താ​യി പ​റ​യു​ന്ന ശ​ബ്ദം ഉ​ള്ളി​ൽ നി​ന്ന് ത​ന്നെ​യാ​ണ് വ​ന്ന​തെ​ന്നോ പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്നി​ല്ല. വീ​ഡി​യോ എ​പ്പോ​ൾ ചി​ത്രീ​ക​രി​ച്ച​താ​ണെ​ന്നോ ഇ​തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ സാ​ഹ​ച​ര്യം എ​ന്താ​യി​രു​ന്നു​വെ​ന്നോ വ്യ​ക്ത​മാ​ക്കു​ന്ന വി​വ​ര​ങ്ങ​ളും അ​ജ്ഞാ​ത​മാ​യി തു​ട​രു​ക​യാ​ണ്.

Latest News

Corehub Up