Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VotresList

1.27 കോ​ടി ഹി​ന്ദു​ക്ക​ളെ വെ​ട്ടി​യെ​ന്ന് യോ​ഗി; ഗ്യാ​നേ​ഷി​നെ​തി​രേ സ​മ​ര​ത്തി​നു ക്ഷ​ണി​ച്ച് എ​സ്പി

ന്യൂ​ഡ​ൽ​ഹി: തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ(​എ​സ്ഐ​ആ​ർ)​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 1.27 കോ​ടി ഹി​ന്ദു​ക്ക​ളെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്നു വെ​ട്ടി​യെ​ന്ന മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ആ​രോ​പ​ണം പ്ര​തി​പ​ക്ഷ​ത്തി​നു പി​ടി​വ​ള്ളി​യാ​കു​ന്നു.

മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രേ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ എ​സ്ഐ​ആ​റി​നെ​തി​രേ​യും ഇ​ന്ത്യ സ​ഖ്യം സ​മ​ര​ത്തി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് സ​മാ​ന സ്വ​ഭാ​വ​മു​ള്ള ഒ​രു ആ​രോ​പ​ണം ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി ത​ന്നെ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല കാ​ര്യ​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ​മാ​യി​ട്ടാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും വോ​ട്ട​ർ​മാ​രെ കൂ​ട്ട​ത്തോ​ടെ വെ​ട്ടി നീ​ക്കു​ക​യാ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യും ഇ​ന്ത്യ സ​ഖ്യ​വും തു​ട​ർ​ച്ച​യാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​തി​നു പി​ൻ​ബ​ല​മേ​കു​ന്ന ആ​ക്ഷേ​പ​മാ​ണ് ഇ​പ്പോ​ൾ യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പ്ര​സ്താ​വ​ന വ​ഴി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഹി​ന്ദു​ക്ക​ളു​ടെ വോ​ട്ട് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രേ ക​മ്മീ​ഷ​ന് അ​പ്പീ​ൽ കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും യോ​ഗി പ​റ​ഞ്ഞു. മു​സ്‌​ലിം വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1.65 ശ​ത​മാ​നം ഉ​യ​ർ​ന്നെ​ന്ന പ​രാ​തി​യും യോ​ഗി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

പ​രാ​തി ഏ​ഴു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് യു​പി​യി​ൽ എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ​ത്. ഏ​ഴു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ യോ​ഗി​യു​ടെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 10നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, എ​സ്ഐ​ആ​ർ സു​താ​ര്യ​മ​ല്ലെ​ന്ന് യോ​ഗി​ക്ക് അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ൽ ഗ്യാ​നേ​ഷ്കു​മാ​റി​നെ പു​റ​ത്താ​ക്കാ​നു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​മേ​യ​ത്തെ എ​ന്തു​കൊ​ണ്ട് അ​ദ്ദേ​ഹം പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നു സ​മാ​ജ് വാ​ദി പാ​ർ​ട്ടി ചോ​ദി​ച്ചു. ഗ്യാ​നേ​ഷ്കു​മാ​റി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ എ​സ്പി യോ​ഗി​യെ ക്ഷ​ണി​ച്ചു.

ഇ​തി​നി​ടെ, വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക ന​വം​ബ​ർ 17ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ശേ​ഷം എ​സ്ഐ​ആ​ർ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് യു​പി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഒാ​ഫീ​സ​ർ ന​വ്ദീ​പ് റി​ൻ​വ.

ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ണം

ഒ​രു ന്യൂ​സ്ചാ​ന​ലി​ന്‍റെ സം​വാ​ദ​പ​രി​പാ​ടി​യി​ലാ​ണ് ആ​രോ​പ​ണ​വു​മാ​യി യോ​ഗി രം​ഗ​ത്തു​വ​ന്ന​ത്. അ​തേ​സ​മ​യം, എ​സ്ഐ​ആ​റി​നെ​തി​രേ പ്ര​തി​പ​ക്ഷം വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും യോ​ഗി കു​റ്റ​പ്പെ​ടു​ത്തി. യു​പി​യി​ൽ എ​സ്ഐ​ആ​ർ റ​ദ്ദാ​ക്കാ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് ആ​വ​ശ്യ​പ്പെ​ടു​മോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

ആ​ധാ​റി​നെ വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ൽ ബി​ജെ​പി​യു​ടെ ക​ള്ള​വോ​ട്ടി​നു ത​ട​യി​ടാ​നാ​കു​മെ​ന്നു അ​ഖി​ലേ​ഷ് തി​രി​ച്ച​ടി​ച്ചു. എ​സ്ഐ​ആ​റി​നു മു​ന്പ് 15.44 കോ​ടി വോ​ട്ട​ർ​മാ​രു​ണ്ടാ​യി​രു​ന്ന യു​പി​യി​ൽ ന​ട​പ്പാ​ക്കി​യ ശേ​ഷം 13.99 കോ​ടി​യാ​യി കു​റ​ഞ്ഞു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി പൊ​തു​വോ​ട്ട​ർ പ​ട്ടി​ക ഒ​ത്തു​നോ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഒാ​ഫീ​സ​ർ ഉ​ദ്യോ​ഗ​സ്ഥ​രോ​ടു ക​ഴി​ഞ്ഞ ആ​ഴ്ച നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Latest News

Corehub Up