Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ward Councilor

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വി​​​ജ​​​യം: സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കായി വി​നോ​ദയാ​ത്ര സം​ഘ​ടി​പ്പി​ച്ച് വാ​ർ​ഡ് കൗ​ൺ​സി​ല​ർ

കോ​​​ഴി​​​ക്കോ​​​ട്: ത​​​ദ്ദേ​​​ശ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വി​​​ജ​​​യം നേ​​​ടി​​​യ​​​തി​​​ന് സ​​​ഹപ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു വി​​​നോ​​​ദ​​​യാ​​​ത്ര ഒ​​​രു​​​ക്കി വാ​​​ർ​​​ഡ് കൗ​​​ൺ​​​സി​​​ല​​​ർ.

കോ​​​ഴി​​​ക്കോ​​​ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എ​​​ട്ടാം വാ​​​ര്‍​ഡ് (മ​​​ലാ​​​പ്പ​​​റ​​​മ്പ്) കൗ​​​ൺ​​​സി​​​ല​​​ർ കെ.​​​സി. ശോ​​​ഭി​​​ത​​​യാ​​​ണ് ത​​​നി​​​ക്കൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​ർ​​​ക്ക് വ​​​യ​​​നാ​​​ട്ടി​​​ലെ റി​​​സോ​​​ർ​​​ട്ടി​​​ലേ​​​ക്കു വി​​​നോ​​​ദ​​​യാ​​​ത്ര ഒ​​​രു​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 2.30ന് ​​​കാ​​​ര​​​പ്പ​​​റ​​​മ്പ് ഹോ​​​മി​​​യോ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​നു​​മു​​​ന്നി​​​ൽ നി​​​ന്നാ​​​ണ് യാ​​​ത്ര ആരംഭിക്കു​​​ന്ന​​​ത്. എം.​​​കെ. രാ​​​ഘ​​​വ​​​ൻ എം​​പി യാ​​​ത്ര ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. മാ​​​ന​​​ന്ത​​​വാ​​​ടി കൊ​​​യി​​​ലേ​​​രി 30 ഏ​​​ക്ക​​​ർ ഫാം ​​​ഹൗ​​​സി​​​ലേ​​​ക്കാ​​​ണു യാ​​​ത്ര. 28ന് ​​​യാ​​​ത്ര അ​​​വ​​​സാ​​​നി​​​ക്കും.​ വി​​​നോ​​​ദയാ​​​ത്ര​​​യു​​​ടെ സം​​​ഘാ​​​ട​​​ക​​​രാ​​​യ യു​​​ഡി​​​എ​​​ഫ് എട്ടാം വാ​​​ർ​​​ഡ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ള​​​ട​​​ക്കം 60 പേ​​​രു​​​മാ​​​യി ടൂ​​​റി​​​സ്റ്റ് ബ​​​സി​​​ലാ​​​ണ് യാ​​​ത്ര.

രാ​​​വും പ​​​ക​​​ലും പൊ​​​രി വെ​​​യി​​​ലി​​​ലും വോ​​​ട്ട് അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യു​​​മാ​​​യി ഒ​​​പ്പം ചേ​​​ർ​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​രു ഉ​​​ല്ലാ​​​സ​​​യാ​​​ത്ര വേ​​​ണ​​​മെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഒ​​​രാ​​​ഴ്ച പി​​​ന്നി​​​ട്ട​​​പ്പോ​​​ൾ ശോ​​​ഭി​​​ത ആ​​​ഗ്ര​​​ഹം പ​​​ങ്കുവ​​​ച്ചി​​​രു​​​ന്നു.​ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ നാ​​​ലാം ത​​​വ​​​ണ​​​യാ​​​ണ് ശോ​​​ഭി​​​ത വി​​​ജ​​​യി​​​ച്ച​​ത്.

Latest News

Corehub Up