ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വംശീയ കലാപബാധിത സംസ്ഥാനമായ മണിപ്പുർ സന്ദർശിച്ചേക്കും. 26ന് മണിപ്പുർ തലസ്ഥാനമായ ഇംഫാൽ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.
വംശീയ കലാപത്തിനിരയായവരുടെ കുടുംബാംഗങ്ങളെയും കലാപത്തിൽ വീടുകൾ നഷ്ടപ്പെട്ടവരെയും കണ്ടേക്കും.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മണിപ്പുരിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളെയും രാഹുൽ കാണുമെന്നു സൂചനയുണ്ട്. 2023 മേയ് മൂന്നിന് വംശീയകലാപം ആരംഭിച്ചതിനുശേഷം രണ്ട് മാസത്തിനുള്ളിൽത്തന്നെ രാഹുൽ മണിപ്പുരിലെത്തിയിരുന്നു.