ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ തങ്ങളുടെ പ്രീമിയം മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ ശ്രേണിയിലേക്ക് പുതിയ മോഡലുകളായ വിവോ എസ്60, എസ്60ഇ എന്നിവ അവതരിപ്പിച്ചു. 7,200mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗുമാണ് ഈ സീരീസിന്റെ പ്രധാന ആകർഷണം. പ്രോസസറിലും ക്യാമറ സംവിധാനത്തിലും വ്യത്യാസങ്ങളുള്ള ഈ രണ്ട് ഫോണുകളും പ്രീമിയം മിഡ്-റേഞ്ച് വിഭാഗത്തിലാണ് എത്തുന്നത്. അതേസമയം, കൈകാര്യം ചെയ്യാൻ എളുപ്പമുള്ള കോംപാക്റ്റ് ഡിസൈനും കമ്പനി നിലനിർത്തിയിട്ടുണ്ട്.
7,200mAh ശേഷിയുള്ള ബാറ്ററിയാണ് വിവോ എസ്60 സീരീസിലെ ഏറ്റവും വലിയ പ്രത്യേകത. 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടെയാണ് ഈ ബാറ്ററി എത്തുന്നത്. ഇത്രയും വലിയ ബാറ്ററി ഉൾപ്പെടുത്തിയിട്ടും രണ്ട് ഫോണുകൾക്കും 7.92 മില്ലിമീറ്റർ കനവും ഏകദേശം 199 ഗ്രാം ഭാരവുമാണ് ഉള്ളത്. വിവോ എസ്60, എസ്60ഇ എന്നീ രണ്ട് മോഡലുകളിലും 1.5K റെസല്യൂഷനോടുകൂടിയ 6.59 ഇഞ്ച് ഫ്ലാറ്റ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 144Hz റിഫ്രഷ് റേറ്റുള്ള ഈ സ്ക്രീൻ മികച്ച ദൃശ്യാനുഭവം ഉറപ്പുനൽകുന്നു. മെറ്റൽ ഫ്രെയിമും ഗ്ലാസ് റിയർ പാനലും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പ്രീമിയം ലുക്കും ഫീലും ലഭിക്കും.
പ്രോസസറിന്റെ കാര്യത്തിലാണ് രണ്ട് മോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. വിവോ എസ്60ൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം എസ്60ഇ മീഡിയാടെക്കിന്റെ ഡൈമെൻസിറ്റി 7500 പ്രോസസറോടെയാണ് എത്തുന്നത്. ഫോട്ടോഗ്രഫിക്കായി ഇരുഫോണുകളിലും 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ഇത് മികച്ച അനുഭവം നൽകും. വിവോ എസ്60ൽ 50MP പ്രൈമറി ക്യാമറ, 8MP അൾട്രാ വൈഡ് ലെൻസ്, 3x ഓപ്റ്റിക്കൽ സൂമോടുകൂടിയ 50MP സോണി IMX882 പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണുള്ളത്. എസ്60ഇയിൽ 50MP പ്രൈമറി ക്യാമറയും 8MP അൾട്രാ-വൈഡ് ലെൻസും മാത്രമാണ് ലഭിക്കുന്നത്. ഇതുകൂടാതെ, 3D അൾട്രാസോണിക് ഫിംഗർപ്രിന്റ്
സ്കാനർ, സ്റ്റീരിയോ ഡ്യുവൽ സ്പീക്കറുകൾ, IP68, IP69 ഡസ്റ്റ്-വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുകൾ എന്നിവയും ഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഗു മെയ് കോംപോണന്റ് ’ എന്ന പുതിയ ഇന്ററാക്ടീവ് ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്