ചെറുതോണി: കഞ്ഞിക്കുഴി വില്ലേജിനെ ഇഎസ്എ പരിധിയിൽനിന്ന് പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി-വ്യവസായി ഏകോപനസമിതി കഞ്ഞിക്കുഴി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പ് ശേഖരണം നടത്തി.
കരട് വിജ്ഞാപനത്തിൽ കഞ്ഞിക്കുഴി വില്ലേജ് ഇഎസ്എ പരിധിയിലാണ്. പൊതു ജനങ്ങളിൽനിന്നു ശേഖരിച്ച ഒപ്പുകൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചു കൊടുക്കും. ഒപ്പുശേഖരണത്തിന് കെവിവിഇഎസ് കഞ്ഞിക്കുഴി യൂണിറ്റ് പ്രസിഡന്റ് സിബി ആറക്കാട്ട് നേതൃത്വം നൽകി.