കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ 2025 - 26 സാമ്പത്തിക വർഷത്തെ പട്ടികജാതി ക്ഷേമഫണ്ടിൽ നിന്നും തുക വകയിരുത്തി പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. 32 ഗുണഭോക്താക്കൾക്ക് ഒന്നര ലക്ഷം രൂപയോളം ചെലവഴിച്ചാണ് ടാങ്കുകൾ വിതരണത്തിനാെരുക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ് വിതരണോദ്ഘാടനം നിർവഹിച്ചു.
വെെസ് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ തോമസ് ഐ. കണ്ണത്ത്, ജെസ്മോൾ അലക്സ്, എം.ആർ. ഡേവിസ്, പഞ്ചായത്ത് അംഗങ്ങളായ ലീന ഡേവിസ്, പി.എൽ. ജോയ്, ബിനോജ് കെ. ജോസ്, ബിജു പ്ലാശേരി, ടെസി ഷാജു, ജിറ്റി ജിഷോ, ബാബു നമ്പാടൻ എന്നിവർ പ്രസംഗിച്ചു.