Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visa-on-arrival

Middle East and Gulf

യു​എ​ഇ പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ‌​യി​ലെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍‌​കൂ​ടി വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ സൗ​ക​ര്യം

ദു​ബാ​യി: യു​എ​ഇ​യി​ല്‍ നി​ന്നു​മു​ള്ള​വ​ര്‍​ക്ക് ഇ​ന്ത്യ‌​യി​ലെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍‌​കൂ​ടി വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ സം​വി​ധാ​നം പ്ര​ഖ്യാ​പി​ച്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഇ​തോ​ടെ കൊ​ച്ചി, കോ​ഴി​ക്കോ​ട്, അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ കൂ​ടി യു​എ​ഇ പൗ​ര​ന്മാ​ര്‍​ക്ക് വി​സ​യി​ല്ലാ​തെ എ​ത്താം

ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന യു​എ​ഇ പൗ​ര​ന്മാ​ര്‍​ക്കും പാ​ക്കിസ്ഥാ​നി​ല്‍ വേ​രു​ള്ള​വ​ര്‍​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഡ​ല്‍​ഹി, മും​ബൈ, കോ​ല്‍​ക്ക​ത്ത, ചെ​ന്നൈ, ഹൈ​ദ​ര​ബാ​ദ്, ബം​ഗ​ളൂ​രു എ​ന്നി​ങ്ങ​നെ ഇ​ന്ത്യ​യി​ലെ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ യു​എ​ഇ പൗ​ര​ന്മാ​ര്‍​ക്ക് വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു വി​സ എ​ടു​ത്ത​ശേ​ഷം രാ​ജ്യ​ത്തെ​വി​ടെ​യും യാ​ത്ര ചെ​യ്യാം. 2000 രൂ​പ​യാ​ണ് ഓ​ണ്‍ അ​റൈ​വ​ല്‍ വി​സ​യ്ക്കു​ള്ള ഫീ​സ്. പാ​സ്‌​പോ​ര്‍​ട്ടി​ന് ആ​റു​മാ​സം കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്ക​ണം.

ബി​സി​ന​സ്, ടൂ​റി​സം, സ​മ്മേ​ള​ന​ങ്ങ​ള്‍, ചി​കി​ത്സ തു​ട​ങ്ങി​യ​വ​ക്കാ​യി വ​രു​ന്ന​വ​ര്‍​ക്കാ​ണ് വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ പ്ര​ധാ​ന​മാ​യും ല​ഭി​ക്കു​ക. ഒ​രു വ​ര്‍​ഷ​ത്തി​ല്‍ എ​ത്ര ത​വ​ണ​വേ​ണ​മെ​ങ്കി​ലും വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ ല​ഭി​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up