Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Cannons

Thrissur

ബി​ജെ​പി-ഡിവൈഎഫ്ഐ മാർച്ചുകൾക്കുനേരേ ജലപീരങ്കി

ബി​ജെ​പി​യു​ടെ ക​മ്മി​ഷ​ണ​ർ ഓ​ഫി​സ് മാ​ർ​ച്ചി​നു​നേ​രേ ജ​ല​പീ​ര​ങ്കി

തൃ​ശൂ​ർ: ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സി​നെ​തി​രേ​യു​ണ്ടാ​യ കോ​ൺ​ഗ്ര​സ് ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി സി​റ്റി ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ക​മ്മി​ഷ​ണ​ർ ഓ​ഫീ​സ് മാ​ർ​ച്ചി​നു​നേ​രേ പൊ​ലി​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

പ​ട്ടാ​ളം റോ​ഡി​ൽ പൊ​ലി​സ് സ്ഥാ​പി​ച്ചി​രു​ന്ന ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​പ്പോ​ഴാ​ണു ജ​ല​പീ​ര​ങ്കി പ്ര​യോ​ഗ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്നു​ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം എ​ൻ​ഡി​എ വൈ​സ് ചെ​യ​ർ​മാ​ൻ എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ഒ​ത്താ​ശ​യോ​ടെ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലി​സ് സ​ഹാ​യ​ത്തോ​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ അ​തി​ക്ര​മ​മാ​ണു പി.​കെ. കൃ​ഷ്ണ​ദാ​സി​നു​നേ​രേ ഉ​ണ്ടാ​യ​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ബി​ജെ​പി മേ​ഖ​ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​വ്യ​ർ പ​ള്ള​ത്ത്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജ​യ് സേ​ന​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ബീ​ഷ് മ​ര​ത്ത​യൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡി​വൈ​എ​ഫ്ഐ മാ​ർ​ച്ചി​നു നേ​രേ ജ​ല​പീ​ര​ങ്കി

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി​യു​ടെ ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ്കു​മാ​റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ ഡി​വൈ​എ​ഫ്ഐ മാ​ർ​ച്ചി​നു​നേ​രേ ജ​ല​പീ​ര​ങ്കി. ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ഏ​ജീ​സ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന മാ​ർ​ച്ചി​ൽ നൂ​റു​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്നു. ഏ​ജീ​സ് ഓ​ഫീ​സി​നു മു​ന്നി​ൽ ബാ​രി​ക്കേ​ഡ് വ​ച്ച് മാ​ർ​ച്ച് പൊ​ലി​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പൊ​ലി​സ് ജ​ല​പീ​ര​ങ്കി അ​ടി​ച്ചെ​ങ്കി​ലും ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​മു​ള്ള പോ​സ്റ്റ​ർ പ​തി​ച്ചു. സ​മ​രം ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​എം. ആ​ർ​ഷോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. നി​യാ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. റോ​സ​ൽ രാ​ജ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ക​ന്യ ബൈ​ജു, സി.​എ​സ്. സം​ഗീ​ത്, ആ​ഷി​ക് വ​ലി​യ​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം

തൃ​ശൂ​ർ: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ലെ അ​ക്ര​മ​ങ്ങ​ൾ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും പൊ​ലി​സി​ന്‍റെ​യും ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് ആ​രോ​പി​ച്ച് എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​റ്റി പോ​ലി​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ച് ക​മ്മി​ഷ​ണ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ബാ​രി​ക്കേ​ഡ് കെ​ട്ടി പൊ​ലി​സ് ത​ട​ഞ്ഞു. മ​റി​ക​ട​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​തോ​ടെ പൊ​ലി​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം ജി​ഷ്ണു സ​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന​സ് ജോ​സ​ഫ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​എ​സ്. ആ​ദി​ത്യ, ന​വ്യ കൃ​ഷ്ണ, സി. ​സി​ബി​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എ. അ​ശ്വി​ൻ, ആ​ൽ​വി​ൻ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up