Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vishu

America

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വി​ഷു ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

ന്യൂ​യോ​ര്‍​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ 45-ാമ​ത് വി​ഷു ആ​ഘോ​ഷം ന്യൂ​യോ​ർ​ക്കി​ൽ ഫ്ലോ​റ​ൽ പാ​ർ​ക്കി​ലു​ള്ള പി​എ​സ് 115 ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

എ​ൻ​ബി​എ​യു​ടെ പ്ര​ഥ​മ വ​നി​ത വ​ത്സ കൃ​ഷ്ണ, പ്ര​സി​ഡ​ന്‍റ് ക്രി​സ് തോ​പ്പി​ൽ, മു​ഖ്യാ​തി​ഥി ഡി​സ്ട്രി​ക്റ്റ് കോ​ട​തി ജ​ഡ്ജി രാ​ജ രാ​ജേ​ശ്വ​രി, വി​ശി​ഷ്ടാ​തി​ഥി ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് അ​സം​ബ്ലി​മാ​ൻ എ​ഡ്വേ​ര്‍​ഡ് ബ്രോ​ൺ​സ്റ്റീ​ൻ, വി​ഷു സ​ന്ദേ​ശം ന​ൽ​കി​യ അ​ഡ്വ. വി​നോ​ദ് കെ​യാ​ർ​ക്കെ, എ​ൻ​ബി​എ​യു​ടെ മ​റ്റെ​ല്ലാ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

NRI

ബി​കെ​എ​സ് ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാജത്തിന്‍റെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ന​ട​ന്നു. ​ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന്‍റെ ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു ആ​ഘോ​ഷ​ങ്ങ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു.

വി​നോ​ദ പ​രി​പാ​ടി​ക​ൾ, ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, ഗെ​യിം​സു​ക​ൾ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന ത​ര​ത്തി​ൽ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ച​തി​ലൂ​ടെ പ​ങ്കെ​ടു​ത്ത​വ​രി​ൽ വ​ലി​യ ആ​വേ​ശ​വും സ​ന്തോ​ഷ​വും സൃ​ഷ്ടി​ച്ചു.

ഏ​ക​ദേ​ശം 1000ഓ​ളം അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ഈ ​മ​ഹാ സം​ഗ​മം, ബികെഎ​സിന്‍റെ ​സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും ശ​ക്ത​മാ​യ തെ​ളി​വാ​യി മാ​റി.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഭം​ഗി​യാ​ർ​ന്ന വി​രു​ന്നും (ഗ്രാ​ൻ​ഡ് ഡി​ന്ന​ർ) ഒ​രു​ക്കി​യി​രു​ന്നു.

 

NRI

ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സ​മാ​പി​ച്ചു

ലി​വ​ർ​പൂ​ൾ: ലോ​ക​മെ​ങ്ങും ജാ​തി - മ​ത - വ​ർ​ഗീ​യ ചി​ന്ത​ക​ൾ മ​നു​ഷ്യ​രെ ഭി​ന്നി​പ്പി​ക്കു​മ്പോ​ൾ, ജാ​തി​ക്കും മ​ത​ത്തി​നും വ​ർ​ണ​ത്തി​നും മു​ക​ളി​ൽ മ​നു​ഷ്യ​ത്വം എ​ന്ന ഉ​ദാ​ത്ത​മാ​യ സ​ന്ദേ​ശ​മു​യ​ർ​ത്തി ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ലി​മ) സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി. 

മേ​ഴ്‌​സി​സൈ​ഡി​ലെ മ​ല​യാ​ളി​ക​ൾ ജാ​തി - മ​ത ഭേ​ദ​മ​ന്യേ ഒ​റ്റ​ക്കെ​ട്ടാ​യി ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ അ​ത് പ്ര​വാ​സ മ​ണ്ണി​ലെ മ​ത​മൈ​ത്രി​യു​ടെ​യും ഐ​ക്യ​ത്തി​ന്‍റെ​യും നേ​ർ​ക്കാ​ഴ്ച​യാ​യി മാ​റി.

ലി​വ​ർ​പൂ​ൾ കാ​ർ​ഡി​ന​ൽ ഹീ​ന​ൻ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ലി​വ​ർ​പൂ​ളി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു.

ലി​മ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ​ബി​ജു ജോ​ർ​ജ് ഭ​ദ്ര​ദീ​പം തെ​ളി​ച്ചു പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

Kerala

മ​ല​പ്പു​റ​ത്തും മ​ന്തി​യു​ടെ ചി​ത്രം വെ​ച്ച് വി​ഷു ആ​ശം​സ; പോ​ലീ​സ് കേ​സെ​ടു​ത്തു

മ​ല​പ്പു​റം: മ​ന്തി​യു​ടെ ചി​ത്രം വെ​ച്ച് വി​ഷു ആ​ശം​സ പോ​സ്റ്റ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രിപ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ല​പ്പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ജ്‌​ലി​സ്, റ​യ്ദാ​ൻ എ​ന്നീ ഹോ​ട്ട​ലു​ക​ളു​ടെ സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്ഫോം വ​ഴി​യാ​ണ് പോ​സ്റ്റ​ർ പ്ര​ച​രി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 192 പ്ര​കാ​രം കോ​ട്ട​ക്ക​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. നേ​ര​ത്തെ ആ​ല​പ്പു​ഴ​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള വി​ഷു ആ​ശം​സ പോ​സ്റ്റ​ര്‍ പ്ര​ച​രി​ച്ചി​രു​ന്നു. മ​ന്തി റെ​സ്റ്റോ​റ​ന്‍റി​ന്‍റെ വി​ഷു പ​ര​സ്യ​ത്തി​ൽ ശ്രീ​കൃ​ഷ്ണ​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ന് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു.

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ​ല​പ്പു​ഴ​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ ചേ​ർ​ത്ത​ല​യി​ലെ മെ​ഹ​ർ മ​ന്തി റെ​സ്റ്റോ​റ​ന്‍റ് ഉ​ട​മ അ​ർ​ഷാ​ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

NRI

ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ വാ​ഷിം​ഗ്ട​ൺ ഡി​സി വി​ഷു ആ​ഘോ​ഷി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ വാ​ഷിം​ഗ്ട​ൺ ഡി​സി​യു​ടെ (എസ്എൻഎംസി) ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ഷു 2026 ആ​ഘോ​ഷം ബെഥെസ്ഡയി​ലെ സെ​വ​ൻ ലോ​ക്ക്സ് എ​ല​മെ​ന്‍റ​റി സ്കൂ​ളി​ൽ ശ​നി​യാ​ഴ്ച വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും സാം​സ്കാ​രി​ക പൈ​തൃ​ക​വും മ​നോ​ഹ​ര​മാ​യി പ്ര​തി​ഫ​ലി​പ്പി​ച്ച ഈ ​ആ​ഘോ​ഷം പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ഓ​ർ​മ​യി​ൽ നി​റ​ഞ്ഞ അ​നു​ഭ​വ​മാ​യി മാ​റി. വി​ഷു​ക്ക​ണി, വി​ഷു​ക്കൈ​നീ​ട്ടം, വി​ഷു​സ​ദ്യ എ​ന്നി​വ പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു.

കൂ​ടാ​തെ നി​റ​പ്പ​കി​ട്ടാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ വേ​ദി​യെ സ​മ്പു​ഷ്ട​മാ​ക്കി. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഫ​ല​മാ​യി 50 ൽ ​പ​രം കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പ​രി​പാ​ടി​ക​ളു​ടെ ഉ​യ​ർ​ന്ന നി​ല​വാ​രം പ്രേ​ക്ഷ​ക​രു​ടെ പ്ര​ശം​സ​യ്ക്ക് പാ​ത്ര​മാ​യി.

ദീ​പാ​ർ​പ്പ​ണ​വും അ​തി​നു ശേ​ഷം മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രും നി​ല​വി​ലെ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ന​ട​ത്തി​യ നി​ല​വി​ള​ക്കു​തെ​ളി​യി​ക്ക​ലും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് പാ​ർ​വ​തി അ​ഭി​ലാ​ഷ് ദൈ​വ​ദ​ശ​കം മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ചു.

 

National

'സന്തോഷവും ഐശ്വര്യവും ആരോഗ്യവുമുണ്ടാകട്ടെ': മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ആഘോഷമായ വിഷുദിനത്തിൽ മലയാളികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഐശ്വര്യപൂർണമായ ഈ വിഷു വേളയിൽ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി മലയാളത്തിൽ കുറിച്ചു.

'ഐശ്വര്യപൂർണമായ ഈ വിഷു വേളയിൽ ഏവർക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ. പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും ഉത്സവമാണ് വിഷു. ഏവരോടും ശുഭകരമായ സമീപനവും കൃതജ്ഞതയും പുലർത്തേണ്ടതിന്‍റെ പ്രാധാന്യത്തെയാണ് ഇത് ഓർമിപ്പിക്കുന്നത്. വരുന്ന വർഷം ഏവർക്കും സന്തോഷവും ഐശ്വര്യവും മികച്ച ആരോഗ്യവും നിറഞ്ഞതാകട്ടെ. പുതിയ അവസരങ്ങളും വിജയവും സമാധാനവും ഈ വർഷം പ്രദാനം ചെയ്യട്ടെ..'- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Kerala

നാ​ടും ന​ഗ​ര​വും വി​ഷു ആ​ഘോ​ഷ​ത്തി​ൽ; ക്ഷേ​ത്ര​ങ്ങ​ളി​ൽ വ​ൻ തി​ര​ക്ക്

തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ​യും വി​ള​വെ​ടു​പ്പി​ന്‍റെ​യും പ്ര​തീ​ക​മാ​യി മ​ല​യാ​ളി​ക​ൾ ഇ​ന്ന് വി​ഷു ആ​ഘോ​ഷി​ക്കു​ന്നു. വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​നാ​യി ക്ഷേ​ത്ര​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ പു​ല​ർ​ച്ചെ 2.55മു​ത​ൽ ദ​ർ‌​ശ​നം ആ​രം​ഭി​ച്ചു.

തു​ട​ർ​ന്ന് നി​ർ​മ്മാ​ല്യം ,അ​ഭി​ഷേ​കം ഉ​ൾ​പ്പെ​ടെ പ​തി​വ് പൂ​ജ​ക​ളു​മു​ണ്ടാ​വും. പൊ​തു​വ​രി​യി​ൽ കാ​ത്തി​രി​ക്കു​ന്ന ഭ​ക്ത​ർ​ക്കാ​കും ദ​ർ​ശ​ന​ത്തി​ന് മു​ൻ​ഗ​ണ​ന. തി​ര​ക്ക് പ​രി​ഗ​ണി​ച്ച് പ്ര​ത്യേ​ക ദ​ർ​ശ​ന സൗ​ക​ര്യ​മു​ള്ള സീ​നി​യ​ർ സി​റ്റി​സ​ൺ, പ്രാ​ദേ​ശി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ ദ​ർ​ശ​നം ആ​ദ്യ​മെ​ത്തു​ന്ന 500 പേ​ർ​ക്ക് വീ​ത​മാ​യി ടോ​ക്ക​ൺ മു​ഖേ​നെ പ​രി​മി​ത​പ്പെ​ടു​ത്തും.

പ്രാ​ദേ​ശി​ക വി​ഭാ​ഗ​ക്കാ​ർ​ക്ക് പ​ടി​ഞ്ഞാ​റേ ഗോ​പു​ര​ത്തി​ന് പു​റ​ത്തു നി​ന്നും മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തെ നെ​യ്യ് വി​ള​ക്ക് കൗ​ണ്ട​ർ വ​ഴി പു​ല​ർ​ച്ചെ 3.30 മു​ത​ൽ ദ​ർ​ശ​ന​ത്തി​നാ​യു​ള്ള ടോ​ക്ക​ൺ ന​ൽ​കി​ത്തു​ട​ങ്ങി. ശ്രീ​കോ​വി​ൽ നെ​യ്യ് വി​ള​ക്ക് വ​ഴി​പാ​ടു​ള്ള ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം രാ​വി​ലെ 7.30 മു​ത​ലാ​കും. തി​ര​ക്കേ​റി​യാ​ൽ നെ​യ്യ് വി​ള​ക്ക് ദ​ർ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Leader Page

വി​ഷു​സം​ക്ര​മപ്പക്ഷിയുടെ നൊമ്പരം

വ​സ​ന്ത​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ചു​കൊ​ണ്ടാ​ണ് വി​ഷു​സം​ക്ര​മ​പ്പ​ക്ഷി​യു​ടെ സ്വ​ര​മാ​ധു​രി അ​ല​യ​ടി​ക്കു​ക. പൊ​ന്മ​ണി​ച്ചു​ണ്ടി​നാ​ല്‍ കാ​ല​ത്തി​ന്‍ ചു​മ​രി​ലെ പു​ഷ്പ​പ​ഞ്ചാം​ഗ​ങ്ങ​ള്‍ മാ​റ്റി​യെ​ത്തു​ന്ന സം​ക്ര​മ​വി​ഷു​പ്പ​ക്ഷി​യെ​ക്കു​റി​ച്ച് വ​യ​ലാ​ർ വ​ർ​ഷ​ങ്ങ​ൾ​ക്കു​ മു​മ്പു പാ​ടി​യി​ട്ടു​ണ്ട്.

ഓ​ർ​മ​യി​ലെ വി​ഷു​ക്കാ​ഴ്ച​ക​ളി​ൽ പൂ​ത്തി​രി ക​ത്തി​ച്ച ബാ​ല്യ​മു​ണ്ട്. കൊ​ച്ചു​വെ​ളു​പ്പാ​ൻ​കാ​ല​ത്ത് മേ​ശ​പ്പൂ​വി​ന്‍റെ​യും മ​ത്താ​പ്പി​ന്‍റെ​യും നി​ല​ച്ച​ക്ര​ങ്ങ​ളു​ടെ​യു​മൊ​ക്കെ പ്ര​ഭ​യി​ൽ ജ്വ​ലി​ക്കു​ന്ന ആ​ഹ്ലാ​ദം തു​ടി​ക്കു​ന്ന മു​ഖ​ങ്ങ​ളു​ടെ സൈ​ക്ക​ഡെ​ലി​ക് ചി​ത്ര​ങ്ങ​ളു​ണ്ട്. മു​ത്ത​ശി​യു​ടെ അ​റ​യി​ൽ​നി​ന്ന് അ​റി​യി​പ്പു​ വ​രു​ന്ന​തും കാ​ത്ത് മി​ടി​ക്കു​ന്ന ഹൃ​ദ​യ​ത്തോ​ടെ​യു​ള്ള കാ​ത്തി​രി​പ്പി​ന്‍റെ ആ​ന​ന്ദ​മു​ണ്ട്. കൈ​വെ​ള്ള​യി​ൽ പ​തി​ക്കു​ന്ന ഒ​റ്റ​രൂ​പ നാ​ണ​യ​ത്തി​ന്‍റെ തി​ള​ക്ക​ത്തി​നോ​ളം സൗ​ന്ദ​ര്യം മ​റ്റൊ​ന്നി​ലും അ​ന്ന് ക​ണ്ടി​ട്ടി​ല്ല.

ക​ണി​യൊ​രു​ക്കു​ന്ന​തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ത​ലേ​ന്നേ തു​ട​ങ്ങും. ച​ക്ക​യും മാ​ങ്ങ​യും ധാ​ന്യ​ങ്ങ​ളും വ​സ്ത്ര​വും കൊ​ന്ന​പ്പൂ​വു​മെ​ല്ലാം ചേ​ർ​ന്നൊ​രു​ക്കു​ന്ന മാ​യ​ക്ക​ണി​യി​ലേ​ക്ക് ആ​രോ കൈ​പി​ടി​ച്ചു ന​ട​ത്തു​മ്പോ​ൾ മു​റു​ക്കി​യ​ട​ച്ച ക​ണ്ണു തു​റ​ക്കാ​നു​ള്ള വെ​മ്പ​ൽ പ​ണി​പ്പെ​ട്ട​ട​യ്ക്കും. ക​ണി ക​ണ്ടാ​ലേ കൈ​നീ​ട്ട​വും ക​ണി​യ​പ്പ​വും കി​ട്ടൂ. നൂ​റു മീ​റ്റ​ർ മാ​ത്രം അ​ക​ലമു​ള്ള സ്വ​ന്തം വീ​ടി​നും അ​മ്മവീ​ടി​നു​മി​ട​യി​ൽ വി​ഷു​പ്പു​ല​ർ​ച്ച​യ്ക്കു​ള്ള റോ​ന്തു​ചു​റ്റ​ലി​ന്‍റെ സ​ന്തോ​ഷം അ​വ​ർ​ണ​നീ​യ​മാ​ണ്.

വ​ർ​ഷ​ങ്ങ​ൾ‌ ക​ട​ന്നു​പോ​കെ വി​ഷു​പ്പൊ​ലി​മ കു​റ​ഞ്ഞു​വ​ന്നു. മു​ത്ത​ശി പോ​യ​തോ​ടെ ആ​ചാ​ര​ങ്ങ​ളും ചി​ട്ട​ക​ളും നേ​ർ​ത്തു. പി​ന്നെ​പ്പി​ന്നെ മ​നു​ഷ്യ​ർ തി​ര​ക്കു​ക​ളി​ലേ​ക്കു മു​ങ്ങി. വി​ഷു​ദി​ന​ത്തി​ലെ കൂ​ടി​ച്ചേ​ര​ലു​ക​ൾ വ​ഴി​പാ​ടു​പോ​ലെ​യാ​യി.

വി​ഷു ഓ​ർ​മ​ക​ളി​ൽ സ​ന്തോ​ഷ​ത്തി​ള​ക്കം മാ​ത്ര​മാ​യി​രു​ന്നി​ല്ല. ദു​ര​ന്ത​ങ്ങ​ളു​ടെ നി​ഴ​ൽ വീ​ണു​കി​ട​ക്കു​ന്ന ഇ​ട​വ​ഴി​ക​ളു​ടെ ഇ​രു​ൾ ന​ടു​ക്ക​മാ​യി ഇ​ന്നും അ​വ​ശേ​ഷി​ക്കു​ന്നു. ആ​ദ്യ​ത്തേ​ത് വ​ള​രെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്. ക​ണി, കൈ​നീ​ട്ടം, പൂ​ത്തി​രി, മ​ത്താ​പ്പ്, നി​ല​ച്ച​ക്രം, മേ​ശ​പ്പൂ​വ്... ആ​ഹ്ലാ​ദം പൊ​ട്ടി​ത്തെ​റി​ച്ച പു​ല​രി​യി​ൽ​നി​ന്നു രു​ചി​സ​മൃ​ദ്ധി​യി​ലേ​ക്കു ജ്വ​ലി​ച്ച സൂ​ര്യ​ൻ സാ​ക്ഷി​യാ​യ ഒ​രു ദി​നം.

പ​ഴ​യ ത​റ​വാ​ടു​വീ​ട്ടി​ന്‍റെ ഉ​മ്മ​റ​ത്ത് നി​ല​ത്ത് ഇ​ല​യി​ട്ടി​രി​ക്കു​ന്നു. വാ​തി​ലി​നു തൊ​ട്ട​ടു​ത്ത് അ​ച്ഛ​ൻ. പി​ന്നെ ഞാ​ൻ, ചേ​ച്ചി, അ​നി​യ​ത്തി. ക​റി​ക​ൾ വി​ള​മ്പി​ക്കൊ​ണ്ട് അ​മ്മ. ര​സ​മു​കു​ള​ങ്ങ​ളി​ൽ​നി​ന്ന് ഉ​ഷ്ണ​ജ​ല​പ്ര​വാ​ഹം.

പെ​ട്ടെ​ന്ന് ഗേ​റ്റു ക​ട​ന്നൊ​രാ​ൾ ക​ട​ന്നു​വ​ന്നു. ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ​പ്പെ​ട്ട ക​പ്പ​ൽ​പോ​ലെ ത​ക​ർ​ന്നു​നീ​ങ്ങു​ന്ന മ​നു​ഷ്യ​ൻ. ആ​ടി​യു​ല​ഞ്ഞു​കൊ​ണ്ട് ആ ​ക​പ്പ​ൽ അ​ച്ഛ​നു​ സ​മീ​പം കു​ന്ത​ക്കാ​ലി​ൽ ന​ങ്കൂ​ര​മി​ട്ടു. പ​രി​ഭ്ര​മ​വും സ​ങ്ക​ട​വും മ​റ്റെ​ന്തൊ​ക്കെ​യോ വി​കാ​ര​ങ്ങ​ളും ആ​ഞ്ഞ​ടി​ച്ചു ചി​ത​റു​ന്ന​മു​ഖം. ത​ന്‍റെ വി​ശ്വ​സ്ത​നാ​യ സ​ഹ​ചാ​രി​യു​ടെ ക​ണ്ണി​ലേ​ക്കു സൂ​ക്ഷി​ച്ചു​നോ​ക്കി അ​ച്ഛ​ൻ നി​ശ്ച​ല​നാ​യി. ഒ​രാ​യി​രം ചോ​ദ്യ​ങ്ങ​ൾ അ​വ​ർ​ക്കി​ട​യി​ൽ കു​രു​ങ്ങി​നി​ന്നു. വി​ള​മ്പാ​നെ​ടു​ത്ത സാ​മ്പാ​ർ​പാ​ത്രം താ​ഴെ​വ​ച്ച് അ​മ്മ നി​വ​ർ​ന്നു​നി​ന്നു. നാ​വി​ലെ ഉ​ൾ​വ​ലി​ഞ്ഞ ര​സ​മു​കു​ള​ങ്ങ​ളു​മാ​യി ഞ​ങ്ങ​ളും ഒ​രു​വേ​ള സ്തം​ഭി​ച്ചി​രു​ന്നു.

മു​ന്നി​ൽ വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ലേ​ക്കൊ​ന്നു നോ​ക്കി​യ അ​ദ്ദേ​ഹം ഒ​രു നി​മി​ഷം ശ​ങ്കി​ച്ചു. പ​റ​യ​ണോ വേ​ണ്ട​യോ? നാ​വു പ​റ​യും​മു​മ്പ് ആ ​വാ​ർ​ത്ത ക​ണ്ണി​ൽ​നി​ന്ന് ഇ​റ്റു​വീ​ണു. അ​പ​മൃ​ത്യു​വി​ന്‍റെ ദു​ര​ന്ത​വാ​ർ​ത്ത കേ​ട്ട​തേ അ​ച്ഛ​ൻ കൈ​കു​ട​ഞ്ഞെ​ഴു​ന്നേ​റ്റു. ഷ​ർ​ട്ടെ​ടു​ത്തി​ട്ട് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ക​ട​ൽ​ക്കാ​റ്റു​പോ​ലെ ഗേ​റ്റ് ക​ട​ന്നു​പോ​യി. അ​ന്ന് ആ ​വീ​ട്ടി​ലും ഈ ​വീ​ട്ടി​ലും ആ​രും ഭ​ക്ഷ​ണം ക​ഴി​ച്ചി​ല്ല. ക​ത്തി​ത്തീ​ർ​ന്ന ക​മ്പി​ത്തി​രി​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ മു​റ്റ​ത്തു ചി​ത​റി​ക്കി​ട​ന്നു.

വ​ള​രെ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മു​ള്ള ഒ​രു വി​ഷു​പ്പി​റ്റേ​ന്ന്. ഒ​രു യാ​ത്ര ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ​ത്തി. നീ​ണ്ട യാ​ത്ര​യ്ക്കു ശേ​ഷം ക്ഷീ​ണി​ത​നാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി ന​ന്നാ​യൊ​ന്നു​റ​ങ്ങ​ണം. അ​തു മാ​ത്ര​മാ​യി​രു​ന്നു മ​ന​സി​ൽ. വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് വി​വ​ര​മ​റി​ച്ചു​ള്ള ഫോ​ൺ വ​ന്ന​ത്. ന​ട്ടെ​ല്ലി​ല്ലൂ​ടെ പാ​ഞ്ഞ മി​ന്ന​ൽ. തൊ​ണ്ട​യാ​ട് ജം​ഗ്ഷ​നി​ലെ ചു​വ​പ്പു സി​ഗ്ന​ൽ​പോ​ലും കാ​ണാ​തെ കാ​ർ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ പാ​ഞ്ഞു.

വീ​ട്ടി​ലെ​ത്തി. അ​നുജ​ത്തി​യെ​യും കൊ​ണ്ട് മു​പ്പ​തു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​വ​ളു​ടെ ഭ​ർ​തൃ​വീ​ട്ടി​ലേ​ക്ക്. മു​പ്പ​തു കി​ലോ​മീ​റ്റ​റി​നു മൂ​വാ​യി​രം കി​ലോ​മീ​റ്റ​റി​ന്‍റെ ദൂ​ര​ഭാ​രം. വീ​ടി​നു തൊ​ട്ട​ടു​ത്തു​ള്ള അ​മ്പ​ല​ക്കു​ള​ത്തി​ൽ മ​ക്ക​ളോ​ടൊ​ത്തു കു​ളി​ക്കാ​ൻ പോ​യ ഞ​ങ്ങ​ളു​ടെ ഉ​ണ്ണി​യു​ടെ, അ​നു​ജ​ത്തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ, ചേ​ത​ന​യ​റ്റ ശ​രീ​രം അ​പ്പോ​ഴേ​ക്കും ആ​ശു​പ​ത്രി​യി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്കു​ള്ള അ​വ​സാ​ന​യാ​ത്ര തു​ട​ങ്ങി​യി​രു​ന്നു.

ഈ ​ദു​ര​ന്ത​ങ്ങ​ൾ​ക്കി​ട​യി​ലെ ചി​ല മി​ന്നി​ത്തി​ള​ക്ക​ങ്ങ​ൾ മാ​ത്ര​മാ​യി പി​ന്നെ വി​ഷു ഓ​ർ​മ​ക​ൾ. വേ​ന​ല​വ​ധി​യിലെ ആ​ഘോ​ഷ​ത്തി​മ​ർ​പ്പി​ന്‍റെ മൂ​ർ​ധ​ന്യ ഭാവമാ​യി​രു​ന്നു കു​ട്ടി​ക്കാ​ല​ത്തെ വി​ഷുവിന്. ദൂ​രെ​നി​ന്ന് വ​ന്നെ​ത്തു​ന്ന ക​സി​ൻ​സ് ആ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ മേ​ള​ക്കൊ​ഴു​പ്പു കൂ​ട്ടും. അ​വ​രു​ടെ തി​രി​ച്ചു​പോ​ക്കി​ന്‍റെ നൊ​മ്പ​ര​വും പു​തി​യ ക്ലാ​സി​ലേ​ക്കു​ള്ള പു​തു​മോ​ടി​യു​ടെ ആ​ഹ്ലാ​ദ​വും ചേ​ർ​ന്നു​ള്ള വ​ല്ലാ​ത്തൊ​രു മാ​ന​സി​കാ​വ​സ്ഥ​യാ​കും വേ​ന​ല​വ​ധി​യു​ടെ അ​വ​സാ​ന​ നാ​ളു​ക​ളി​ൽ.

പ്ര​തീ​ക്ഷ​യു​ടെ​യും പു​ത്ത​നു​ണ​ർ​വി​ന്‍റെ​യും കാ​വ്യ​ധ്വ​നി​യാ​ണ് മ​ല​യാ​ള​ത്തി​ന് വി​ഷു. പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ, വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​ര​മേ​നോ​ൻ, ഒ.​എ​ൻ.​വി. കു​റു​പ്പ്, അ​യ്യ​പ്പ​പ്പ​ണി​ക്ക​ർ, സു​ഗ​ത​കു​മാ​രി...​ വി​ഷു​വി​നെ ഭാ​വ​ന​യു​ടെ പൂ​ത്താ​ല​ത്തി​ൽ എ​ഴു​ന്നെ​ള്ളി​ച്ച പ്ര​തി​ഭ​ക​ൾ എ​ത്ര​യെ​ത്ര. പാ​ര​മ്പ​ര്യ​ത്ത​നി​മ, ആ​ഘോ​ഷ​ക്കൂ​ട്ടാ​യ്മ, കാ​രു​ണ്യ​ത്തി​ന്‍റെ വി​ഷു​ഫ​ല​ങ്ങ​ൾ, ഗ്രാ​മീ​ണ​സൗ​ന്ദ​ര്യ​ത്തി​ന്‍റെ തി​ര​നോ​ട്ട​ങ്ങ​ൾ, പ്ര​കൃ​തി​യു​ടെ സം​ക്ര​മ​ണ​ങ്ങ​ൾ... അ​വ​രു​ടെ തൂ​ലി​ക​യി​ൽ​നി​ന്ന് വി​വി​ധ ര​സ​ക്കൂ​ട്ടു​ക​ൾ അ​ക്ഷ​ര​ച്ചാ​ലു​ക​ളാ​യി ഒ​ഴു​കി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ക്കാ​ല​ത്ത് ധൂ​സ​ര​മാ​യ കാ​ഴ്ച​ക​ൾ​ക്കി​ട​യി​ലും അ​വ​രു​ടെ വ​രി​ക​ൾ ആ​ശം​സ​ക​ളു​ടെ ആ​യി​ര​ക്ക​ണ​ക്കി​നു പ​ക​ർ​പ്പു​ക​ളാ​യി ലോ​കം ചു​റ്റു​ന്നു.

സൂ​ര്യ​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ലെ മാ​റ്റം ഋ​തു​ക്ക​ളെ​യും മ​നു​ഷ്യ​രെ​യും മാ​റ്റി​ത്തീ​ർ​ക്കു​ന്ന​തി​ന്‍റെ സാം​സ്കാ​രി​ക​മാ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ് വി​ഷു. യു​ദ്ധ​ത്തി​ന്‍റെ​യും വി​ഭാ​ഗീ​യ​ത​യു​ടെ​യും അ​സ​ഹി​ഷ്ണു​ത​ക​ളു​ടെ​യും ദു​ര​ന്ത​സ്ഥ​ലി​ക​ളി​ൽ​നി​ന്ന് വി​ഷു​പ്പ​ക്ഷി മ​റ്റൊ​രു വ​സ​ന്ത​ത്തി​ലേ​ക്ക് വി​ളി​ച്ചു​ണ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. മ​ധു​ര​മാ​യ ആ ​വി​ളി​യെ​ത്താ​ത്ത​വി​ധം മ​നു​ഷ്യ​രാ​ശി​യു​ടെ ഇ​ന്ദ്രി​യ​ങ്ങ​ൾ അ​ട​ഞ്ഞു​പോ​യോ എ​ന്ന ആ​ശ​ങ്ക​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​റ്റൊ​രു വി​ഷു​ക്ക​ണി​യി​ലേ​ക്ക് പ്ര​തീ​ക്ഷ​യോ​ടെ മി​ഴി​തു​റ​ക്കു​ന്ന​ത്.

Todays Story

ക​ണി​കാ​ണും നേ​രം...

“ക​ണി​കാ​ണും നേ​രം ക​മ​ല​നേ​ത്ര​ന്‍റെ നി​റ​മേ​റും മ​ഞ്ഞ​ത്തു​കി​ല്‍ ചാ​ര്‍​ത്തി ക​ന​ക​ക്കി​ങ്ങി​ണി വ​ള​ക​ള്‍ മോ​തി​രം അ​ണി​ഞ്ഞു​കാ​ണേ​ണം ഭ​ഗ​വാ​നേ''... ഒ​രി​ക്ക​ലെ​ങ്കി​ലും ഈ ​ഗാ​നം കേ​ള്‍​ക്കാ​ത്ത മ​ല​യാ​ളി​ക​ള്‍ കാ​ണി​ല്ല.

ഗൃ​ഹാ​തു​ര​ത​യു​ടെ ഒ​ളി​മ​ങ്ങാ​ത്ത ഓ​ര്‍​മ​ക​ളു​മാ​യി ഒ​രു വി​ഷു​ക്കാ​ലം കൂ​ടി വ​ന്നെ​ത്തി​യി​രി​ക്കു​ന്നു. ക​ണി​ക്കൊ​ന്ന​യും വി​ഷു​ക്ക​ണി​യും വി​ഷു​ക്കൈ​നീ​ട്ട​വും വി​ഷു​സ​ദ്യ​യു​മൊ​ക്കെ​യാ​യി മ​ല​യാ​ളി​ക​ള്‍ വി​ഷു​വി​നെ എ​തി​രേ​ല്‍​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

വി​ഷു ഒ​രു സം​സ്‌​കാ​ര​മാ​ണ്. കാ​ര്‍​ഷി​ക​വൃ​ത്തി​ക്ക് ആ​ദ​രം ന​ല്‍​കു​ന്ന സം​സ്‌​കാ​രം കൂ​ടി​യാ​ണി​ത്.

വി​ഷു ആ​ചാ​രം

കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ആ​ഘോ​ഷ​മാ​ണു വി​ഷു. വി​ഷു എ​ന്നാ​ല്‍ തു​ല്യ​മാ​യ​ത് എ​ന്ന​ര്‍​ഥം. അ​താ​യ​ത് രാ​ത്രി​യും പ​ക​ലും തു​ല്യ​മാ​യ ദി​വ​സം. രാ​ത്രി​യും പ​ക​ലും സ​മ​മാ​യ മേ​ട​മാ​സം ഒ​ന്നാം തീ​യ​തി​യാ​ണു വി​ഷു​വാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ മേ​ടം ര​ണ്ടി​ന്, ഏ​പ്രി​ല്‍ 15നാ​ണ് വി​ഷു. കേ​ര​ള​ത്തി​ല്‍ വി​ഷു​ദി​നം സൂ​ര്യ​രാ​ശി അ​നു​സ​രി​ച്ചു​ള്ള പു​തു​വ​ര്‍​ഷ​മാ​ണ്. വി​ഷു മ​ല​യാ​ളി​ക്കു കാ​ര്‍​ഷി​കോ​ത്സ​വ​ത്തി​ന്‍റെ തു​ട​ക്കം കൂ​ടി​യാ​ണ്. പ​ണ്ടു വി​ഷു ദി​ന​ത്തി​ല്‍ വി​ഷു​വെ​പ്പ് എ​ന്നൊ​രു ച​ട​ങ്ങു​ണ്ടാ​യി​രു​ന്നു.

നെ​ല്ലും അ​രി​യും എ​ണ്ണ​യും നാ​ളി​കേ​ര​വു​മൊ​ക്കെ ത​മ്പു​രാ​ന്‍ കു​ടി​യാ​ന്മാ​ര്‍​ക്കു ന​ല്‍​കും. ഇ​ങ്ങ​നെ ത​മ്പു​രാ​നി​ല്‍ നി​ന്നും ദ്ര​വ്യ​ങ്ങ​ള്‍ വാ​ങ്ങു​ന്ന കു​ടി​യാ​ന്മാ​ര്‍ ആ ​കാ​ര്‍​ഷി​ക​വ​ര്‍​ഷം മു​ഴു​വ​നും അ​ദ്ദേ​ഹ​ത്തി​നാ​യി പ​ണി​യെ​ടു​ക്ക​ണ​മെ​ന്നാ​ണു വി​ശ്വാ​സം.

ഐ​തീ​ഹ്യ​ത്തേ​രി​ലെ​ത്തു​ന്ന വി​ഷു

ന​ര​കാ​സു​ര​ന്‍ ശ്രീ​കൃ​ഷ്ണ​നാ​ല്‍ വ​ധി​ക്ക​പ്പെ​ട്ട ദി​വ​സ​മാ​ണു വി​ഷു​വാ​യി ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നാ​ണു വി​ശ്വാ​സം. കൊ​ട്ടാ​ര​ത്തി​നു​ള്ളി​ല്‍ വെ​യി​ല്‍ ത​ട്ടി​യ​തു ഇ​ഷ്ട​പ്പെ​ടാ​ഞ്ഞ​തി​നാ​ല്‍ സൂ​ര്യ​നെ നേ​രേ ഉ​ദി​ക്കാ​ന്‍ രാ​വ​ണ​ന്‍ സ​മ്മ​തി​ച്ചി​ല്ലെ​ന്നും രാ​വ​ണ​നെ രാ​മ​ന്‍ വ​ധി​ച്ച​ശേ​ഷം സൂ​ര്യ​ന്‍ നേ​രെ ഉ​ദി​ച്ച​താ​ണു വി​ഷു​വാ​യി ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും മ​റ്റൊ​രു വി​ശ്വാ​സ​മു​ണ്ട്.

ആ​ദി​ദ്രാ​വി​ഡാ​ഘോ​ഷ​ങ്ങ​ളി​ല്‍​പ്പെ​ട്ട ഒ​രു ഉ​ത്സ​വ​മാ​ണ് വി​ഷു. മ​ത്സ്യ​മാം​സാ​ഹാ​രാ​ദി​ക​ള്‍ വ​ര്‍​ജി​ച്ചു​കൊ​ണ്ടു​ള്ള ഓ​ണം ബു​ദ്ധ​മ​ത സി​ദ്ധാ​ന്ത​ങ്ങ​ള്‍​ക്ക് ചേ​രു​ന്ന​താ​ണെ​ങ്കി​ല്‍ വി​ഷു അ​തി​ന് ക​ട​ക​വി​രു​ദ്ധ​മാ​ണ്. വേ​ട്ട​യാ​ടി കാ​ല​യാ​പ​നം ക​ഴി​ച്ചി​രു​ന്ന ആ​ദി​ദ്രാ​വി​ഡ​രു​ടെ മാം​സാ​ഹാ​ര​ത്തോ​ടു​ള്ള അ​ഭി​രു​ചി വി​ഷു ആ​ഘോ​ഷ​ങ്ങ​ളി​ല്‍ നി​ഴ​ലി​ക്കു​ന്നു.

അ​തി​നാ​ല്‍ ഓ​ണ​ത്തേ​ക്കാ​ള്‍ പ​ഴ​ക്ക​മു​ള്ള ആ​ഘോ​ഷ​മാ​ണ് വി​ഷു എ​ന്നു ക​രു​തു​ന്നു. കേ​ര​ള​ത്തി​ന്‍റെ പ്ര​ധാ​ന വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​ണ് വി​ഷു​വും ഓ​ണ​വും. ഓ​ണം വി​രി​പ്പു​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ങ്കി​ല്‍ വി​ഷു, വേ​ന​ല്‍ പ​ച്ച​ക്ക​റി​വി​ള​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​ച​രി​ക്കു​ന്ന​ത്.

മേ​ട​പ്പൊ​ന്ന​ണി​യും കൊ​ന്ന​പ്പൂ​ക്ക​ണി​യാ​യ്...

ക​ണി​ക്കൊ​ന്ന​യ്ക്കു വി​ഷു​വു​മാ​യി അ​ഭേ​ദ്യ ബ​ന്ധ​മാ​ണു​ള്ള​ത്. സ്വ​ര്‍​ണ​ക്കി​ങ്ങി​ണി​ക​ള്‍ വാ​രി​വി​ത​റി​യ​തു​പോ​ലെ കൊ​ന്ന​മ​ര​ച്ചി​ല്ല​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന കൊ​ന്ന​പ്പൂ​ക്ക​ള്‍ വി​ഷു​ക്കാ​ല​ത്തെ കാ​ഴ്ച​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ സം​സ്ഥാ​ന​പു​ഷ്പം കൂ​ടി​യാ​ണു ക​ണി​ക്കൊ​ന്ന.

ക​ണി​ക്കൊ​ന്ന​യ്ക്കു പി​ന്നി​ലെ ഐ​തീ​ഹ്യ​ക​ഥ ഇ​ങ്ങ​നെ​യാ​ണ്. ക​ലി​കാ​ല​ത്ത് ക​ണ്ണ​നെ ക​ളി​ക്കൂ​ട്ടു​കാ​ര​നാ​യി ക​ണ്ടി​രു​ന്ന ഒ​രു കു​ട്ടി​ക്ക് ശ്രീ​കൃ​ഷ്ണ​ന്‍റെ ബാ​ല്യ​രൂ​പം കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ല്‍ പ്രാ​ര്‍​ഥി​ച്ചു. കു​ഞ്ഞി​ന്‍റെ പ്രാ​ര്‍​ഥ​ന​യി​ല്‍ മ​നം നി​റ​ഞ്ഞ ശ്രീ​കൃ​ഷ്ണ​ന്‍ ക​ണ്ണ​ന്‍റെ രൂ​പ​ത്തി​ല്‍ ബാ​ല​നു മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് എ​ന്താ​ണു വേ​ണ്ട​തെ​ന്നു ചോ​ദി​ച്ചു.

നി​ന്നെ കാ​ണു​ന്ന​ത​ല്ലാ​തെ മ​റ്റെ​ന്തു കി​ട്ടാ​നാ​ണ് എ​ന്നു പ​റ​ഞ്ഞ കു​ട്ടി​ക്ക് ശ്രീ​കൃ​ഷ്ണ​ന്‍ ത​ന്‍റെ അ​ര​ഞ്ഞാ​ണം സ​മ്മാ​ന​മാ​യി ന​ല്‍​കി. ബാ​ല​ന്‍ ത​നി​ക്ക് ക​ണ്ണ​നി​ല്‍ നി​ന്നു കി​ട്ടി​യ സ​മ്മാ​നം എ​ന്ന പേ​രി​ല്‍ പ​ല​രെ​യും ആ ​അ​ര​പ്പ​ട്ട കാ​ണി​ച്ചു​കൊ​ടു​ത്തെ​ങ്കി​ലും ആ​രും അ​വ​നെ വി​ശ്വ​സി​ച്ചി​ല്ല.

അ​ടു​ത്ത ദി​വ​സം അ​മ്പ​ല​ത്തി​ലെ പൂ​ജാ​രി ന​ട​തു​റ​ന്ന​പ്പോ​ഴാ​ണ് ക​ണ്ണ​ന്‍റെ അ​ര​പ്പ​ട്ട കാ​ണാ​താ​യ​ത് ശ്ര​ദ്ധി​ച്ച​ത്. പ​ല​രും ആ ​ബാ​ല​ന്‍ ക​ള്ള​നാ​ണെ​ന്ന് മു​ദ്ര​കു​ത്തി വീ​ട്ടി​ലെ​ത്തി അ​പ​മാ​നി​ക്കാ​ന്‍ തു​ട​ങ്ങി.

എ​ന്നാ​ല്‍ ആ​ളു​ക​ള്‍ ത​ന്‍റെ മ​ക​നെ ക​ള്ള​നെ​ന്നു വി​ളി​ക്കു​ന്ന​തു സ​ഹി​ക്കാ​നാ​വാ​തെ കു​ട്ടി​യു​ടെ അ​മ്മ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് കു​ഞ്ഞി​നെ അ​ടി​ക്കു​ക​യും ആ ​അ​ര​ഞ്ഞാ​ണം ഒ​രു തോ​ട്ട​ത്തി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു.

അ​ര​ഞ്ഞാ​ണം ഒ​രു മ​ര​ത്തി​ല്‍ കു​ടു​ങ്ങി, മ​രം പെ​ട്ടെ​ന്ന് മ​ഞ്ഞ പൂ​ക്ക​ള്‍ കൊ​ണ്ട് വി​രി​ഞ്ഞു. ഈ ​മ​ര​മാ​ണ് പി​ന്നീ​ട് ക​ണി​ക്കൊ​ന്ന എ​ന്ന​റി​യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യെ​ന്നാ​ണ് ഐ​തീ​ഹ്യം.

വി​ഷു സം​ക്രാ​ന്തി

ഒ​രു രാ​ശി​യി​ല്‍ നി​ന്നും അ​ടു​ത്ത രാ​ശി​യി​ലേ​ക്കു സൂ​ര്യ​ന്‍ പോ​കു​ന്ന​തി​നെ സം​ക്രാ​ന്തി എ​ന്നു പ​റ​യു​ന്നു. സം​ക്രാ​ന്തി​ക​ളി​ലെ പ്ര​ധാ​ന​മാ​യ​താ​ണു മ​ഹാ​വി​ഷു. വി​ഷു​വി​നു ത​ലേ​ന്നു വൈ​കു​ന്നേ​രം വീ​ട്ടി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ള്‍ ക​ത്തി​ച്ചു ക​ള​യും. വീ​ടു ശു​ദ്ധി​യാ​ക്കി പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​ല്‍​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ഉ​ദ്ദേ​ശ്യം.

‌ അ​തോ​ടെ വീ​ടു​ക​ളി​ല്‍ പ​ട​ക്കം പൊ​ട്ടി​ച്ചു തു​ട​ങ്ങും. ഓ​ല​പ്പ​ട​ക്കം, ക​മ്പി​ത്തി​രി, പൂ​ത്തി​രി, മേ​ശ​പ്പൂ​ത്തി​രി, മ​ത്താ​പ്പു തു​ട​ങ്ങി നി​റ​പ്പ​കി​ട്ടാ​ര്‍​ന്ന വി​ഷു​പ്പ​ട​ക്ക​ങ്ങ​ള്‍ പൊ​ട്ടി​ക്കു​ന്ന​തു കേ​ര​ള​ത്തി​ല്‍ പ​തി​വാ​ണ്. ഇ​തു വി​ഷു​നാ​ളി​ലും പു​ല​ര്‍​ച്ചെ ക​ണി​ക​ണ്ട​ശേ​ഷ​വും വൈ​കി​ട്ടും തു​ട​രും.

ക​ണി​യൊ​രു​ക്ക​ല്‍

വി​ഷു​പ്പു​ല​രി​യി​ല്‍ ഭ​ഗ​വാ​നെ കാ​ണു​ന്ന ച​ട​ങ്ങാ​ണു വി​ഷു​ക്ക​ണി. വി​ഷു​വി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ആ​ഘോ​ഷ​വും ഇ​തു​ത​ന്നെ​യാ​ണ്. മം​ഗ​ള​ക​ര​മാ​യ ഒ​രു വ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​ട്ടാ​ണ് ഇ​തി​നെ കാ​ണു​ന്ന​ത്.

വീ​ട്ടി​ലെ മു​തി​ര്‍​ന്ന സ്ത്രീ​ക​ള്‍​ക്കാ​ണു വി​ഷു​ക്ക​ണി​യൊ​രു​ക്കാ​നും അ​തു കാ​ണി​ക്കാ​നു​മു​ള്ള ചു​മ​ത​ല. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ന്‍ ആ​ദ്യം കാ​ണു​ന്ന വി​ഷു​ക്ക​ണി​ക്കു ക​ഴി​യു​മെ​ന്നാ​ണു വി​ശ്വാ​സം.

പൂ​ജാ​മു​റി​യി​ലോ അ​തു​പോ​ലെ ശു​ദ്ധ​മാ​യ മ​റ്റെ​തെ​ങ്കി​ലും മു​റി​യി​ലോ ആ​ണു ക​ണി​യൊ​രു​ക്കു​ന്ന​ത്. ഏ​ഴു തി​രി​യി​ട്ടു ക​ത്തി​ച്ച നി​ല​വി​ള​ക്കി​നു മു​ന്നി​ലൊ​രു​ക്കി​യ ഓ​ട്ടു​രു​ളി​യി​ലാ​ണു ക​ണി​യൊ​രു​ക്കു​ന്ന​ത്. മ​ഞ്ഞ​പ്പ​ട്ട​ണി​ഞ്ഞ ശ്രീ​കൃ​ഷ്ണ​വി​ഗ്ര​ഹ​ത്തി​നു​മു​ന്നി​ല്‍ ആ​വ​ണി​പ്പ​ല​ക​യി​ല്‍ ഓ​ട്ടു​രു​ളി വ​യ്ക്കും.

വ​രും വ​ര്‍​ഷ​ത്തി​ല്‍ ആ​ഹാ​ര​ത്തി​നും വ​സ്ത്ര​ത്തി​നും മു​ട്ടി​ല്ലാ​തി​രി​ക്കാ​ന്‍ അ​രി​യും മ​ഞ്ഞ​ളും ചേ​ര്‍​ത്ത മി​ശ്രി​ത​വും കോ​ടി​മു​ണ്ടു​മാ​ണ് ഉ​രു​ളി​യി​ല്‍ ആ​ദ്യം വ​യ്ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ഓ​ട്ടു കി​ണ്ടി വ​ച്ച് അ​തി​ന്‍റെ വാ​ലി​ല്‍ ഒ​രു വാ​ല്‍​ക്ക​ണ്ണാ​ടി ഉ​റ​പ്പി​ക്ക​ണം.

പൊ​ന്നും ക​ണി​വെ​ള്ള​രി​യും ക​ണി​ക്കൊ​ന്ന​യും പ​ഴു​ത്ത അ​ട​യ്ക്ക​യും വെ​റ്റി​ല​യും ക​ണ്‍​മ​ഷി, ചാ​ന്ത്, സി​ന്ദൂ​രം, നാ​ര​ങ്ങ, നാ​ളി​കേ​ര​പ്പാ​തി, ച​ക്ക, മാ​ങ്ങ, വെ​ള്ളി​പ്പ​ണം ഇ​വ​യൊ​ക്കെ വ​ച്ചാ​ണു ക​ണി​യൊ​രു​ക്കു​ന്ന​ത്.

ക​ത്തി​ച്ച ച​ന്ദ​ന​ത്തി​രി​യും വെ​ള്ളം നി​റ​ച്ച ഓ​ട്ടു​കി​ണ്ടി​യും പു​തി​യ ക​സ​വു​മു​ണ്ടും അ​ടു​ത്തു​ണ്ടാ​വ​ണ​മെ​ന്നാ​ണു പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ക​ണി​ക്കൊ​ന്ന​പ്പൂ​ക്ക​ള്‍ വി​ഷു​ക്ക​ണി​യി​ല്‍ നി​ര്‍​ബ​ന്ധ​മാ​ണ്. ക​ണി​യൊ​രു​ക്കു​ന്ന മു​റി നി​റ​യെ ക​ണി​ക്കൊ​ന്ന​പ്പൂ​ക്ക​ള്‍​കൊ​ണ്ട് അ​ല​ങ്ക​രി​ക്കും.

ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ക​റി​ക്കൂ​ട്ടും ഗ്ര​ന്ഥ​വും ക​ണി​ക്കു വ​യ്ക്കാ​റു​ണ്ട്. രാ​മാ​യ​ണ​മോ മ​ഹാ​ഭാ​ര​ത​മോ ആ​ണ് ഗ്ര​ന്ഥ​ങ്ങ​ളാ​യി വ​യ്ക്കു​ന്ന​ത്. പ്ര​കാ​ശ​വും ധ​ന​വും ഫ​ല​ങ്ങ​ളും ധാ​ന്യ​ങ്ങ​ളും എ​ല്ലാം ചേ​ര്‍​ന്ന വി​ഷു​ക്ക​ണി ക​ണ്ടു​ണ​രു​മ്പോ​ള്‍ പു​തി​യൊ​രു ജീ​വി​ത​ചം​ക്ര​മ​ണ​ത്തി​ലേ​ക്കു​ള്ള വി​കാ​സ​മാ​ണ​ത്രെ സം​ഭ​വി​ക്കു​ക.

ക​ണി​കാ​ണും നേ​രം

പു​ല​ര്‍​ച്ചെ നാ​ലു മു​ത​ല്‍ ആ​റു​വ​രെ​യു​ള്ള ബ്ര​ഹ്മ​മു​ഹൂ​ര്‍​ത്ത​ത്തി​ലാ​ണു ക​ണി​കാ​ണു​ന്ന​ത്. വീ​ട്ടി​ലെ മു​തി​ര്‍​ന്ന സ്ത്രീ​ക്കു​ത​ന്നെ​യാ​ണ് ഇ​തി​നു​ള്ള അ​വ​കാ​ശ​വും. പു​ല​ര്‍​ച്ചെ കു​ളി​ച്ചു പു​തു​വ​സ്ത്ര​മ​ണി​ഞ്ഞു നി​ല​വി​ള​ക്കു​കൊ​ളു​ത്തി​യാ​ണു വീ​ട്ട​മ്മ​മാ​ര്‍ ക​ണി​കാ​ണു​ക.

അ​തി​നു​ശേ​ഷം മു​തി​ര്‍​ന്ന കു​ടും​ബാം​ഗ​ത്തി​ല്‍ തു​ട​ങ്ങി കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കു​ട്ടി​ക​ള്‍ വ​രെ എ​ന്ന ക്ര​മ​ത്തി​ലാ​ണു ക​ണി​കാ​ണി​ക്കു​ന്ന​ത്. ഉ​റ​ക്ക​ത്തി​ല്‍ നി​ന്നു വി​ളി​ച്ചു​ണ​ര്‍​ത്തി പു​റ​കി​ല്‍ നി​ന്നു ക​ണ്ണു​പൊ​ത്തി കൊ​ണ്ടു​പോ​യാ​ണു ക​ണി​ക്കാ​ണി​ക്കു​ക.

കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ല്ലാ​വ​രും ക​ണി​ക​ണ്ട​ശേ​ഷം വീ​ടി​ന്‍റെ കി​ഴ​ക്കു​വ​ശ​ത്തു ക​ണി​കൊ​ണ്ടു​ചെ​ന്നു പ്ര​കൃ​തി​യെ ക​ണി​കാ​ണി​ക്കും. അ​തി​നു​ശേ​ഷം ഫ​ല​വൃ​ക്ഷ​ങ്ങ​ളെ​യും വീ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും ക​ണി​കാ​ണി​ക്കു​ന്നു.

വി​ഷു​ക്കൈ​നീ​ട്ടം

ക​ണി​ക​ണ്ട​ശേ​ഷം ഗൃ​ഹ​നാ​ഥ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു ന​ല്‍​കു​ന്ന സ​മ്മാ​ന​മാ​ണു വി​ഷു​ക്കൈ​നീ​ട്ടം. ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ സ്വ​ര്‍​ണം, വെ​ള്ളി എ​ന്നി​വ​യി​ല്‍ ഉ​ണ്ടാ​ക്കി​യ നാ​ണ​യ​ങ്ങ​ളാ​യി​രു​ന്നു ന​ല്‍​കി​യി​രു​ന്ന​ത്.

വ​ര്‍​ഷം മു​ഴു​വ​നും സ​മ്പ​ല്‍​സ​മൃ​ദ്ധി, ഐ​ശ്വ​ര്യം എ​ന്നി​വ ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് അ​നു​ഗ്ര​ഹി​ച്ചു​കൊ​ണ്ടാ​ണു കൈ​നീ​ട്ടം ന​ല്‍​കു​ന്ന​ത്. പ്രാ​യ​മാ​യ​വ​ര്‍ പ്രാ​യ​ത്തി​ല്‍ ഇ​ള​യ​വ​ര്‍​ക്കാ​ണു സാ​ധാ​ര​ണ കൈ​നീ​ട്ടം ന​ല്‍​കു​ന്ന​തെ​ങ്കി​ലും ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ പ്രാ​യം കു​റ​ഞ്ഞ​വ​ര്‍ മു​തി​ര്‍​ന്ന​വ​ര്‍​ക്കും കൈ​നീ​ട്ടം ന​ല്‍​കാ​റു​ണ്ട്.

വി​ഷു​വി​ഭ​വ​ങ്ങ​ള്‍

പ​ണ്ടൊ​ക്കെ വി​ഷു ആ​ഘോ​ഷം ആ​രം​ഭി​ക്കു​ന്ന​തു​ത​ന്നെ ഗൃ​ഹ​നാ​ഥ​ന്‍ ച​ക്ക വെ​ട്ടി​യി​ടു​ന്ന​തോ​ടെ​യാ​ണ്. വി​ഷു​വി​നു നി​ര്‍​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന ഒ​ന്നാ​ണു വ​രി​ക്ക​ച്ച​ക്ക. വി​ഷു വി​ഭ​വ​ങ്ങ​ളി​ല്‍ ച​ക്ക എ​രി​ശേ​രി, ച​ക്ക വ​റു​ത്ത​ത് തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കും.

എ​രി​ശേ​രി​യി​ല്‍ ച​ക്ക​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ചേ​ര്‍​ക്കും. ഒ​രു മു​ഴു​വ​ന്‍ ച​ക്ക​ച്ചു​ള, തൊ​ലി​യോ​ടു കൂ​ടി​യ ച​ക്ക​ക്കു​രു, ച​ക്ക മ​ട, ച​ക്ക​യു​ടെ ഏ​റ്റ​വും മു​ക​ളി​ലു​ള്ള മു​ള്ള് എ​ന്നി​വ എ​രി​ശേ​രി​യി​ല്‍ ചേ​ര്‍​ക്കും.

വ​ള്ളു​വ​നാ​ടു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ഷു ദി​വ​സം ക​ഞ്ഞി സ​ദ്യ​യാ​യി​രി​ക്കും പ്ര​ധാ​നം. വാ​ഴ​പ്പോ​ള വൃ​ത്താ​കൃ​തി​യി​ല്‍ ചു​രു​ട്ടി അ​തി​ല്‍ വാ​ഴ​യി​ല വ​ച്ചു പ​ഴു​ത്ത പ്ലാ​വി​ല​കൊ​ണ്ടാ​ണു തേ​ങ്ങ ചി​ര​കി​യി​ട്ടു ക​ഞ്ഞി കു​ടി​ക്കു​ന്ന​ത്.

ഇ​തി​നൊ​പ്പം ക​ഴി​ക്കാ​ന്‍ ച​ക്ക എ​രി​ശേ​രി​യും ച​ക്ക വ​റു​ത്ത​തും ഉ​ണ്ടാ​കും. തെ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഓ​ണ​സ​ദ്യ​യു​ടെ പോ​ലു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ വി​ഷു​വി​നും ഉ​ണ്ടാ​കും.

തൃ​ശൂ​ര്‍​ക്കാ​ര്‍​ക്കു വി​ഷു​ദി​വ​സം രാ​വി​ലെ പ്രാ​ത​ലി​നു വി​ഷു​ക്ക​ട്ട എ​ന്ന വി​ഭ​വം നി​ര്‍​ബ​ന്ധ​മാ​ണ്. നാ​ളി​കേ​ര​പ്പാ​ലി​ല്‍ പു​ന്നെ​ല്ലി​ന്‍റെ അ​രി വേ​വി​ച്ചു ജീ​ര​കം ചേ​ര്‍​ത്തു വ​റ്റി​ച്ചാ​ണു വി​ഷു​ക്ക​ട്ട ഉ​ണ്ടാ​ക്കു​ന്ന​ത്.

വി​ഷു​ക്ക​ട്ട​യ്ക്കു മ​ധു​ര​മോ ഉ​പ്പോ ഉ​ണ്ടാ​കാ​റി​ല്ല. ശ​ര്‍​ക്ക​ര പാ​നി​യോ മ​ത്ത​നും പ​യ​റും കൊ​ണ്ടു​ള്ള ക​റി​യോ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഇ​തു ക​ഴി​ക്കു​ക. ഉ​ച്ച​യ്ക്കു വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ.

സ​ദ്യ​യി​ല്‍ മാ​മ്പ​ഴ പു​ളി​ശേ​രി നി​ര്‍​ബ​ന്ധം. ച​ക്ക എ​രി​ശേ​രി​യോ ച​ക്ക​പ്ര​ഥ​മ​നോ കാ​ണും. ഓ​ണ​സ​ദ്യ​യി​ല്‍ നി​ന്നു വി​ഷു​സ​ദ്യ​യ്ക്കു​ള​ള വ്യ​ത്യാ​സ​വും ഇ​തു​ത​ന്നെ​യാ​ണ്.

NRI

ബി​എം​എ ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ ശ​നി​യാ​ഴ്ച

ബോ​ൾ​ട്ട​ൺ: ബോ​ൾ​ട്ട​ൺ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ (ബി​എം​എ) നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ​നി​യാ​ഴ്ച (ഏ​പ്രി​ൽ 18) വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ 11 വ​രെ ഫാ​ൻ​വ​ർ​ത്തി​ലെ സെ​ന്‍റ് ജെ​യിം​സ് ച​ർ​ച്ച് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കും.

സി​നി​മാ - കോ​മ​ഡി താ​രം ക​ലാ​ഭ​വ​ൻ ജോ​ബി നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഗീ​ത - ഹാ​സ്യ സ്റ്റേ​ജ് ഷോ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടാ​തെ, ബി​എം​എ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ളു​ടെ തീം ​ഡാ​ൻ​സു​ക​ളും ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം, ബി​എം​എ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി 29 വ​നി​ത​ക​ൾ ഒ​രേ വേ​ദി​യി​ൽ അ​ണി​നി​ര​ക്കു​ന്ന ഭം​ഗി​യാ​ർ​ന്ന നൃ​ത്താ​വി​ഷ്കാ​രം "റി​തം ഓ​ഫ് യൂ​ണി​റ്റി' എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും. ഐ​ക്യ​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഈ ​പ്ര​ത്യേ​ക പ​രി​പാ​ടി ആ​ഘോ​ഷ​ത്തി​ന് പു​തു​മ​യാ​ർ​ന്ന ഭം​ഗി പ​ക​രു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

 

Business

ലു​ലു​വി​ൽ വി​ഷു ഓ​ഫ​ർ സെ​യി​ൽ

കൊ​​​ച്ചി: ലു​​​ലു​​​വി​​​ൽ വി​​​ഷു ഓ​​​ഫ​​​ർ സെ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ലു​​​ലു ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​ൽ​​നി​​​ന്നു നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളും പ​​​ല​​​വ്യ​​​ഞ്ജ​​​ന സാ​​​ധ​​​ന​​​ങ്ങ​​​ളും ഓ​​​ഫ​​​റി​​​ൽ വാ​​​ങ്ങാം. വി​​​ഷു​​​വി​​നു പാ​​​യ​​​സം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​വ​​​ശ്യ​​​മാ​​​യ വി​​​വി​​​ധ​​​ത​​​രം ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ റെ​​​ഡി​​​മി​​​ക്സ് പാ​​​യ​​​സ​​​പാ​​​ക്ക​​​റ്റു​​​ക​​​ളും ഓ​​​ഫ​​​റു​​​ക​​​ളോ​​​ടെ ല​​​ഭ്യ​​​മാ​​​ണ്.

799 രൂ​​​പ​​​യു​​​ടെ വി​​​ഷു​​​ക്ക​​​ണി കി​​​റ്റ് ലു​​​ലു ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. വി​​​ഷു​​​ക്ക​​​ണി​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ക​​​ണി​​​വെ​​​ള്ള​​​രി, തേ​​​ങ്ങ, മു​​​ന്തി​​​രി, തു​​​ട​​​ങ്ങി സ​​​മൃ​​​ദ്ധ​​​മാ​​​യ പ​​​ഴം-​​​പ​​​ച്ച​​​ക്ക​​​റി വി​​​ഭ​​​വ​​​ങ്ങ​​​ളും ക​​​സ​​​വ് മു​​​ണ്ടും ക​​​ണ്ണാ​​​ടി​​​യും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് വി​​​ഷു​​​ക്ക​​​ണി കി​​​റ്റ്.

549 രൂ​​​പ​​​യ്ക്ക് പാ​​​ല​​​ട പ്ര​​​ഥ​​​മ​​​നും, പ​​​രി​​​പ്പ് പ്ര​​​ഥ​​​മ​​​നും ക​​​റി​​​ക്കൂ​​​ട്ടു​​​ക​​​ളും അ​​​ട​​​ക്കം 25 ല​​​ധി​​​കം വി​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി വി​​​ഷു സ്പെ​​​ഷ​​​ൽ സ​​​ദ്യ​​​യും ലു​​​ലു​​​വി​​​ൽ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

7306112600, 7306112599 എ​​​ന്ന വാ​​​ട്സ്ആ​​​പ്പ് ന​​​മ്പ​​​റു​​​ക​​​ൾ വ​​​ഴി സ​​​ദ്യ മു​​​ൻ​​​കൂ​​​ട്ടി ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യാം. വി​​​ഷു സ​​​ദ്യ മു​​​ൻ​​​കൂ​​​ട്ടി ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് വി​​​ഷു​​​ദി​​​ന​​​ത്തി​​​ൽ രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു​​​വ​​​രെ ലു​​​ലു ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​ൽ നി​​​ന്ന് നേ​​​രി​​​ട്ട് സ​​​ദ്യ​​​വാ​​​ങ്ങാം.

ലു​​​ലു ഫാ​​​ഷ​​​ൻ സ്റ്റോ​​​റി​​​ൽ വി​​​ഷു സ്പെ​​​ഷ​​​ൽ മെ​​​ൻ​​​സ്, ലേ​​​ഡീസ്, കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​സ്ത്ര​​​ങ്ങ​​​ളും ഓ​​​ഫ​​​റി​​​ൽ ല​​​ഭി​​​ക്കും. ഇ​​​ല​​​ക്ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും മി​​​ക​​​ച്ച ഓ​​​ഫ​​​റോ​​​ടെ ലു​​​ലു ക​​​ണ​​​ക്ട് സ്റ്റോ​​​റി​​​ൽ​​നി​​​ന്നു വാ​​​ങ്ങാ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

NRI

പ്ര​വാ​സ​ലോ​ക​ത്ത് വി​ഷു കേ​മ​മാ​ക്കാ​ൻ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ളി​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ച് ലു​ലു

കൊ​ച്ചി: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ വി​ഷു​വി​ന് ഭ​ക്ഷ്യ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സ​ഫ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക കാ​ർ​ഗോ വി​മാ​ന​ങ്ങ​ളി​ൽ പ​ഴം - പ​ച്ച​ക്ക​റി​ക​ളു​ടെ ക​യ​റ്റു​മ​തി തു​ട​ങ്ങി.

ലു​ലു ഫെ​യ​ർ എ​ക്സ്പോ​ർ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ഷു ഒ​രു​ക്കു​വാ​നു​ള്ള പ​ഴം - പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളി​ലും യാ​ത്രാ വി​മാ​ന​ങ്ങ​ളി​ലു​മാ​യി 3,200 ട​ണി​ല​ധി​കം കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ട്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.45ന് ​കു​വൈ​റ്റ് എ​യ​ർ​വെ​യ്സി​ന്‍റെ പ്ര​ത്യേ​ക കാ​ർ​ഗോ വി​മാ​നം 50 ട​ൺ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​മാ​യി കൊ​ച്ചി അ​ന്താ​രാ​ഷ്ട്രാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് മ​ട​ങ്ങി. രാ​ത്രി എ​ട്ടി​ന് നാ​ഷ​ണ​ൽ എ​യ​ർ​വേ​യി​സി​ന്‍റെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ 100 ട​ൺ പ​ഴം - പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളും ക​യ​റ്റി​യ​ച്ചു.

എ​മി​റേ​റ്റ്സ്, ഇ​ത്തി​ഹാ​ദ് ഉ​ൾ​പ്പ​ടെ​യു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ​ഴി​യാ​ണ് ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്. യു​എ​ഇ ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ സു​ഗ​മ​മാ​യ ഭ​ക്ഷ്യ​ല​ഭ്യ​ത​യും വി​ല​സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ലു​ലു.

വി​ഷു സ​ദ്യ​യ്ക്കും വി​ഷു​ക്ക​ണി വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​വാ​നും ജി​സി​സി​യി​ലെ ലു​ലു സ്റ്റോ​റു​ക​ളെ സ​ജ്ജ​മാ​ക്കു​ക​യാ​ണ് ലു​ലു. വി​ഷു​വി​ന് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്നു​ണ്ടെ​ന്നും യാ​തൊ​രു ആ​ശ​ങ്ക വേ​ണ്ടെ​ന്നും എം.​എ. യൂ​സ​ഫ​ലി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ക​യാ​ണ് ലു​ലു. വി​ഷു​വി​ന് ആ​വ​ശ്യ​മാ​യ വാ​ഴ​യി​ല, സ​ദ്യ​യ്ക്ക് ആ​വ​ശ്യ​മാ​യ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ, വി​ഷു​ക്ക​ണി ഒ​രു​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ ക​ണി വെ​ള്ള​രി, ക​ണി​ക്കൊ​ന്ന ഉ​ൾ​പ്പ​ടെ എ​ല്ലാ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളും ലു​ലു സ്റ്റോ​റു​ക​ളി​ൽ സു​ല​ഭ​മാ​ണ്.

Kerala

വി​ഷു സ്പെ​ഷ​ല്‍ ട്രെ​യി​ന്‍

പ​​​ര​​​വൂ​​​ര്‍: വി​​​ഷു പ്ര​​​മാ​​​ണി​​​ച്ച് യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്ക് പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മം​​​ഗ​​​ളൂ​​​രു ജം​​​ഗ്ഷ​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്തി​​​നു​​​മി​​​ട​​​യി​​​ല്‍ (കൊ​​​ച്ചു​​​വേ​​​ളി) പ്ര​​​ത്യേ​​​ക തീ​​​വ​​​ണ്ടി സ​​​ര്‍​വീ​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ച് ദ​​​ക്ഷി​​​ണ റെ​​​യി​​​ല്‍​വേ.

ഏ​​​പ്രി​​​ല്‍ 11, 12 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് സ്പെ​​​ഷ​​​ല്‍ ട്രെ​​​യി​​​ന്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഈ ​​​ട്രെ​​​യി​​​നു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള മു​​​ന്‍​കൂ​​​ട്ടി റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു.

Kerala

വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

പ​ര​വൂ​ർ: വി​ഷു ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ. ചെ​ന്നൈ​യി​ൽ നി​ന്ന് കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (കൊ​ച്ചു​വേ​ളി) എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്.

ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽനി​ന്ന് കൊ​ല്ല​ത്തേ​ക്കു​ള്ള സ്പെ​ഷ​ൽ ട്രെ​യി​ൻ (06119) 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.10-ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 6.55-ന് ​കൊ​ല്ല​ത്തെ​ത്തും. മ​ട​ക്ക​യാ​ത്ര​യി​ൽ കൊ​ല്ലം-​ചെ​ന്നൈ സെ​ൻ​ട്ര​ൽ സ്പെ​ഷ​ൽ (06120) 16ന് ​രാ​വി​ലെ 10.40-ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് പു​ല​ർ​ച്ചെ 3.30-ന് ​ചെ​ന്നൈ​യി​ലെ​ത്തും. ഈ ​ട്രെ​യി​നി​ന് തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​കും. 16 എ​സി ത്രീ ​ട​യ​ർ ഇ​ക്കോ​ണ​മി കോ​ച്ചു​ക​ളാ​ണ് ഈ ​ട്രെ​യി​നി​ലു​ണ്ടാ​വു​ക.

ചെ​ന്നൈ എ​ഗ്‌​മൂ​റി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ലേ​ക്കു​ള്ള ട്രെ​യി​ൻ (06115) പ​ത്തി​ന് രാ​ത്രി 11.55-ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തി​ച്ചേ​രും. മ​ട​ക്ക സ​ർ​വീ​സ് (06116) 15 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.45-ന് ​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 11.45-ന് ​ചെ​ന്നൈ എ​ഗ്‌​മൂ​റി​ലെ​ത്തും.

തൃ​ശൂ​ർ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, കാ​യം​കു​ളം, കൊ​ല്ലം തു​ട​ങ്ങി​യ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​കും. നാ​ല് എ​സി ത്രീ ​ട​യ​ർ, 10 സ്ലീ​പ്പ​ർ, നാ​ല് ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​തി​ന്‍റെ കോ​ച്ച് ക്ര​മീ​ക​ര​ണം.

അ​വ​ധി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​ർ​ക്കും നാ​ട്ടി​ലെ​ത്തു​ന്ന​വ​ർ​ക്കും ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കു​ന്ന​താ​ണ് പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ.

NRI

സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം 11ന്

സാ​ലി​സ്ബ​റി: യു​കെ​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(എ​സ്എംഎ) സംഘടിപ്പിക്കുന്ന ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം ഈ മാസം 11ന് ന​ട​ക്കും.

സാ​ലി​സ്ബ​റി​യി​ലെ ഡി​ൻ​റ്റൺ വി​ല്ലേ​ജ് ഹാ​ളി​ൽ ഉ​ച്ച​യ്ക്ക് 3.30 മു​ത​ൽ പൊ​തു​യോ​ഗ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ നടക്കും.

തുടർന്ന് പ്ര​ശ​സ്ത വാ​ട്ട​ർ ഡ്രം ​സ്പെ​ഷ്യ​ലി​സ്റ്റ് ഹി​ൽ​ക്കി​ൻ തോ​മ​സ് ന​യി​ക്കു​ന്ന ഡി​ജെ നൈ​റ്റ് "ബ്ലൂം ​ബാ​ഷ്' അ​ര​ങ്ങേ​റും.

 

NRI

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ർ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം 25ന്

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ ഈ ​മാ​സം 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ല് മു​ത​ൽ സാ​ൽ​ബാ​വു റ്റി​റ്റ്യൂ​സ്ഫോ​റ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റും.

Address: SAALBAU Titus Forum , Walter-Möller-Platz 2 , 60439 Frankfurt am Main.

ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗാ​ന​ങ്ങ​ൾ, നൃ​ത്ത​ങ്ങ​ൾ, വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പു​റ​മെ ല​ക്കി ഡ്രോ​യും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ മി​ത​മാ​യ വി​ല​ക്ക് കേ​ര​ള​ത്ത​നി​മ​യു​ള്ള ഭ​ക്ഷ​ണ വി​ല്പ​ന​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ഘോ​ഷ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബ​സ​മേ​തം ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​നു​വേ​ണ്ടി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

പ്ര​വേ​ശ​നം ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് മൂ​ലം നി​യ​ന്ത്രി​ക്കും. ടി​ക്ക​റ്റ് വാ​ങ്ങു​വാ​നാ​യി ഏ​പ്രി​ൽ ഒ​ന്നാം തീ​യ​തി മു​ത​ൽ ദ​യ​വാ​യി താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ക.

https://doo.net/event/214997/order

Kerala

ഈ​സ്റ്റ​ര്‍, വി​ഷു ആ​ഘോ​ഷം; അ​ധി​ക സ​ര്‍​വീ​സു​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി

തി​രു​വ​ന​ന്ത​പു​രം: ഈ​സ്റ്റ​ര്‍, വി​ഷു ആ​ഘോ​ഷ​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് അ​ധി​ക സ​ര്‍​വീ​സു​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി. ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ 21 വ​രെ ബം​ഗ​ളൂ​രു, ചെ​ന്നൈ, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ട്ട​യം, പാ​ല, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി, ക​ണ്ണൂ​ര്‍, പ​യ്യ​ന്നൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ര്‍​വീ​സു​ണ്ടാ​കും. ഇ​തി​നു പു​റ​മെ തി​ര​ക്ക​നു​സ​രി​ച്ച് അ​ധി​ക​മാ​യി 13 ബ​സും സ​ജ്ജ​മാ​ക്കും.

ഏ​പ്രി​ല്‍ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്തും സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ബ്സൈ​റ്റ് വ​ഴി​യും ആ​പ്പ് വ​ഴി​യും യാ​ത്ര​ക്കാ​ര്‍​ക്ക് ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യാം.

 

District News

വി​ഷു​വി​ന് മു​ന്പേ ക​ണി​ക്കൊ​ന്ന പൂ​ത്തു; ക​ണി ഒ​രു​ക്കം ആ​ശ​ങ്ക​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വി​ഷു എ​ത്താ​ൻ ഇ​നി ഒ​രു മാ​സം ബാ​ക്കി​യി​രി​ക്കെ ജി​ല്ല​യി​ൽ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ക​ണി​ക്കൊ​ന്ന​ക​ൾ പൂ​ത്ത് വ​സ​ന്തം തീ​ർ​ക്കു​ക​യാ​ണ്.

മേ​ട​മാ​സം എ​ത്തും മു​ന്പേ ത​ന്നെ പൂ​ത്തു​നി​ൽ​ക്കു​ന്ന ക​ണി​ക്കൊ​ന്ന​ക​ൾ ക​ണ്ണി​നും മ​ന​സി​നും കു​ളി​ർ​മ​യേ​കു​ന്ന കാ​ഴ്ച​യാ​ണെ​ങ്കി​ലും വി​ഷു​വി​നോ​ട് അ​നു​ബ​ന്ധി​ച്ച് പൂ​ക്ക​ൾ കൊ​ഴി​ഞ്ഞു​പോ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. ജി​ല്ല​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ണി​ക്കൊ​ന്ന​ക​ൾ മ​ഞ്ഞ പൂ​ക്ക​ളാ​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​യാ​യി വി​ഷു​ക്കാ​ല​ത്തോ​ട​ടു​ത്ത് പൂ​ക്കു​ന്ന ക​ണി​ക്കൊ​ന്ന​ക​ൾ ഇ​ത്ത​വ​ണ നേ​ര​ത്തെ പൂ​ത്ത​തോ​ടെ വി​ഷു​ക്ക​ണി ഒ​രു​ക്കാ​ൻ ആ​വ​ശ്യ​മാ​യ പൂ​ക്ക​ൾ ല​ഭി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

ഇ​നി ഒ​രു മാ​സം ക​ഴി​യു​ന്പോ​ഴേ​ക്കും പൂ​ക്ക​ൾ കൊ​ഴി​ഞ്ഞു​പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ വി​ഷു​ക്ക​ണി ഒ​രു​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക.

Latest News

Corehub Up