Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waiver Of Pariah

Ernakulam

പ​രി​യ​ത്തു​കാ​വ് ഒ​ഴി​പ്പി​ക്ക​ൽ: മു​ന്‍​സി​ഫ് കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി മ​ര​വി​പ്പി​ച്ചു

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ലം മ​ല​യി​ടം​തു​രു​ത്ത് പ​രി​യ​ത്ത് ഉ​ന്ന​തി​യി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്ന മു​ന്‍​സി​ഫ് കോ​ട​തി ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച് ഹൈ​ക്കോ​ട​തി. പെ​രു​മ്പാ​വൂ​ര്‍ മു​ന്‍​സി​ഫ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​ത് ജ​സ്റ്റീ​സ് ടി.​ആ​ര്‍. ര​വി ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ത​ട​ഞ്ഞു.

ഉ​ന്ന​തി​യി​ലെ ഏ​ഴു പ​ട്ടി​ക വി​ഭാ​ഗ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും ഒ​രു വ​ര്‍​ഷ​ത്തി​ന​കം ഇ​വ​ര്‍​ക്ക് സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ വീ​ടു​വ​ച്ച് ന​ല്‍​കാ​നും സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് ത​യാ​റാ​ക്കി​യ ക​രാ​ര്‍ കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ഈ ​ഉ​ത്ത​ര​വ്.

പ​രി​യ​ത്തു​കാ​വി​ലെ സ്വ​കാ​ര്യ​ഭൂ​മി​യി​ല്‍ കാ​ല​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന ഏ​ഴു പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​രം കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ നേ​രി​ട്ട​ത്. ഇ​ത് ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​പ​ടി​ക​ള്‍​ക്ക് സാ​വ​കാ​ശം തേ​ടി എ​റ​ണാ​കു​ളം റൂ​റ​ല്‍ എ​സ്പി​യും എ​സ്എ​ച്ച്ഒ​യും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
ക​രാ​റി​ല്‍ ലം​ഘ​ന​മു​ണ്ടാ​യാ​ല്‍ സ്ഥ​ല​മു​ട​മ​ക​ള്‍​ക്ക് വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശ​ത്തോ​ടെ, ഒ​ത്തു​തീ​ര്‍​പ്പ് വ്യ​വ​സ്ഥ​ക​ള്‍ അം​ഗീ​ക​രി​ച്ച കോ​ട​തി ഹ​ര്‍​ജി​യി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചു.

Latest News

Corehub Up