Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Distribution

Kottayam

ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന പ​രാ​തി പ​രി​ഹ​രി​ക്കും

എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ണി​ൽ ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന പ​രാ​തി പ​രി​ഹ​രി​ക്കാ​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. ഇ​ത്ത​വ​ണ​ത്തെ തീ​ർ​ഥാ​ട​ന അ​വ​ലോ​ക​ന മു​ന്നൊ​രു​ക്ക യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ​രി​ഹാ​രം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലാ​ണ് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​ത്.

നി​ല​വി​ൽ ശ​ബ​രി​മ​ല സീ​സ​ണി​ൽ ഉ​ൾ​പ്പെടെ എ​രു​മേ​ലി മേ​ഖ​ല​യി​ൽ ജ​ല അ​ഥോ​റി​റ്റി വെ​ള്ളം ന​ൽ​കു​ന്ന​ത് പ​മ്പാ​ന​ദി​യി​ൽ​നി​ന്നാ​ണ്. ഇ​താ​ക​ട്ടെ തൊ​ട്ട​ടു​ത്ത പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പെ​രു​ന്തേ​ന​രു​വി ഡാ​മി​ൽ​നി​ന്നാ​ണ്. ഈ ​പ​ദ്ധ​തി തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ആ​യെ​ങ്കി​ലും പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഇ​തേ പ​ദ്ധ​തി ഉ​പ​യോ​ഗി​ച്ചു വേ​ണം എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡു​ക​ളി​ൽ വെ​ള്ളം ന​ൽ​കാ​ൻ.

മു​ട്ട​പ്പ​ള്ളി, ക​ണ​മ​ല ഉ​ൾ​പ്പെടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ വാ​ർ​ഡു​ക​ളി​ൽ പൈ​പ്പും ക​ണ​ക്‌​ഷ​നും ആ​ക്കി​യെ​ങ്കി​ലും വെ​ള്ളം ന​ൽ​കാ​നാ​യി​ല്ല. ഇ​തേ അ​വ​സ്ഥ​യാ​ണ് തൊ​ട്ട​ടു​ത്ത എ​ലി​വാ​ലി​ക്ക​ര, ഇ​രു​മ്പൂ​ന്നി​ക്ക​ര, തു​മ​രം​പാ​റ വാ​ർ​ഡു​ക​ളി​ൽ. ക​ഴി​ഞ്ഞ​യി​ടെ ചേ​ന​പ്പാ​ടി, പ​ഴ​യി​ടം, കി​ഴ​ക്കേ​ക്ക​ര, ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഉ​ൾപ്പെടെ വാ​ർ​ഡു​ക​ളി​ലും പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​താ​ണ്. എ​ന്നാ​ൽ, ഇ​വി​ടെ​യും ജ​ല വി​ത​ര​ണം ഇ​ല്ല.

ചു​രു​ക്ക​ത്തി​ൽ എ​രു​മേ​ലി ടൗ​ണി​ലും സ​മീ​പ പ​രി​സ​ര​ങ്ങ​ളി​ലും മാ​ത്ര​മാ​ണ് വെ​ള്ളം ന​ൽ​കാ​ൻ ക​ഴി​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം പ​രി​ഹ​രി​ച്ച് എ​ല്ലാ​യി​ട​ത്തും വെ​ള്ളം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യം മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി അ​റി​യി​ച്ചെ​ന്നും എ​രു​മേ​ലി, പ​മ്പ, എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ​ത്തെ തീ​ർ​ഥാ​ട​ന മു​ന്നൊ​രു​ക്ക യോ​ഗ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ താ​ൻ പ​ങ്കെ​ടു​ത്ത് ഈ ​വി​ഷ​യം പ​രി​ഹ​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യാ​മെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് അ​റി​യി​ച്ചെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ ജോ​സി ചി​റ്റ​ടി, എ​ബി കാ​വു​ങ്ക​ൽ, മാ​മ​ച്ച​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up