Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WarmReception

America

തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ന്യൂ​യോ​ർ​ക്കിൽ സ്വീ​ക​ര​ണം

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മോ​സ്റ്റ് റ​വ. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ഊ​ഷ്മ​ള സ്വീ​ക​ര​ണ​വും സ്നേ​ഹ​വി​രു​ന്നും ന്യൂ​യോ​ർ​ക്കി​ലെ ദി ​ഇ​ൻ അ​റ്റ് ന്യൂ ​ഹൈ​ഡ് പാ​ർ​ക്ക് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ചു.

നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ, സ​ഭാ​നേ​താ​ക്ക​ൾ, വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം ആ​ത്മീ​യ കൂ​ട്ടാ​യ്മ​യ്ക്കും സ​ഭ​യു​ടെ ദൗ​ത്യ​ദ​ർ​ശ​നം പ​ങ്കു​വെ​ക്കു​ന്ന​തി​നും വേ​ദി​യാ​യി.

ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​ത്തി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സ​മ​കാ​ലി​ക ദൗ​ത്യ​വും സ്വ​ത്വ​വും വി​ശ​ദീ​ക​രി​ച്ച മെ​ത്രാ​പ്പോ​ലീ​ത്ത, സ​ഭ​യെ വെ​റു​മൊ​രു ആ​ഗോ​ള പ്ര​വാ​സി സ​മൂ​ഹ​മാ​യി മാ​ത്രം കാ​ണാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞു.

"മാ​ർ​ത്തോ​മ്മാ സ​ഭ ഒ​രു പ്ര​വാ​സി സ​മൂ​ഹം എ​ന്ന​തി​ലു​പ​രി, ക്രി​സ്തു​വി​ന് വി​ശ്വ​സ്ത​മാ​യി സാ​ക്ഷ്യം വ​ഹി​ക്കു​ക​യും എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്യു​ന്ന വി​ശ്വാ​സ​സ​മൂ​ഹ​മാ​ണ്' അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​വും ക​രു​ണ​യും ജീ​വി​ത​ത്തി​ലൂ​ടെ പ്ര​ക​ട​മാ​ക്കു​ന്ന സാ​ക്ഷി​ക​ളാ​കാ​ൻ വി​ശ്വാ​സി​ക​ളെ ആ​ഹ്വാ​നം ചെ​യ്ത മെ​ത്രാ​പ്പോ​ലീ​ത്ത, പ​ശ്ചാ​ത്ത​ല​മോ സാ​ഹ​ച​ര്യ​ങ്ങ​ളോ നോ​ക്കാ​തെ എ​ല്ലാ​വ​രെ​യും സ്വീ​ക​രി​ക്കു​ന്ന തു​റ​ന്ന വി​ശ്വാ​സ​സ​മൂ​ഹ​ങ്ങ​ളാ​യി ഇ​ട​വ​ക​ക​ൾ മാ​റേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ഭ​യു​ടെ ശു​ശ്രൂ​ഷ​യെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ച അ​ദ്ദേ​ഹം, ആ​ത്മീ​യ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം സ​മൂ​ഹ​വു​മാ​യി സ​ജീ​വ​മാ​യി ഇ​ട​പെ​ടേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​വും സ​ഭ​യ്ക്കു​ണ്ടെ​ന്ന് പ​റ​ഞ്ഞു.

സ്വ​ന്തം അം​ഗ​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണ​ത്തി​ലൂ​ടെ​യും കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​വും പ്ര​ത്യാ​ശ​യും ലോ​ക​ത്തി​ലേ​ക്ക് പ​ക​രു​ന്ന സ​ഭ​യാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

യു​വ​ജ​ന​ങ്ങ​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യും സ​ഭ​യു​ടെ ഭാ​വി നേ​തൃ​ത്വ​വും മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ്ര​ധാ​ന മു​ൻ​ഗ​ണ​ന​ക​ളി​ലൊ​ന്നാ​ണെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. വി​ശ്വാ​സ​ത്തി​ൽ വേ​രൂ​ന്നി​യ യു​വ​ത​ല​മു​റ​യെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ കു​ടും​ബ​ങ്ങ​ളും ഇ​ട​വ​ക​ക​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ആ​രാ​ധ​ന, സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​നം, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത, നേ​തൃ​ത്വ​പ​രി​ശീ​ല​നം എ​ന്നി​വ​യി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ആ​ത്മ​ക​ഥ​യാ​യ "An Anointed Life' പ്ര​കാ​ശ​നം ചെ​യ്തു. നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്റ്റി​വി​റ്റി ക​മ്മി​റ്റി (NERAC) പ്ര​സി​ഡ​ന്‍റും ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ റൈ​റ്റ് റ​വ. ഡോ. ​അ​ബ്രാ​ഹം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ജോ​യ​ൽ എ​സ്. തോ​മ​സ് പ്രാ​രം​ഭ പ്രാ​ർ​ത്ഥ​ന ന​ട​ത്തി. NERAC വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ബി​ജു പി. ​സൈ​മ​ൺ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ചാ​ക്കോ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

വി​വി​ധ ഇ​ട​വ​ക​ക​ളെ ആ​ദ​രി​ക്കു​ക​യും സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച സ്പോ​ൺ​സ​ർ​മാ​രെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു. പ്രാ​ർ​ഥ​ന​യും സൗ​ഹൃ​ദ​സം​ഗ​മ​വും സ്നേ​ഹ​വി​രു​ന്നും ഉ​ൾ​പ്പെ​ട്ട സ​മ്മേ​ള​നം നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ലെ ഇ​ട​വ​ക​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​വും സ​ഹോ​ദ​ര്യ​ബ​ന്ധ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി.

സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്കും ദൗ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നു​മാ​യി പ്രാ​ർ​ഥി​ച്ചും സു​വി​ശേ​ഷ​ത്തി​ന് വി​ശ്വ​സ്ത​മാ​യി സാ​ക്ഷ്യം വ​ഹി​ക്കു​ക​യും എ​ല്ലാ​വ​രെ​യും ദൈ​വ​സ്നേ​ഹ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന ജീ​വ​സു​റ്റ ക്രൈ​സ്ത​വ സ​മൂ​ഹ​മാ​യി നി​ല​കൊ​ള്ളു​മെ​ന്ന പ്ര​തി​ജ്ഞ പു​തു​ക്കി​ക്കൊ​ണ്ടും സ​മ്മേ​ള​നം സ​മാ​പി​ച്ചു.

Latest News

Corehub Up