Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VoiceOfTheUnheard

Video

അ​ക്ഷ​ര​മ​റി​യി​ല്ല, പ​ക്ഷെ ഗൂ​ഗി​ൾ പ​റ​യും ച​രി​ത്രം; ഡ​ൽ​ഹി​യി​ൽ ത​രം​ഗ​മാ​യി മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ന്‍റെ വാ​ക്കു​ക​ൾ

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലെ സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഉ​യ​ർ​ന്നു​വ​ന്ന ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​മോ വി​ദ്യാ​ഭ്യാ​സ​മോ ഇ​ല്ലാ​ത്ത മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ എ​ന്ന ചേ​രി​നി​വാ​സി​യാ​യ കൈ​വ​ണ്ടി തൊ​ഴി​ലാ​ളി​യാ​ണ് ത​ന്‍റെ വ്യ​ത്യ​സ്ത​മാ​യ ചി​ന്ത​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യ​ത്.

സ്കൂ​ളി​ൽ പോ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ എ​ഴു​ത്തും വാ​യ​ന​യും വ​ശ​മി​ല്ലെ​ങ്കി​ലും, സ്മാ​ർ​ട്ട്‌​ഫോ​ണി​ലെ ഗൂ​ഗി​ൾ വോ​യ്‌​സ് സെ​ർ​ച്ച് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ച​രി​ത്ര​വും രാ​ഷ്ട്രീ​യ​വും സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളും കേ​ട്ട​റി​ഞ്ഞാ​ണ് ഇ​ർ​ഫാ​ൻ അ​റി​വ് സ​മ്പാ​ദി​ച്ച​ത്.

ഭ​ഗ​ത് സിം​ഗി​ന്‍റെ ആ​ശ​യ​ങ്ങ​ളും പ്ര​മു​ഖ ക​വി​ക​ളു​ടെ വ​രി​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ളെ സ്വാ​ധീ​നി​ച്ചു. തൊ​ഴി​ൽ മേ​ഖ​ല​യി​ൽ പാ​വ​പ്പെ​ട്ട​വ​ർ നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ളും ക​ടു​ത്ത വേ​ത​ന അ​സ​മ​ത്വ​വു​മാ​ണ് അ​ദ്ദേ​ഹം പ്ര​ധാ​ന​മാ​യും തു​റ​ന്നു​കാ​ട്ടി​യ​ത്.

രേ​ഖ​ക​ളി​ലെ മി​നി​മം വേ​ത​നം പോ​ലും ല​ഭി​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം പ​ണി​യെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണെ​ന്നും, അ​തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​വ​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ദി​വ​സ​വേ​ത​ന​ക്കാ​ർ പോ​ലും ജി​എ​സ്ടി അ​ട​യ്‌​ക്കേ​ണ്ടി വ​രു​ന്ന സാ​മ്പ​ത്തി​ക ഞെ​രു​ക്ക​വും, സ​ങ്കീ​ർ​ണ​മാ​യ പേ​പ്പ​ർ വ​ർ​ക്കു​ക​ൾ കാ​ര​ണം അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​ക​ളു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കാ​ത്ത​തും ഇ​ർ​ഫാ​ൻ തു​റ​ന്ന​ടി​ച്ചു.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം മാ​ന​സി​ക സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ക്കു​മ്പോ​ഴും, ഗാ​ന്ധി​യ​ൻ രീ​തി​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ മോ​ഹ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ഇ​ർ​ഫാ​ൻ, പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ദീ​ന​ശ​ബ്ദം ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up