പാവറട്ടി: തീർഥകേന്ദ്രം ശതോത്തര സുവർണ ജൂബിലി തിരുനാൾദിനങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി രൂപീകരിച്ച വോളന്റിയർ സേനയുടെ പ്രത്യേക യോഗം ചേർന്നു. തിരുനാൾദിനങ്ങളിൽ ദേവാലയത്തിലും പരിസരങ്ങളിലും പോലീസിന്റെ നിർദേശങ്ങളുമായി സഹകരിച്ച് 501 അംഗ വോളന്റിയർ സേന പ്രവർത്തിക്കും. ഭക്തജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും സേന നൽകും.
തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെന്പകശേരി അധ്യക്ഷത വഹിച്ചു. പാവറട്ടി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോ യോഗം ഉദ്ഘാടനം ചെയ്തു. വോളന്റിയർമാർക്ക് അദ്ദേഹം നിർദേശങ്ങൾ നൽകി. വോളന്റിയർ ക്യാപ്റ്റൻ ജിയോ ജോണ്, കൈക്കാരൻ ലിയോ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.