Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WallCollapse

ഫാ​ക്ട​റി​യി​ൽ മ​തി​ലി​ടി​ഞ്ഞു​വീ​ണ് മൂ​ന്ന് പേർ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ൽ റ​ബ​ർ നി​ർ​മാ​ണ ശാ​ല​യി​ൽ മ​തി​ലി​ടി​ഞ്ഞു​വീ​ണ് മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. കേ​ശ​വ് ഗു​ങ്കു​ന (55), ര​ഞ്ജ​ന കോ​മ്പ് (35), മീ​റ ഗാ​വ്ലി (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പാ​ളി പൊ​ശേ​രി​യി​ലെ റ​ബ​ർ ഫാ​ക്ട​റി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫാ​ക്ട​റി​ക്കു​ള്ളി​ലെ ഒ​രു ഭി​ത്തി ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കേ​ശ​വ്, ര​ഞ്ജ​ന, മീ​റ എ​ന്നി​വ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​യി.

ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ പു​റ​ത്തെ​ടു​ത്ത് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up