Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vishakh

‌‌ഞാ​നും വി​ശാ​ഖും ക​സി​ൻ​സ്; കീ​ർ​ത്തി സു​രേ​ഷ്

ന​ട​ൻ വി​ശാ​ഖ് നാ​യ​രും താ​നും ക​സി​ൻ​സാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി കീ​ർ​ത്തി സു​രേ​ഷ്. നെ​റ്റ്ഫ്ലി​ക്സി​ന്‍റെ പു​തി​യ വെ​ബ് സീ​രി​സ് ‘അ​ക്ക’​യു​ടെ പ്ര​മോ​ഷ​നി​ടെ​യാ​ണ് കീ​ർ​ത്തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

സ്ക്രി​പ്റ്റ് വാ​യി​ക്കാ​നെ​ത്തി​യ​പ്പോ​ൾ വി​ശാ​ഖ് ആ​ണ് ത​ന്നോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നും വി​ശാ​ഖ് ഈ ​കാ​ര്യം ത​ന്നോ​ട് പ​റ​യാ​തി​രു​ന്നെ​ങ്കി​ൽ ന​ന്നാ​യി​രു​ന്നു​വെ​ന്നാ​ണ് ത​നി​ക്ക് അ​പ്പോ​ൾ തോ​ന്നി​യ​തെ​ന്നും കീ​ർ​ത്തി ത​മാ​ശ​യോ​ടെ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ധി​ക ആ​പ്തെ​യും പ്ര​മോ​ഷ​നു​ണ്ടാ​യി​രു​ന്നു.

‘‘ര​സ​ക​ര​മാ​യ കാ​ര്യം പ​റ​യാം: വി​ശാ​ഖും ഞാ​നും ക​സി​ൻ​സാ​ണ്. സെ​ക്ക​ൻ​ഡ് ക​സി​ൻ​സ്. എ​ന്‍റെ ക​സി​നോ​ടൊ​പ്പം റൊ​മാ​ൻ​സ് ചെ​യ്യു​ക എ​ളു​പ്പ​മ​ല്ല. സ്ക്രി​പ്റ്റ് വാ​യി​ക്കാ​നാ​യി ഞാ​ൻ എ​ത്തി​യ ദി​വ​സം... എ​നി​ക്ക് വി​ശാ​ഖ് നാ​യ​രെ നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു.

ഞാ​ൻ ചെ​ന്ന​പ്പോ​ൾ അ​വ​ൻ പ​റ​ഞ്ഞു, ‘ന​മ്മ​ൾ ക​സി​ൻ​സാ​ണെ​ന്ന് നി​ന​ക്ക​റി​യാ​മോ?’ ഞാ​ൻ ചോ​ദി​ച്ചു, ‘എ​ന്ത്? എ​ന്തു ബ​ന്ധം?’ അ​വ​ൻ ഒ​രു അ​പ്പൂ​പ്പ​ന്‍റെ​യോ അ​മ്മൂ​മ്മ​യു​ടെ​യോ കാ​ര്യം പ​റ​ഞ്ഞു, അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു, ‘ഓ, ​അ​തെ!’..

അ​പ്പോ​ൾ ഞാ​ൻ അ​വ​നോ​ട് പ​റ​ഞ്ഞു, ‘നീ ​എ​നി​ക്കി​ത് പ​റ​ഞ്ഞു​ത​രാ​തി​രി​ക്കാ​മാ​യി​രു​ന്നു.’ അ​തു​ക​ഴി​ഞ്ഞി​ട്ട് ഞാ​ൻ ചെ​യ്യു​ന്ന അ​ടു​ത്ത കാ​ര്യം, അ​വ​നു​മാ​യി ഒ​രു പ്ര​ണ​യ​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കു​ക എ​ന്ന​താ​ണ്. അ​ങ്ങ​നെ​യൊ​രു ഫ​ൺ ഫാ​ക്ട് ഉ​ണ്ട്,’’ കീ​ർ​ത്തി സു​രേ​ഷ് പ​റ​ഞ്ഞു.

Latest News

Corehub Up