ന്യൂയോർക്ക്: നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യയെ നിയന്ത്രിച്ചില്ലെങ്കിൽ വൻ അപകടമാണ് മനുഷ്യരാശിയെ കാത്തിരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിൽ പ്രമുഖ എഐ സ്ഥാപനങ്ങളുടെ തലവന്മാർ.
മോശമായി കൈകാര്യം ചെയ്താൽ എഐ മനുഷ്യരാശിക്കു മൊത്തത്തിൽ അപകടമായിരിക്കുമെന്നു വിശ്വസിക്കുന്നതായി ആന്ത്രോപിക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡാരിയോ അമോദി പറഞ്ഞു. ഭാവിയിൽ എഐയിലുള്ള തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാമെന്നായിരുന്നു ഓപ്പൺഎഐ ചീഫ് സാം ആൾട്ട്മാൻ ആശങ്ക പങ്കുവച്ചത്.
നിയന്ത്രിക്കാൻ കഴിയാത്തവിധം സങ്കേതികവിദ്യ ശക്തമാകുന്നത് തടയാൻ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങൾ ലോകരാജ്യങ്ങൾ ഏർപ്പെടുത്തണമെന്ന് ഇരുവരും യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ആവശ്യപ്പെട്ടു.