Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vishnupuri

Viral

നാ​ന്ദേ​ഡ് ഹൈ​വേ​യി​ൽ ഫ്ലൈ​ഓ​വ​ർ ത​ക​ർ​ന്നു വീ​ണു; ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ

നാ​ന്ദേ​ഡ്-​ലാ​ത്തൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​മ്മാ​ണ​ത്തി​ലി​രു​ന്ന ഫ്ലൈ​ഓ​വ​റി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്.

വി​ഷ്ണു​പു​രി​യി​ലെ ശ്രീ ​ഗു​രു ഗോ​വി​ന്ദ് സിം​ഗ്ജി എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. തി​ര​ക്കേ​റി​യ സ​മ​യ​ത്തു​ണ്ടാ​യ ഈ ​അ​പ​ക​ടം വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​ത്ത​ത് ആ​ശ്വാ​സ​മാ​യി.

പ്ര​മു​ഖ മെ​ഡി​ക്ക​ൽ കോ​ളേ​ജും സ​ർ​വ്വ​ക​ലാ​ശാ​ല​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന വി​ഷ്ണു​പു​രി​യി​ൽ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും രോ​ഗി​ക​ളു​മാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത് എ​ന്ന​തി​നാ​ൽ ഈ ​സം​ഭ​വം ജ​ന​ങ്ങ​ളി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

ഹൈ​വേ വി​ക​സ​ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ഈ ​ത​ക​ർ​ച്ച നി​ർ​മ്മാ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​യും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളെ​യും ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്.

സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും, പാ​ല​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up