കോട്ടയം: വിഷന്‍ വോര്‍ട്ടെക്സ് ചിത്ര-ശില്പ പ്രദര്‍ശനത്തിനു പബ്ലിക് ലൈബ്രറിയിലെ ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി. വിവിധ ജില്ലകളില്‍നിന്നുള്ള ഇരുപത്തിയഞ്ചോളാം ചിത്ര-ശില്പ കലാകാരന്മാര് പങ്കെടുക്കുന്നു. കോട്ടയം ആര്‍ട്ട് ഫൗണ്ടേഷനും കോട്ടയം പബ്ലിക് ലൈബ്രറിയും സഹകരിച്ചാണു പ്രദര്‍ശനം നടത്തുന്നത്. കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
കെപിസിസി സംസ്കാര സാഹിതി സംസ്ഥാന വര്‍ക്കിംഗ് ചെയര്മാന് എന്‍.വി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. പബ്ലിക് ലൈബ്രറി സെക്രട്ടറി വിജയകുമാര്‍, സി.സി. അശോകന്, ടി.ആര്. ഉദയകുമാര്‍, മിനി ശര്‍മ, ടി.എസ്. പ്രസാദ്, പ്രവീണ്‍ചന്ദ്ര മൂടാടി എന്നിവര്‍ പങ്കെടുത്തു.
ഷാജി ചാലാട്, രാജേന്ദ്രന് പുല്ലൂര്‍, ടി.ആര്. രാജേഷ്, കെ.സി. ശിവദാസന്‍, പി.ജെ. ശിവദാസന്‍, പ്രവീണ്‍ചന്ദ്ര മൂടാടി, പ്രണവം ശ്രീകുമാര്‍, ദിലീപ് സുബ്രഹ്മണ്യന്, ഗോപി സംക്രമണം, ബേബി മണ്ണത്തൂര്‍, മിനി ശര്‍മ, ശുഭ എസ് നാഥ്, പദ്മ രാമചന്ദ്രന്, ആമിനാ കടയ്ക്കല്‍, മനു വി ആര്, സിബി ജോസഫ്, എം.ആര്. ബിജു, സന്തോഷ് ചുണ്ട, കെ.ജി. സുനില്‍, ശ്രീശുഭ സുരേഷ്, ഡോ. ഏബ്രഹാം ജോര്‍ജ്, നിഖില്‍ ജോണ്സന്, സനാട്ട ജിനു, ദിലീപ് ദിവാകരന് എന്നിവരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
രാവിലെ പത്തു മുതല്‍ ആറു വരെയാണ് പ്രദര്‍ശനം. ജനുവരി മൂന്നിന് അവസാനിക്കും.