Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vozinha

വൊ​സീ​ഞ്ഞ, കേ​പ് വെ​ര്‍​ദെ സ​ല്യൂ​ട്ട്..! ദെ

അ​ര്‍​ജ​ന്‍റീ​ന​യെ വി​റ​പ്പി​ച്ച കേ​പ് വെ​ര്‍​ദെ​യാ​ണ് 2026 ലോ​ക​ക​പ്പി​ലെ യ​ഥാ​ര്‍​ഥ ജേ​താ​ക്ക​ള്‍. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യെ മാ​ത്ര​മ​ല്ല, ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ സ്‌​പെ​യി​നി​നെ​യും ഉ​റു​ഗ്വെ​യെ​യു​മെ​ല്ലാം കേ​പ് വെ​ര്‍​ദെ ഞെ​ട്ടി​ച്ചു. 2026 ലോ​ക​ക​പ്പി​ലെ യ​ഥാ​ര്‍​ഥ ഞെ​ട്ടി​ക്ക​ല്‍ ടീം.

5.25 ​ല​ക്ഷം ആ​ളു​ക​ള്‍ മാ​ത്ര​മു​ള്ള ഈ ​ആ​ഫ്രി​ക്ക​ന്‍ രാ​ജ്യം, ആ​ദ്യ​മാ​യാ​ണ് ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ എ​ത്തു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. അ​ര​ങ്ങേ​റ്റ ലോ​ക​ക​പ്പി​ല്‍​ത്ത​ന്നെ ത​ങ്ങ​ളു​ടേ​താ​യ കൈ​യൊ​പ്പ് പ​തി​പ്പി​ച്ച​ശേ​ഷം ത​ല​യു​യ​ര്‍​ത്തി​യു​ള്ള മ​ട​ക്കം. ല​യ​ണ​ല്‍ മെ​സി​യും സം​ഘ​വും അ​ണി​നി​ര​ന്ന നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രെ, അ​ധി​ക സ​മ​യ​ത്തേ​ക്കു വ​ലി​ച്ചി​ഴ​ച്ച​താ​ണ് കേ​പ് വെ​ര്‍​ദെ​യു​ടെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം. അ​തി​ല്‍ ശ്ര​ദ്ധേ​യം മ​ത്സ​ര​ത്തി​ല്‍ എ​ട്ട് സേ​വു​ക​ള്‍ ന​ട​ത്തി​യ 40കാ​ര​ന്‍ ഗോ​ള്‍​കീ​പ്പ​ര്‍ വൊ​സീ​ഞ്ഞ​യും.

40ലും ​വൊ​സീ​ഞ്ഞ​യു​ടെ വ​ഴ​ക്ക​വും വേ​ഗ​വും ക​ണ​ക്കു​കൂ​ട്ട​ലും അ​പാ​രം​ത​ന്നെ. 40കാ​ര​നാ​ണോ ഗോ​ള്‍​വ​ല​യ്ക്കു മു​ന്നി​ല്‍ ഈ ​പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന​തെ​ന്നു ലോ​കം അ​തി​ശ​യി​ച്ച ദി​ന​ങ്ങ​ള്‍...

കേ​പ് വെ​ര്‍​ദെ​യെ റൗ​ണ്ട് ഓ​ഫ് 32ല്‍ 3-2​നു കീ​ഴ​ട​ക്കി​യ അ​ര്‍​ജ​ന്‍റീ​ന, പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ മ​റ്റൊ​രു ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ത്തെ നേ​രി​ടും. മു​ഹ​മ്മ​ദ് സ​ല​യു​ടെ ഈ​ജി​പ്തി​നെ. ഏ​ഴ്ന് ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.30നാ​ണ് അ​ര്‍​ജ​ന്‍റീ​ന x ഈ​ജി​പ്ത് പ്രീ​ക്വാ​ര്‍​ട്ട​ർ പോരാട്ടം.

മെ​സി x വൊ​സീ​ഞ്ഞ

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ സ്‌​പെ​യി​നി​നെ ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​ടി​ച്ചു​കെ​ട്ടി​യ​തോ​ടെ​യാ​ണ് കേ​പ് വെ​ര്‍​ദെ​യും ഗോ​ളി വൊ​സീ​ഞ്ഞ​യും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. അ​തോ​ടെ വൊ​സീ​ഞ്ഞ​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ ഫോ​ള​വേ​ഴ്‌​സി​ന്‍റെ എ​ണ്ണം കു​ത്ത​നെ ഉ​യ​ര്‍​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ​യ്ക്കു ക​ളി​കാ​ണാ​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു വ​രാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന വാ​ര്‍​ത്ത​കൂ​ടി പു​റ​ത്തു​വ​ന്ന​തോ​ടെ സ​ഹാ​യ​ഹ​സ്ത​ങ്ങ​ള്‍ നീണ്ടു.

എ​ന്നാ​ല്‍, റൗ​ണ്ട് ഓ​ഫ് 32ല്‍ ​അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ വൊ​സീ​ഞ്ഞ​യ്ക്കാ​ണു ജ​യ​മെ​ന്നു പ​റ​യാം. 120 മി​നി​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ മെ​സി ആ​റു ത​വ​ണ ടാ​ര്‍​ഗ​റ്റ് ഷോ​ട്ട് എ​ടു​ത്തു. ര​ണ്ട് ഫ്രീ​കി​ക്ക് അ​ട​ക്ക​മാ​ണി​ത്. എ​ന്നാ​ല്‍, ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് മെ​സി​ക്കു വൊ​സീ​ഞ്ഞ​യെ കീ​ഴ​ട​ക്കി പ​ന്ത് വ​ല​യി​ലാ​ക്കാ​ന്‍ സാ​ധി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ എ​ട്ട് സേ​വു​ക​ള്‍ വൊ​സീ​ഞ്ഞ ന​ട​ത്തി. അ​തി​ല്‍ അ​ഞ്ചും മെ​സി​ക്ക് എ​തി​രേ​യാ​യി​രു​ന്നു. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ മെ​സി​യു​ടെ 30-ാം മ​ത്സ​ര​മാ​യി​രു​ന്നു റൗ​ണ്ട് ഓ​ഫ് 32ല്‍ ​കേ​പ് വെ​ര്‍​ദെ​യ്ക്ക് എ​തി​രാ​യ​ത്.

സ്‌​പെ​യി​നി​ന് എ​തി​രാ​യ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഏ​ഴ് സേ​വ് വൊ​സീ​ഞ്ഞ ന​ട​ത്തി. 2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ ആ​കെ 18 സേ​വു​ക​ള്‍ ന​ട​ത്തി​യാ​ണ് വൊ​സീ​ഞ്ഞ എ​ന്ന 40കാ​ര​ന്‍ ക​ളം​വി​ട്ട​ത്. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക് അ​നു​സ​രി​ച്ച് പ​രാ​ഗ്വെ​യു​ടെ ഒ​ര്‍​ലാ​ന്‍​ഡൊ ഗി​ല്ലും (24), കു​റ​സാ​വൊ​യു​ടെ എ​ലോ​യ് റൂ​മും (21) മാ​ത്ര​മാ​ണ് വൊ​സീ​ഞ്ഞ​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സേ​വ് ന​ട​ത്തി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം.

എ​ട്ട് സേ​വു​ക​ള്‍

ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് എ​തി​രാ​യ റൗ​ണ്ട് ഓ​ഫ് 32ല്‍ ​കേ​പ് വെ​ര്‍​ദെ​യു​ടെ ഗോ​ള്‍ കീ​പ്പ​ര്‍ വൊ​സീ​ഞ്ഞ എ​ട്ട് സേ​വു​ക​ള്‍ ന​ട​ത്തി.

ഫി​ഫ ലോ​ക​ക​പ്പ് നോ​ക്കൗ​ട്ട് ച​രി​ത്ര​ത്തി​ല്‍ ഒ​രു ആ​ഫ്രി​ക്ക​ന്‍ താ​രം ഒ​രു മ​ത്സ​ര​ത്തി​ല്‍ ന​ട​ത്തു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന സേ​വാ​ണി​ത്. 2014ല്‍ ​ജ​ര്‍​മ​നി​ക്ക് എ​തി​രേ അ​ള്‍​ജീ​രി​യ​യു​ടെ റൈ​സ് എം​ബോ​ര്‍​ഹി ന​ട​ത്തി​യ അ​ഞ്ച് സേ​വാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ്.

Latest News

Corehub Up