Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VishalDadlani

Special

പി​ആ​ർ നാ​ട​കം നി​ർ​ത്തൂ; പ്ര​ക്ഷോ​ഭം പൊ​ട്ടി​ത്തെ​റി​ക്കു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് വി​ശാ​ൽ ദ​ദ്ലാ​നി​യു​ടെ രൂ​ക്ഷ മ​റു​പ​ടി

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ സ​മ​രം കൊ​ടു​മ്പി​രി​ക്കൊ​ള്ളു​ന്ന​തി​നി​ടെ, പ്ര​തി​ഷേ​ധ​ക്കാ​രോ​ട് ക്ഷ​മി​ച്ചെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ രൂ​ക്ഷ​മാ​യ പ​രി​ഹാ​സ​വു​മാ​യി സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ വി​ശാ​ൽ ദ​ദ്ലാ​നി.

രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ത്മാ​ർ​ഥ​മാ​യി ശ്ര​മി​ച്ചാ​ൽ മാ​ത്ര​മേ പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ക്കൂ​വെ​ന്നും, അ​ല്ലാ​തെ പി​ആ​ർ അ​ഭ്യാ​സ​ങ്ങ​ൾ കൊ​ണ്ടോ വൈ​കാ​രി​ക നാ​ട​ക​ങ്ങ​ൾ കൊ​ണ്ടോ യു​വാ​ക്ക​ളു​ടെ പി​ന്തു​ണ നേ​ടാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ടെ, പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ഒ​രു യു​വ​തി അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പെ​ൺ​കു​ട്ടി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ, ത​നി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച യു​വാ​ക്ക​ളോ​ട് ക്ഷ​മി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.

ഈ ​പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ​യാ​ണ് തു​ട​ക്കം മു​ത​ൽ വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന വി​ശാ​ൽ ദ​ദ്ലാ​നി രൂ​ക്ഷ​മാ​യ മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

അ​ധി​കാ​ര​ത്തി​ലു​ള്ള​വ​ർ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​യും പോ​ലു​ള്ള കാ​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ദ​ദ്ലാ​നി കു​റ്റ​പ്പെ​ടു​ത്തി.

സ​മ​ര​ക്കാ​ർ​ക്ക് നേ​രെ ക​ണ്ണീ​ർ​വാ​ത​ക​വും ലാ​ത്തി​ച്ചാ​ർ​ജ്ജും പ്ര​യോ​ഗി​ക്കു​ന്ന​തി​ലോ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യും മാ​താ​പി​താ​ക്ക​ളു​ടെ അ​ധ്വാ​ന​വും ത​ക​രു​ന്ന​തി​ലോ അ​ധി​കാ​രി​ക​ൾ​ക്ക് യാ​തൊ​രു വി​ഷ​മ​വു​മി​ല്ല.

എ​ന്നാ​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കെ​തി​രെ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളും അ​സ​ഭ്യ​ങ്ങ​ളും മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത​യാ​ക്ക​പ്പെ​ടു​ന്ന​ത്. പെ​ല്ല​റ്റ് തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സി​നെ അ​യ​ച്ച് കേ​സെ​ടു​ക്കു​ന്ന​തും രാ​ജ്യ​ത്ത് നി​സാ​ര കാ​ര്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പെ​ൺ​കു​ട്ടി​യു​ടെ വാ​ക്കു​ക​ളെ മാ​ത്രം എ​ടു​ത്തു​പ​റ​ഞ്ഞ് വി​ഷ​യം തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത് സ്ത്രീ​വി​രു​ദ്ധ​ത​യാ​ണ്. സ്വ​ന്തം വീ​ഴ്ച​ക​ൾ മ​റ​ച്ചു​വെ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ അ​ക്ര​മി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

കു​റ​ച്ചു​കൂ​ടി ന​ല്ല സ്ക്രി​പ്റ്റ് എ​ഴു​തു​ന്ന​വ​രെ വെ​ച്ച് പി​ആ​ർ അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​ണ് സ​ർ​ക്കാ​രി​ന് ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ പ​രി​ഹ​സി​ച്ചു.

രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ അ​ക്ര​മം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര​ല്ലെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യും സ​ർ​ഗാ​ത്മ​ക​മാ​യു​മാ​ണ് അ​വ​ർ ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പോ​രാ​ടു​ന്ന​തെ​ന്നും വി​ശാ​ൽ ദ​ദ്ലാ​നി ചൂ​ണ്ടി​ക്കാ​ട്ടി.

അ​ധി​കാ​രി​ക​ൾ അ​ഹ​ങ്കാ​രം വെ​ടി​ഞ്ഞ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​ഴി​മ​തി​ക​ൾ തു​ട​ച്ചു​നീ​ക്കാ​ൻ ത​യ്യാ​റാ​യാ​ൽ, അ​തേ യു​വാ​ക്ക​ൾ സ​ർ​ക്കാ​രി​നെ പ്ര​ശം​സി​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

 

Latest News

Corehub Up