Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VoteCounting

നെ​ത​ന്യാ​ഹു വീ​ഴു​മോ?; വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്നു

ജ​റു​സ​ലേം: ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഒ​രു മു​ന്ന​ണി​ക്കും കേ​വ​ല​ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​ഖ്യ​വും മു​ൻ സൈ​നി​ക മേ​ധാ​വി ഗാ​ദി ഐ​സ​ൻ​കോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ സ​ഖ്യ​വും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം.

ഇ​സ്ര​യേ​ലി​ലെ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളാ​യ ചാ​ന​ൽ 12, കാ​ൻ 11, ചാ​ന​ൽ 13 എ​ന്നി​വ പു​റ​ത്തു​വി​ട്ട എ​ക്സി​റ്റ് പോ​ൾ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഐ​സ​ൻ​കോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന് 52 മു​ത​ൽ 53 വ​രെ സീ​റ്റു​ക​ൾ ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. നെ​ത​ന്യാ​ഹു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​ഖ്യ​ത്തി​ന് 50 സീ​റ്റു​ക​ൾ വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. അ​റ​ബ് പാ​ർ​ട്ടി​ക​ൾ​ക്ക് 17 മു​ത​ൽ 18 വ​രെ സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നും എ​ക്സി​റ്റ് പോ​ൾ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

120 അം​ഗ​ങ്ങ​ളു​ള്ള പാ​ർ​ല​മെ​ന്‍റി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ 61 പേ​രു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ൽ അ​ന്തി​മ ഫ​ല​വും വി​വി​ധ പാ​ർ​ട്ടി​ക​ൾ ത​മ്മി​ലു​ള്ള സ​ഖ്യ​നീ​ക്ക​ങ്ങ​ളും സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ 74 ശ​ത​മാ​നം പോ​ളി​ങ്ങാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2023 ഒ​ക്ടോ​ബ​ർ ഏ​ഴി​ലെ ഹ​മാ​സ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​സ്ര​യേ​ലി​ൽ ന​ട​ക്കു​ന്ന ആ​ദ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്.

Latest News

Corehub Up