Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Virudhunagar Blast

വി​രു​ദു​ന​ഗ​ർ സ്ഫോ​ട​നം; മരിച്ച 14 പേരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്

ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും. 14 പേരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച രാത്രിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി.

ബാക്കിയുള്ള എട്ടുപേരുടെ മൃതദേഹം വിരുദുനഗർ മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം ഇവരുടെ ബന്ധുക്കൾ അംഗീകരിച്ചാൽ ബാക്കിയുള്ളവരുടെ സംസ്കാരവും ഇന്ന് നടക്കും.

അതേസമയം, വനജ ഫയർ വർക്സിന്‍റെ ഉടമകളായ ഈശ്വരിക്കും ഭർത്താവ് മുത്തുമാണിക്യത്തിനെയും കണ്ടെത്താനുള്ള തെരച്ചിൽ പ്രത്യേകം അന്വേഷണ സംഘം തുടരുകയാണ്.

Latest News

Corehub Up