Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VisaScam

പോര്‍ച്ചുഗല്‍ വീസ തട്ടിപ്പ്: വീട്ടമ്മയുടെ 1.20 ലക്ഷം തട്ടി, നീതു പ്രസാദിനെതിരെ മുനമ്പത്തും പരാതി

കൊച്ചി: പോര്‍ച്ചുഗലില്‍ ജോലി വാഗ്ദാനം ചെയ്ത് അമ്പതോളം പേരെ കബളിപ്പിച്ച് പണം തട്ടിയ രണ്ടംഗ സംഘത്തിലെ ചെറായി സ്വദേശി പ്ലാക്കല്‍ നീതു പ്രസാദിനെതിരെ മുനമ്പത്തും പോലീസ് കേസ് എടുത്തു.

മുനമ്പം ജനഹിത ബീച്ച് റോഡ് ഭാഗത്തെ വീട്ടമ്മ നല്‍കിയ പരാതിയില്‍ ബുധനാഴ്ചയാണ് കേസ് എടുത്തത്. പോര്‍ച്ചുഗലിലെ മരുന്ന് കമ്പനിയില്‍ പാക്കിംഗ് ജോലി തരപ്പെടുത്താം എന്ന് പറഞ്ഞ് 2022 ഏപ്രില്‍ 11ന് വീട്ടമ്മയുടെ ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 2,20,000 രൂപ നീതു പറഞ്ഞ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തിരുന്നു.

എന്നാല്‍ പിന്നീട് വിസ നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപ തിരികെ നല്‍കി. ബാക്കി 1,20,000 ആവശ്യപ്പെട്ടിട്ട് നല്‍കാതെ വന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ വ്യാപകമായി തട്ടിപ്പ് നടത്തി ഇപ്പോള്‍ ദുബായില്‍ കഴിയുന്ന നീതുവിനും കൂട്ടാളിയായ കൊല്ലം മുണ്ടക്കല്‍ സ്വദേശി ബെന്‍സണ്‍ ബോയ് വര്‍ഗീസിനും എതിരെ വീസ തട്ടിപ്പ് ആരോപിച്ച് കഴിഞ്ഞ ദിവസം ഞാറക്കല്‍ പോലീസും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൂടാതെ പറവൂര്‍, തൃശൂര്‍, പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. വഞ്ചിതരായവരുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെങ്കിലും അന്വേഷണം ഇഴയുകയാണെന്ന് ആക്ഷേപമുണ്ട്.

Latest News

Corehub Up