Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ViratKohliMemes

Viral

ഇമിഗ്രേഷൻ പരസ്യത്തിൽ കോഹ്‌ലി; തിരഞ്ഞെടുത്തത് കൃത്യം ആളെയെന്ന് ആരാധകർ

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ ഇ-​ഗേ​റ്റ് സം​വി​ധാ​ന​ത്തെ പ്ര​ശം​സി​ച്ച് സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക ട്രോ​ൾ.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന ഈ ​സൗ​ക​ര്യം ത​ന്നെ​പ്പോ​ലു​ള്ള നി​ര​ന്ത​ര യാ​ത്രി​ക​ർ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ കോ​ഹ്‌​ലി വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ, കു​ടും​ബ​ത്തോ​ടൊ​പ്പം ല​ണ്ട​നി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ കോ​ഹ്‌​ലി അ​ടി​ക്ക​ടി ന​ട​ത്തു​ന്ന യു.​കെ യാ​ത്ര​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് ആ​രാ​ധ​ക​ർ ഇ​തി​നെ പ​രി​ഹ​സി​ച്ച​ത്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​പ്പോ​ഴും വ​ന്നു​പോ​കു​ന്ന അ​ദ്ദേ​ഹ​ത്തേ​ക്കാ​ൾ അ​നു​യോ​ജ്യ​നാ​യ മ​റ്റൊ​രാ​ളെ ഈ ​പ​ര​സ്യ​ത്തി​നാ​യി കി​ട്ടാ​നി​ല്ലെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ക​ണ്ടെ​ത്ത​ൽ.

അ​തേ​സ​മ​യം, പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് വ​രാ​നി​രി​ക്കു​ന്ന അ​ഫ്ഗാ​നി​സ്ഥാ​ൻ പ​ര​മ്പ​ര​യി​ൽ നി​ന്ന് കോ​ഹ്‌​ലി പു​റ​ത്താ​യ​താ​യി ബി​സി​സി​ഐ അ​റി​യി​ച്ചു.

2026 ഐ​പി​എ​ൽ ഫൈ​ന​ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രെ പൊ​രു​തി​നേ​ടി​യ 75 റ​ൺ​സോ​ടെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും, മ​ത്സ​ര​ത്തി​നി​ടെ താ​ര​ത്തി​ന്‍റെ ഹാം​സ്ട്രി​ങ് പ​രി​ക്ക് ഗു​രു​ത​ര​മാ​വു​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ ഇ​ന്ത്യ​ക്കാ​യി ഏ​ക​ദി​ന​ങ്ങ​ളി​ൽ മാ​ത്രം ക​ളി​ക്കു​ന്ന കോ​ഹ്‌​ലി​ക്ക് പ​ക​ര​ക്കാ​ര​നാ​യി യു​വ​താ​രം യ​ശ​സ്വി ജ​യ്‌​സ്വാ​ളി​നെ ഇ​ന്ത്യ​ൻ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up