ശക്തമായ സ്ത്രീത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും കഥ പറയുന്ന വിരലടയാളങ്ങൾ എന്ന ഹ്രസ്വചിത്രം പ്രേക്ഷകശ്രദ്ധ നേടുന്നു. കാരിത്താസ് മാതാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. റെജി ദിവാകറാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഡോ. റെജി ദിവാകർ, അരുൺ, ധന്യ, ജ്യോതിഷ് എന്നിവരാണ് ഈ ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
മുന്ന സലിം, അനൂപ് എം.സി പാല, വിപിൻ ദാസ് പി., ജയകുമാർ സായ, ജ്യോതിഷ് ജയർ, അമർജിത് എ., ജെഫ് ടോം, ദിപു എസ്. നായർ, ഫൈസൽ സിം.എം. എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. കൃഷ് പ്രൊഡക്ഷനാണ് നിർമാണം. ഡോക്ടേഴ്സ് ദിനത്തിലാണ് ചിത്രം റിലീസ് ചെയ്തത്.