Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wagamon

ഗ​വി​യി​ലും സൂ​ര്യ​നെ​ല്ലി​യി​ലും വ​ർ​ക്കേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി സ​ർ​ക്കാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ വ​​​ർ​​​ക്കേ​​​ഷ​​​ൻ ആ​​​ശ​​​യം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.ഡി. സ​​​തീ​​​ശ​​​ൻ.

വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ച്ചു ജോ​​​ലി ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന വ​​​ർ​​​ക്കേ​​​ഷ​​​ൻ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഗ​​​വി​​​യി​​​ലും സൂ​​​ര്യ​​​നെ​​​ല്ലി​​​യി​​​ലും ഒ​​​രു​​​ക്കു​​​ന്ന ‘SHOLA’(Seek-Hike-Observe-Lodge-Absorb) ബ്രാ​​​ൻ​​​ഡി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. ഇ​​​തു​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ള വ​​​ന​​​വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പു​​​തി​​​യ​​​താ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​ഞ്ച് പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മാ​​​സ്‌​​​കോട്ട് ഹോ​​​ട്ട​​​ലി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു.

കേ​​​ര​​​ള വ​​​ന​​​വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ തോ​​​ട്ട​​​ങ്ങ​​​ളി​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന തേ​​​യി​​​ല​​​യും കാ​​​പ്പി​​​യും വി​​​പ​​​ണ​​​നം ചെ​​​യ്യു​​​ന്ന ‘ആ​​​ത്മ’ എ​​​ന്ന ബ്രാ​​​ൻ​​​ഡി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു.

ആ​​​ത്മ തേ​​​യി​​​ല-​​​കാ​​​പ്പി ബ്രാ​​​ൻ​​​ഡി​​​ന്‍റെ ആ​​​ദ്യ വി​​​ല്പ​​​ന മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ൺ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് കൈ​​​മാ​​​റി നി​​​ർ​​​വ​​​ഹി​​​ച്ചു. വാ​​​ഗ​​​മ​​​ണ്ണി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്രീ​​​മി​​​യം പോ​​​ഡ് സ്റ്റേ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​വൃ​​​ത്തി ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു.

നാ​​​ല് പോ​​​ഡു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം ഡി​​​സം​​​ബ​​​റി​​​ൽ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും. ത​​​വ​​​ണ വ്യ​​​വ​​​സ്ഥ​​​യി​​​ൽ വി​​​നോ​​​ദ​​​യാ​​​ത്ര​​​ക​​​ൾ സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന ‘ട്രാ​​​വ​​​ൽ ടു​​​ഡേ പേ ​​​ടു​​​മോ​​​റോ’ പ​​​ദ്ധ​​​തി, പ്ര​​​കൃ​​​തി വ്യാ​​​ഖ്യാ​​​ന​​​ത്തി​​​ന്‍റെ നി​​​ല​​​വാ​​​രം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ക്കോ ഗൈ​​​ഡ് പ​​​രി​​​ശീ​​​ല​​​നം തു​​​ട​​​ങ്ങി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കും ഇ​​​ന്ന് തു​​​ട​​​ക്കംകു​​​റി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ജൈ​​​വ​​​വൈ​​​വി​​​ധ്യം ലോ​​​കോ​​​ത്ത​​​ര​​​മാ​​​ണെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വ് മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത അ​​​നു​​​ഭ​​​വം വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​ൻ വ​​​നം വ​​​കു​​​പ്പി​​​ന്‍റെ പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്ക് ക​​​ഴി​​​യും. ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യ്ക്ക് കോ​​​ട്ടം വ​​​രു​​​ത്താ​​​തെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​വും വി​​​ക​​​സ​​​ന​​​വും ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

ഇ​​​ക്കോ​​​ടൂ​​​റി​​​സം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന താ​​​ത്കാ​​​ലി​​​ക സം​​​വി​​​ധാ​​​ന​​​മാ​​​യ പോ​​​ഡു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് ഏ​​​റെ അ​​​നു​​​കൂ​​​ല​​​മാ​​​ണ്. മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന ഉ​​​റ​​​പ്പാ​​​ക്കി കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ർ​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി ന​​​മു​​​ക്ക് വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വ​​​ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യ വ​​​നം ​മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ൺ പ​​​റ​​​ഞ്ഞു. കേ​​​ര​​​ള വ​​​ന​​​വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ച​​​ന്ദ​​​ന​​​മ​​​ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള ച​​​ന്ദ​​​നം ‘ക​​​ള​​​ഭം’ എ​​​ന്ന ബ്രാ​​​ൻ​​​ഡാ​​​യി പു​​​റ​​​ത്തി​​​റ​​​ക്കും.

വ​​​നാ​​​തി​​​ർ​​​ത്തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ൻ വ​​​ർ​​​ധ​​​ന​​​യാ​​​ണ്. ഈ ​​​സാ​​​ധ്യ​​​ത ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നും അ​​​തി​​​നെ സു​​​സ്ഥി​​​ര​​​മാ​​​യ സാ​​​മൂ​​​ഹി​​​ക-​​​സാ​​​മ്പ​​​ത്തി​​​ക പു​​​രോ​​​ഗ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന ‘പ്രീ​​​മി​​​യം ബ​​​യോ​​​ഡൈ​​​വേ​​​ഴ്‌​​​സി​​​റ്റി എ​​​ക്‌​​​സ്പീ​​​രി​​​യ​​​ൻ​​​സ്’ എ​​​ന്ന ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up