Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wamiqa Gabbi

കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത് പ​ഴ​യൊ​രു ഫോ​ൺ, അ​ത് ക​ണ്ട് വാ​മി​ഖ വാ​ങ്ങി​ത്ത​ന്ന​ത് ഐ​ഫോ​ൺ 17 പ്രോ ​മാ​ക്സ്: ഡി​സി ന​ട​ൻ ജ​വ​ഹ​ർ  

ന​ടി വാ​മി​ക ഖ​ബ്ബി ന​ൽ​കി​യ വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ത്തെ​ക്കു​റി​ച്ച് വാ​ചാ​ല​നാ​യി ത​മി​ഴ് ന​ട​ൻ ജ​വ​ഹ​ർ ശ​ക്തി. സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജ് ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ ഡി​സി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു ഇ​വ​ർ പ​രി​ച​യ​പ്പെ​ട്ട​ത്.

സാ​ധാ​ര​ണ​യാ​യി മു​ൻ​നി​ര നാ​യി​ക​മാ​ർ ചെ​റി​യ ആ​ർ​ട്ടി​സ്റ്റു​ക​ളെ ക​ണ്ടാ​ൽ ചി​രി​ക്കാ​ൻ പോ​ലും കൂ​ട്ടാ​ക്കാ​റി​ല്ലെ​ന്നും എ​ന്നാ​ൽ വാ​മി​ക അ​തി​ൽ നി​ന്നൊ​ക്കെ തീ​ർ​ത്തും വ്യ​ത്യ​സ്ത​യാ​ണെ​ന്നും ജ​വ​ഹ​ർ പ​റ​യു​ന്നു.

ദ് ​ന്യൂ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം.

‘‘പൊ​തു​വേ വ​ലി​യ ഹീ​റോ​യി​ൻ​സ് ഒ​ന്നും ന​മ്മ​ളെ​പ്പോ​ലെ​യു​ള്ള ചെ​റി​യ ക്യാ​ര​ക്ട​ർ ആ​ർ​ട്ടി​സ്റ്റു​ക​ളെ ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ ചി​രി​ക്കു​ക പോ​ലും ചെ​യ്യാ​റി​ല്ല. അ​തി​ൽ അ​വ​രെ കു​റ്റം പ​റ​യാ​ൻ ക​ഴി​യി​ല്ല, ചി​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല താ​നും. അ​ഞ്ചാ​റു ദി​വ​സം കൂ​ടെ​യൊ​ന്ന് അ​ഭി​ന​യി​ച്ച്, വ​ഴി​യി​ൽ വെ​ച്ച് ക​ണ്ടാ​ൽ ന​മ്മ​ളൊ​ന്ന് ചി​രി​ച്ചാ​ൽ പോ​ലും മൈ​ൻ​ഡ് ചെ​യ്യാ​തെ ക​ട​ന്നു​പോ​കു​ന്ന​വ​രാ​ണ് പ​ല​രും. എ​ന്നാ​ൽ വാ​മി​ക ഇ​തി​ൽ നി​ന്നൊ​ക്കെ വ​ള​രെ വ്യ​ത്യ​സ്ത​യാ​ണ്.

തു​ട​ക്കം മു​ത​ലേ ന​മ്മ​ളെ കാ​ണു​മ്പോ​ൾ ത​ന്നെ അ​ങ്ങോ​ട്ട് വ​ന്ന് വി​ശേ​ഷ​ങ്ങ​ളൊ​ക്കെ ചോ​ദി​ക്കും. 'സു​ഖ​മാ​ണോ?' എ​ന്ന് എ​ന്നും ഒ​രു ചി​രി​ച്ച മു​ഖ​ത്തോ​ടെ ദി​വ​സ​വും ചോ​ദി​ക്കു​മാ​യി​രു​ന്നു.

അ​ത് മാ​ത്ര​മ​ല്ല, അ​പ്പോ​ൾ എ​ന്‍റെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് വ​ള​രെ പ​ഴ​യൊ​രു സാം​സം​ഗ് ഫോ​ണാ​യി​രു​ന്നു. ചി​ത്രീ​ക​ര​ണം അ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ൾ എ​ന്നെ അ​ടു​ത്തേ​ക്ക് വി​ളി​ച്ചി​ട്ട് വാ​മി​ഖ എ​നി​ക്കൊ​രു ഐ​ഫോ​ൺ പ്രോ ​മാ​ക്സ് ഗി​ഫ്റ്റാ​യി ത​ന്നു.’’ ജ​വ​ഹ​ർ ശ​ക്തി പ​റ​യു​ന്നു.

Latest News

Corehub Up