Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Hyacinth

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ പോ​ള​പ്പാ​യ​ൽ തി​ങ്ങി; ജ​ല​ഗ​താ​ഗ​ത​വും മ​ത്സ്യ​ബ​ന്ധ​ന​വും ക​ക്ക​വാ​ര​ലും സ്തം​ഭി​ച്ചു

ആ​ല​പ്പു​ഴ: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലും കൈ​വ​ഴി​ക​ളാ​യ തോ​ടു​ക​ളി​ലും പോ​ള​പ്പാ​യ​ൽ തി​ങ്ങി​യ​തോ​ടെ ജ​ല​ഗ​താ​ഗ​ത​വും ക​ക്ക​വാ​ര​ലും മ​ത്സ്യ​ബ​ന്ധ​ന​വും പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം വൈ​ക്കം ബോ​ട്ട് ജെ​ട്ടി​യി​ൽ​നി​ന്ന് നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട ബോ​ട്ട് പാ​യ​ലി​ൽ കു​ടു​ങ്ങി കാ​യ​ലി​ൽ ഒ​ഴു​കി​ന​ട​ന്നി​രു​ന്നു.

അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ക​ഠി​ന​പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ബോ​ട്ട് ത​വ​ണ​ക്ക​ട​വ് ജെ​ട്ടി​യി​ൽ അ​ടു​പ്പി​ക്കാ​നാ​യ​ത്. പാ​ണാ​വ​ള്ളി-​അ​ഞ്ചു​തു​രു​ത്ത് ക​ട​ത്തു​വ​ള്ള​വും ക​ഴി​ഞ്ഞ ദി​വ​സം പാ​യ​ലി​ൽ കു​രു​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി​യി​രു​ന്നു. സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം ഈ ​വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്നു.

കൂ​ട​പ്പു​റം കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ചെ​റു​വ​ള്ള​ത്തി​ൽ പോ​യ തൊ​ഴി​ലാ​ളി പോ​ള​പ്പാ​യ​ലി​ല്പെ​ട്ട് ഒ​ഴു​കി​പ്പോ​വു​ക​യും പി​റ്റേ​ദി​വ​സം അ​രൂ​ക്കു​റ്റി കാ​യ​ലി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത സം​ഭ​വ​വു​മു​ണ്ടാ​യി.

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​വും ക​ക്ക​വാ​ര​ലും ഉ​പ​ജീ​വ​ന​മാ​ക്കി​യ തൊ​ഴി​ലാ​ളി​ക​ൾ പോ​ള​പ്പാ​യ​ൽ കാ​ര​ണം തൊ​ഴി​ലെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​യ​ലി​ൽ​നി​ന്ന് പാ​യ​ൽ വാ​രി​മാ​റ്റി​യി​ല്ലെ​ങ്കി​ൽ ജ​ന​ജീ​വി​ത​വും യാ​ത്ര​യും കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​കും.

Latest News

Corehub Up