കോൽക്കത്ത: കോൽക്കത്തായിൽ നിർമാണത്തിലിരുന്ന വെയർഹൗസിന്റെ മേൽക്കൂര തകർന്നു വീണു. നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
നിർമ്മാണത്തിലിരിക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. അപകട സമയത്ത് നിരവധി തൊഴിലാളികൾ വെയർഹൗസിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.
നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ ആറ് പേരെ രക്ഷപ്പെടുത്തി. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.