Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WalkandTalk

Middle East and Gulf

നടത്തവും സൗഹൃദസംഭാഷണവും സംഗമിച്ചപ്പോള്‍; കെബിഎഫ് വെല്‍നസ് ക്ലബിന്‍റെ 'വാക്ക് ആന്‍ഡ് ടോക്ക്' ശ്രദ്ധേയമായി

ദോ​ഹ: ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വും സൗ​ഹൃ​ദ​വും ഒ​രു​മി​പ്പി​ച്ച് ഖ​ത്ത​റി​ലെ മ​ല​യാ​ളി ബി​സി​ന​സ് സ​മൂ​ഹ​ത്തി​ന് വേ​റി​ട്ട അ​നു​ഭ​വം സ​മ്മാ​നി​ച്ച് കേ​ര​ള ബി​സി​ന​സ് ഫോ​റം (കെ​ബി​എ​ഫ്) വെ​ല്‍​ന​സ് ക്ല​ബി​ന്‍റെ 'വാ​ക്ക് ആ​ന്‍​ഡ് ടോ​ക്ക്'.

റെ​ഡ് കാ​ര്‍​പ​റ്റ് ട്രേ​ഡിം​ഗ് ആ​ന്‍​ഡ് കോ​ണ്‍​ട്രാ​ക്ടിം​ഗു​മാ​യി സ​ഹ​ക​രി​ച്ച് ആ​സ്പ​യ​ര്‍ പാ​ര്‍​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ​ങ്കാ​ളി​ക​ള്‍​ക്ക് ശാ​രീ​രി​ക ഉ​ന്മേ​ഷ​ത്തി​നൊ​പ്പം മാ​ന​സി​ക​മാ​യ ഉ​ല്ലാ​സ​വും പ​ര​സ്പ​ര സൗ​ഹൃ​ദം പു​തു​ക്കാ​നു​ള്ള അ​വ​സ​ര​വും ന​ല്‍​കി.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 5.30ന് ​പ​ച്ച​പ്പും പ്ര​കൃ​തി​ഭം​ഗി​യും നി​റ​ഞ്ഞ ആ​സ്പ​യ​ര്‍ പാ​ര്‍​ക്കി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക്ക് കെ​ബി​എ​ഫ് പ്ര​സി​ഡ​ന്റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ പു​തു​ക്കു​ടി​യും നേ​തൃ​ത്വം ന​ല്‍​കി.

തി​ര​ക്കേ​റി​യ ബി​സി​ന​സ് ജീ​വി​ത​ത്തി​നി​ട​യി​ല്‍ ആ​രോ​ഗ്യ​ത്തി​നും വ്യ​ക്തി​ബ​ന്ധ​ങ്ങ​ള്‍​ക്കും സ​മ​യം ക​ണ്ടെ​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഓ​ര്‍​മി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഈ ​കൂ​ട്ടാ​യ്മ. ന​ട​ത്ത​ത്തി​നൊ​പ്പം സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ങ്ങ​ള്‍​ക്കും അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വയ്​ക്കു​ന്ന​തി​നും വേ​ദി​യൊ​രു​ക്കി​യ പ​രി​പാ​ടി പ​തി​വ് കൂ​ടി​ച്ചേ​ര​ലു​ക​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി.

പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ന​ട​ക്കു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ന് ഉ​ന്മേ​ഷം ല​ഭി​ക്കു​ന്ന​തി​നൊ​പ്പം മ​ന​സ്സി​ന് ആ​ശ്വാ​സ​വും കൂ​ട്ടാ​യ്മ​യി​ലൂ​ടെ സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ക​രു​ത്തും ല​ഭി​ച്ചു. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വാം​അ​പ്പും വി​വി​ധ വ്യാ​യാ​മ​മു​റ​ക​ളും ശാ​രീ​രി​ക​ക്ഷ​മ​ത​യു​ടെ പ്രാ​ധാ​ന്യം പ​ങ്കാ​ളി​ക​ളെ ഓ​ര്‍​മി​പ്പി​ച്ചു.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി നി​ല​നി​ര്‍​ത്താ​ന്‍ സ്ഥി​ര​മാ​യ വ്യാ​യാ​മ​വും ചി​ട്ട​യാ​യ ശീ​ല​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണെ​ന്ന സ​ന്ദേ​ശ​വും പ​രി​പാ​ടി പ​ക​ര്‍​ന്നു.

ആ​രോ​ഗ്യ​ബോ​ധം വ​ള​ര്‍​ത്തു​ന്ന​തി​നൊ​പ്പം അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ലെ സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച 'വാ​ക്ക് ആ​ന്‍​ഡ് ടോ​ക്ക്' പ​ങ്കെ​ടു​ത്ത​വ​രു​ടെ സ​ജീ​വ സ​ഹ​ക​ര​ണ​ത്താ​ല്‍ ശ്ര​ദ്ധേ​യ​മാ​യി.

പ​രി​പാ​ടി​യു​ടെ തു​ട​ര്‍​ച്ച ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വെ​ല്‍​ന​സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും രാ​വി​ലെ 'വാ​ക്ക് ആ​ന്‍​ഡ് ടോ​ക്ക്' സം​ഘ​ടി​പ്പി​ക്കാ​ന്‍ ധാ​ര​ണ​യാ​യ​ത് കൂ​ട്ടാ​യ്മ​യു​ടെ പ്ര​ധാ​ന നേ​ട്ട​മാ​യി.

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തെ ഒ​രു ദി​ന​ച​ര്യ​യാ​ക്കി മാ​റ്റാ​നും അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യ ബ​ന്ധ​ങ്ങ​ള്‍ വ​ള​ര്‍​ത്താ​നും ഈ ​സം​രം​ഭം സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

വ്യാ​യാ​മം, സൗ​ഹൃ​ദം, കൂ​ട്ടാ​യ്മ  ഈ ​മൂ​ന്ന് ഘ​ട​ക​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ച്ച 'വാ​ക്ക് ആ​ന്‍​ഡ് ടോ​ക്ക്' ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ലേ​ക്കു​ള്ള കെ​ബി​എ​ഫ് വെ​ല്‍​ന​സ് ക്ല​ബി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വ​യ്പാ​യി.

Latest News

Corehub Up